ബാങ്ക് അക്കൗണ്ടിന് ആധാറും വിരലടയാളവും മതി
മുംബൈ: ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഇനി വലിയ പൊല്ലാപ്പുകളുടെയൊന്നും ആവശ്യമില്ല. ആധാര്‍ കാര്‍ഡും വിരലടയാളവും തന്നെ ധാരാളം. ആക്സിസ് ബാങ്ക് ആണ് അക്കൗണ്ട് തുടങ്ങുന്നതിന് ഈ രീതി തുടങ്ങിവക്കുന്നത്.
ഇ-കെവൈസി(eKYC- ഇലക്ട്രോണിക്- നോ യുവര്‍ കസ്റ്റമര്‍) പ്രകാരമുള്ള അപേക്ഷമാത്രം മതി ഇതിന്. 2013 സെപ്റ്റംബര്‍ 2 ന് റിസര്‍വ് ബാങ്ക് ഇ-കെവൈസിയെ നിയമ സാധുതയുള്ള രേഖയായി അംഗീകരിച്ചിട്ടുണ്ട്. ഈ സംവിധാനം ഉപോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കിങ് സ്ഥാപനമാണ് ആക്സിസ് ബാങ്ക്.

പേയ്മെന്റ് കമ്പനിയായ വിസയുടെ നെറ്റ് വര്‍ക്ക് ആണ് ആക്സിസ് ബാങ്ക് ആധാര്‍ ഡാറ്റാബേസുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ 25 ബ്രാഞ്ചുകളില്‍ അടുത്ത ആഴ്ചമുതല്‍ ആ-കെവൈസി സംവിധാനം ബാങ്ക് അവതരിപ്പിക്കും. വിലാതം തെളിയിക്കുന്നതിനുള്ള രേഖയോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സംവിധാനം ഈ ബ്രാഞ്ചുകളില്‍ ഉണ്ടായിരിക്കും.
ആധാര്‍ കാര്‍ഡ് സ്വന്തമായി ഉള്ള ഏതൊരാള്‍ക്കും രാജ്യത്തിന്റെ ഏത് ഭാഗത്തും അക്കൗണ്ട് തുറക്കാന്‍ ഈ സംവിധാനം ഉപകരിക്കും. നിലവില്‍ ബാങ്കില്‍ അക്കൗണ്ട് ഉള്ള ഒരാളുടെ പരിചയപ്പെടുത്തല്‍ പോലും ആവശ്യമില്ല.
സേവിങ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോമില്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പൂരിപ്പിക്കേണ്ടതായി വരൂ എന്ന് ആക്സിസ് ബാങ്ക് ചെയര്മാന് ജയറാം ശ്രീധര്‍ പറഞ്ഞു. വായ്പ ആവശ്യങ്ങള്‍ക്കുള്ള അക്കൗണ്ട് ആണ് തുറക്കുന്നതെങ്കില്‍ മറ്റ് ചില രേഖകള്‍ കൂടി ഹാജരാക്കേണ്ടിവരുമെന്നും ജയറാം ശ്രീധര്‍ പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications