കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് അക്കൗണ്ടിന് ആധാറും വിരലടയാളവും മതി

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഇനി വലിയ പൊല്ലാപ്പുകളുടെയൊന്നും ആവശ്യമില്ല. ആധാര്‍ കാര്‍ഡും വിരലടയാളവും തന്നെ ധാരാളം. ആക്‌സിസ് ബാങ്ക് ആണ് അക്കൗണ്ട് തുടങ്ങുന്നതിന് ഈ രീതി തുടങ്ങിവക്കുന്നത്.

ഇ-കെവൈസി(eKYC- ഇലക്ട്രോണിക്- നോ യുവര്‍ കസ്റ്റമര്‍) പ്രകാരമുള്ള അപേക്ഷമാത്രം മതി ഇതിന്. 2013 സെപ്റ്റംബര്‍ 2 ന് റിസര്‍വ് ബാങ്ക് ഇ-കെവൈസിയെ നിയമ സാധുതയുള്ള രേഖയായി അംഗീകരിച്ചിട്ടുണ്ട്. ഈ സംവിധാനം ഉപോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കിങ് സ്ഥാപനമാണ് ആക്‌സിസ് ബാങ്ക്.

Aadhar

പേയ്‌മെന്റ് കമ്പനിയായ വിസയുടെ നെറ്റ് വര്‍ക്ക് ആണ് ആക്‌സിസ് ബാങ്ക് ആധാര്‍ ഡാറ്റാബേസുമായി ബന്ധപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. രാജ്യത്തെ 25 ബ്രാഞ്ചുകളില്‍ അടുത്ത ആഴ്ചമുതല്‍ ആ-കെവൈസി സംവിധാനം ബാങ്ക് അവതരിപ്പിക്കും. വിലാതം തെളിയിക്കുന്നതിനുള്ള രേഖയോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള സംവിധാനം ഈ ബ്രാഞ്ചുകളില്‍ ഉണ്ടായിരിക്കും.

ആധാര്‍ കാര്‍ഡ് സ്വന്തമായി ഉള്ള ഏതൊരാള്‍ക്കും രാജ്യത്തിന്റെ ഏത് ഭാഗത്തും അക്കൗണ്ട് തുറക്കാന്‍ ഈ സംവിധാനം ഉപകരിക്കും. നിലവില്‍ ബാങ്കില്‍ അക്കൗണ്ട് ഉള്ള ഒരാളുടെ പരിചയപ്പെടുത്തല്‍ പോലും ആവശ്യമില്ല.

സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നതിനുള്ള അപേക്ഷ ഫോമില്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പൂരിപ്പിക്കേണ്ടതായി വരൂ എന്ന് ആക്‌സിസ് ബാങ്ക് ചെയര്‍മാന്‍ ജയറാം ശ്രീധര്‍ പറഞ്ഞു. വായ്പ ആവശ്യങ്ങള്‍ക്കുള്ള അക്കൗണ്ട് ആണ് തുറക്കുന്നതെങ്കില്‍ മറ്റ് ചില രേഖകള്‍ കൂടി ഹാജരാക്കേണ്ടിവരുമെന്നും ജയറാം ശ്രീധര്‍ പറഞ്ഞു.

English summary
Axis Bank, which is using payment company Visa's network to access Aadhaar database , will introduce the eKYC facility in around 25 branches next week. The branches will open loan and deposit accounts based on the Aadhaar number and fingerprints instead of proof of address and proof of identity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X