ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍

2018 ഫെബ്രുവരി ആറിന് മുമ്പായി രാജ്യത്തെ എല്ലാ സിംകാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് ടെലികോം മന്ത്രാലയത്തിന്‍റെ നിര്‍ദേശം

ദില്ലി: ആധാര്‍ നമ്പര്‍ സിം കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഭീഷണിയുമായി ടെലികോം കമ്പനികള്‍. ആധാറുമായി ബന്ധിപ്പിക്കാത്ത പക്ഷം കണക്ഷന്‍ റദ്ദാക്കുമെന്നാണ് ടെലികോം സേവന ദാതാക്കളുടെ ഭീഷണി. ഇതിനകം മൊബൈല്‍ കമ്പനികള്‍ ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരന്തരം എസ്എംഎസുകള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികളാണ് ഉപഭോക്താക്കളെ ഇത്തരത്തില്‍ എസ്എംഎസ്സുകളയച്ചും ഫോണില്‍ വിളിച്ച് ബുദ്ധിമുട്ടിക്കുന്നത്. 2018 ഫെബ്രുവരി ആറിന് മുമ്പായി രാജ്യത്തെ എല്ലാ സിംകാര്‍ഡുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് ടെലികോം മന്ത്രാലയം ടെലികോം കമ്പനികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തോടെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരുന്നു.

 ഭീഷണി മാത്രം ബാക്കി

ഭീഷണി മാത്രം ബാക്കി

ഉടന്‍ തന്നെ ആധാറും സിം കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ ഉപഭോക്താക്കളോട് മുഴക്കുന്നത്. എന്നാല്‍ അടുത്ത ഫെബ്രുവരി വരെയാണ് ടെലികോം മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം. ഇതിനിടെ ടെലികോം കമ്പനികളുടെ ഭീഷണി ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്.

 ടെലികോം കമ്പനികള്‍ക്ക് ഭയം

ടെലികോം കമ്പനികള്‍ക്ക് ഭയം

ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകളുടെ കണക്ഷന്‍ വിഛേദിക്കുന്നതോടെ മൊബൈല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഫെബ്രുവരിയ്ക്ക് മുമ്പുതന്നെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ നീക്കമെന്നാണ് വോഡഫോണ്‍ നല്‍കുന്ന വിശദീകരണം.

 10 രൂപ മുതല്‍ 30 രൂപ വരെ

10 രൂപ മുതല്‍ 30 രൂപ വരെ


ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ടെലികോം കമ്പനികളുടെ ഔദ്യോഗിക ഔട്ട്ലെറ്റുകളും മൊബൈല്‍ റീട്ടെയില്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ടെലികോം കമ്പനികള്‍ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി സൗജന്യമായി നല്‍കുന്ന ഉപകരണത്തിന്‍റെ പേരിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്.

 തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

2018 ഫെബ്രുവരിക്കുള്ളില്‍ ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കോടതി വിധി വന്നതോടെ തന്നെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം ചൂ​ണ്ടിക്കാണിച്ച് എസ്എംഎസ് അയക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ മത്സരിക്കുന്നത് തങ്ങളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുവരാതിരിക്കാനാണ്. ഇത് മുതലെടുക്കുന്ന നീക്കമാണ് മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകള്‍ നടത്തുന്നത്.

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരിലുള്ള തട്ടിപ്പ് തടയുന്നതിനായി നിലവിലുള്ള കണക്ഷനില്‍ നിന്ന് മറ്റേതെങ്കിലും കണക്ഷനിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നതിന് എസ്എംഎസ് അയച്ച ശേഷം തിരഞ്ഞെടുത്ത കണക്ഷനില്‍ ആധാര്‍ സമര്‍പ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിലവില്‍ ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ നടത്തുന്ന തട്ടിപ്പികള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

 രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

 മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

നടപടി എങ്ങനെ

നടപടി എങ്ങനെ

ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+