കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ടിക്കറ്റ്: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല, ലക്ഷ്യം ഡാറ്റാബേസ്!!

Google Oneindia Malayalam News

ദില്ലി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ ടിക്കറ്റില്‍ ഇളവ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം നടത്തുന്നതിന് ഇന്ത്യന്‍ റെയില്‍വേ മുന്‍കയ്യെടുക്കുകയാണെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്‌സഭയിലാണ് വ്യക്തമാക്കിയത്. ടിക്കറ്റ് ബുക്കിംഗ് സമയത്ത് നല്‍കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് മുതിര്‍ന്ന പൗരന്മാരുടെ ഡാറ്റാ ബേസ് ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാണിക്കുന്നു. ജനുവരി ഒന്നുമുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

aadhar

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്ന ചെറിയ പിഴവുകള്‍ വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് അര്‍ഹതയുള്ള കണ്‍സെഷന്‍ നഷ്ടമാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും സ്വമനസ്സാലെ നല്‍കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് കേന്ദ്രബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇതിന് പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ഐആര്‍സിടിസിയും പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും പിന്നീട് കണ്‍സെഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍, കായിക താരങ്ങള്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ എന്നിവരെയും ചട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നായിരുന്നു വാര്‍ത്തകള്‍.

English summary
Aadhaar has not been made mandatory for senior citizens to avail concessions in train tickets but the Railways have initiated a process to create a database of senior citizens, Lok Sabha was informed today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X