കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കല്‍ നിങ്ങളറിയേണ്ട സുപ്രധാന കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക ഇടപാടുകള്‍ മുതല്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് വരെ ആധാര്‍ നിര്‍ബന്ധമാക്കിയതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് ഏതാണ്ടുറപ്പായി. മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നീക്കത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. ഇതോടെ ആധാറും മൊബൈലും ബന്ധിപ്പിക്കുന്നത് സംബന്ധിച്ച ആശങ്കകള്‍ ഇതുവരെയും വിട്ടുമാറിയിട്ടില്ല.

ആധാര്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? ഓണ്‍ലൈനില്‍ ലഭിക്കുന്നതെങ്ങനെ, അ‍ഞ്ച് മിനിറ്റ് മാത്രം!!ആധാര്‍ നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? ഓണ്‍ലൈനില്‍ ലഭിക്കുന്നതെങ്ങനെ, അ‍ഞ്ച് മിനിറ്റ് മാത്രം!!

മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് ടെലികോം മന്ത്രാലയത്തിന്റെ ഈ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനമാണ് ഇതോടെ പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. ധാറും സിം കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തിയ്യതി 2018 ഫെബ്രുവരി 6 ആണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് രണ്ടാമത് അറിയിപ്പ് നല്‍കിയതോടെ തന്നെ ടെലികോം കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കിക്കൊണ്ടേയിരുന്നു.

 എയര്‍ടെല്‍ ആധാര്‍ സിം ബന്ധിപ്പിക്കല്‍

എയര്‍ടെല്‍ ആധാര്‍ സിം ബന്ധിപ്പിക്കല്‍


സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശ പ്രകാരം ആധാറും സിംകാര്‍ഡും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഇതിനകം തന്നെ ആധാര്‍- സിംകാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനായി എയര്‍ടെല്‍ സ്റ്റോറുകളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രീ പെയ്ഡ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് കെവൈസി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്തുള്ള എയര്‍ടെല്‍ സ്‌റ്റോറുമായോ അടുത്തുള്ള റീട്ടെയില്‍ ഷോപ്പുമായോ ബന്ധപ്പെട്ടാല്‍ മതി. അവസാന തിയ്യതി 2018 ഫെബ്രുവരി 6 ആണെങ്കിലും എത്രയും പെട്ടെന്ന് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനാണ് എയര്‍ടെല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ നമ്പര്‍, മൊബൈല്‍ എന്നിവ മാത്രമാണ് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്നും ബയോമെട്രിക് വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ ഫോണില്‍ ഒടിപി ലഭിക്കുമെന്നും വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

 വോഡഫോണില്‍ എങ്ങനെ

വോഡഫോണില്‍ എങ്ങനെ

ഒരു നമ്പറില്‍ ഒരിക്കല്‍ മാത്രമേ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് വോഡഫോണ്‍ ഇന്ത്യ വ്യക്തമാക്കുന്നത്. എല്ലാ ടെലികോം ഉപയോക്താക്കളും 2018 ഫെബ്രുവരി 6ന് മുമ്പായി ഇ- കെവൈസി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് ചട്ടം. മറ്റ് ടെലികോം കമ്പനികള്‍ക്ക് സമാനമായി ഉപയോക്താക്കള്‍ക്ക് എസ്എംഎസുകളായും ഫോണ്‍ കോളുകളായും കമ്പനി അറിയിപ്പുകള്‍ നല്‍കിവരികയാണ്.

 അവസാന തിയ്യതി

അവസാന തിയ്യതി

2018 ഫെബ്രുവരി ആറിനുള്ളില്‍ 12 അക്ക ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണെമെന്നും അല്ലാത്ത പക്ഷം മൊബൈല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാര്‍ - മൊബൈല്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിക്കളഞ്ഞ സുപ്രീം കോടതി വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നടപടികള്‍ എളുപ്പത്തിലാക്കുന്നതിനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരുന്നു

 ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി

ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി


ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നതിനായി ഡിസംബര്‍ ഒന്നുമുതല്‍ ഒടിപി ഉപയോഗിക്കാമെന്ന് നേരത്തെ യുഐഡിഎഐ വ്യക്തമാക്കിയിരുന്നു. ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ ഒടിപി വഴി മൊബൈല്‍ വേരിഫിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് യുഐഡിഎഐ ചൂണ്ടിക്കാണിച്ചത്. എസ്എം?എസ് വഴിയോ വോയ്‌സ് ബേസ്ഡ് ഐവിആര്‍എസ് സംവിധാനം വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഒടിപി ഉപയോഗിച്ചാണ് ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുള്ളത്.

 ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍


12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പറില്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനമാണ് റീ- വേരിഫിക്കേഷനായി ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എന്നിവ ഉപയോഗിച്ച് ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

സുപ്രീം കോടതി ഉത്തരവ്

സുപ്രീം കോടതി ഉത്തരവ്

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം


രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

സൗജന്യ സേവനം

സൗജന്യ സേവനം

ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവനം തികച്ചും സൗജന്യമായാണ് നടത്തിക്കൊടുക്കുന്നത്. എന്നാല്‍ ചില സര്‍വീസ് ദാതാക്കള്‍ ഇതിന് ചാര്‍ജ് ഈടാക്കുന്നുണ്ടെന്ന് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

തട്ടിപ്പില്‍ പെടാതിരിക്കുക

തട്ടിപ്പില്‍ പെടാതിരിക്കുക

വ്യാജ ഐഡന്‍റിറ്റിക്ക് വേണ്ടി നിങ്ങളുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. മൊബൈല്‍ കണക്ഷന്‍ ഉപയോഗിക്കുന്നതിനായി വ്യാജ രേഖകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. ഒരാളുടെ പേരില്‍ മറ്റൊരാള്‍ വ്യാജ സിം കാര്‍ഡ് എടുക്കുന്നത് തടയുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വേരിഫിക്കേഷന്‍ സഹായിക്കും.

സ്കാനിംഗില്‍ തകരാര്‍

സ്കാനിംഗില്‍ തകരാര്‍

ബയോമെട്രിക് വിവരങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ആധാര്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പക്കല്‍ അസാധ്യമായവര്‍ക്കും ആശ്വസിക്കാവുന്ന നീക്കമാണ് യുഐഡിഎഐ യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കുന്ന നടപടിയുടെ ഭീഗം കൂടിയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. അടുത്ത കുറച്ച് മാസങ്ങള്‍ക്കിടെ മൊബൈല്‍ കണക്ഷനെടുത്തവര്‍ക്ക് ആ സമയത്ത് തന്നെ ആധാര്‍-മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

വേരിഫിക്കേഷന്‍ എങ്ങനെ

വേരിഫിക്കേഷന്‍ എങ്ങനെ

മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന് ഒടിപി, ആപ്, വോയ്സ് റെക്കഗ്നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

ആധാര്‍ ഉപയോഗിച്ച് റീ വേരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടെലികോം കമ്പനിയുടെ ഏജന്‍റുമാരുടെ ഫോണുകളില്‍ സൂക്ഷിക്കരുതെന്ന് ടെലികോം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഏജന്‍റുമാരുടെ ദൃശ്യമാകുന്നതാണ് പുതിയ സംവിധാനം.

English summary
Aadhaaris now becoming a must for a range of transactions, financial and otherwise. From investment in savings schemes to operating a bank account, even using a mobile phone will require. you to link your Aadhaar number - the 12-digit identity number printed on Aadhaar card - with mobile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X