കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍- ആധാര്‍ ബന്ധിപ്പിക്കല്‍: ബയോമെട്രിക് വിവരങ്ങള്‍ നല്‍കരുതെന്ന് യുഐഡിഎഐ

Google Oneindia Malayalam News

ദില്ലി: ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ വിഷയത്തില്‍ ഇടപെടലുമായി യുഐഡിഎഐ( യൂണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ). മൊബൈല്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ ടെലികോം കമ്പനികള്‍ക്ക് കൈമാറരുതെന്നാണ് യുഐഡിഎഐ നല്‍കുന്ന നിര്‍ദേശം. ഡിസംബര്‍ 1 മൊബൈല്‍ ഉപഭോക്താക്കളോട് കാത്തിരിക്കാനും യുഐഡിഎഐ നിര്‍ദേശിക്കുന്നുണ്ട്. ഡിസംബര്‍ ഒന്നുവരെ കാത്തിരുന്നാല്‍ ഫിംഗര്‍ പ്രിന്‍റ് നല്‍കാതെ മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് യുഐഡിഎഐ നല്‍കുന്ന വിവരം.

എന്തുകൊണ്ട് മൊബൈലും ആധാറും ബന്ധിപ്പിക്കണം: കേന്ദ്രത്തില്‍ നിന്ന് പ്രതികരണം തേടി സുപ്രീം കോടതിഎന്തുകൊണ്ട് മൊബൈലും ആധാറും ബന്ധിപ്പിക്കണം: കേന്ദ്രത്തില്‍ നിന്ന് പ്രതികരണം തേടി സുപ്രീം കോടതി

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍

വ്യാഴാഴ്ച ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് യുഐഡിഎഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മൊബൈല്‍ വേരിഫിക്കേഷന് ഏറെക്കാലം ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടിവരില്ലെന്നും ഫോണില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമാണ് യുഐഡിഐ ട്വീറ്റില്‍ വ്യക്തമാക്കിയത്. കോടിക്കണക്കിന് വരുന്ന രാജ്യത്തെ ടെലികോം ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ നടപടി.

എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്എന്തുകൊണ്ട് ഹാക്കര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ലക്ഷ്യമിടുന്നു: സുരക്ഷ സംബന്ധിച്ച് നിങ്ങളറിയേണ്ടത്

 സ്കാനിംഗില്‍ തകരാര്‍

സ്കാനിംഗില്‍ തകരാര്‍


ബയോമെട്രിക് വിവരങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ആധാര്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പക്കല്‍ അസാധ്യമായവര്‍ക്കും ആശ്വസിക്കാവുന്ന നീക്കമാണ് യുഐഡിഎഐ യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കുന്ന നടപടിയുടെ ഭീഗം കൂടിയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം. അടുത്ത കുറച്ച് മാസങ്ങള്‍ക്കിടെ മൊബൈല്‍ കണക്ഷനെടുത്തവര്‍ക്ക് ആ സമയത്ത് തന്നെ ആധാര്‍-മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 വേരിഫിക്കേഷന്‍ എങ്ങനെ

വേരിഫിക്കേഷന്‍ എങ്ങനെ

മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന്
ഒടിപി, ആപ്, വോയ്സ് റെക്കഗ്നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്‍ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയായിരുന്നു ഈ നീക്കം.

 ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍

ആധാറില്ലെങ്കില്‍ റീ വേരിഫിക്കേഷന്‍


12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പറില്ലാത്തവര്‍ക്ക് പ്രത്യേക സംവിധാനമാണ് റീ- വേരിഫിക്കേഷനായി ടെലികോം മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സ്ഥിര താമസക്കാരല്ലാത്തവര്‍ക്ക് പാസ്പോര്‍ട്ട് അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എന്നിവ ഉപയോഗിച്ച് ആധാര്‍ - മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാം.

 ഒടിപി ഉപയോഗിച്ച് എങ്ങനെ

ഒടിപി ഉപയോഗിച്ച് എങ്ങനെ

ആധാര്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചുള്ള ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒരു ഉപഭോക്താവിന്‍റെ മറ്റ് മൊ ബൈല്‍ നമ്പറുകളുടെ റീ വേരിക്കേഷന്‍ നടത്താന്‍ കഴിയുന്നതാണ് ഒടിപി വഴിയുള്ള വേരിഫിക്കേഷന്‍. മൊബൈല്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആണ് ഒടിപി ഉപയോഗിച്ചുള്ള വേരിഫിക്കേഷന്‍. പ്രത്യേകം ഡിസൈന്‍ ചെയ്ത ആപ്പില്‍ വോയ്സ് റെസ്പോണ്‍സ് സിസ്റ്റം വഴിയാണ് മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്തേണ്ടത്.

 വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്

വിവരങ്ങള്‍ ശേഖരിക്കപ്പെടരുത്


ആധാര്‍ ഉപയോഗിച്ച് റീ വേരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടെലികോം കമ്പനിയുടെ ഏജന്‍റുമാരുടെ ഫോണുകളില്‍ സൂക്ഷിക്കരുതെന്ന് ടെലികോം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആധാര്‍ ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണിത്. ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഉപഭോക്താക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഏജന്‍റുമാരുടെ ദൃശ്യമാകുന്നതാണ് പുതിയ സംവിധാനം.

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം

റീ വേരിഫിക്കേഷന്‍ വീട്ടിലെത്തി പൂര്‍ത്തിയാക്കണം

ഭിന്നശേഷിക്കാര്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവരുടെ വീടുകളില്‍ നേരിട്ടെത്തി മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. 2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.

 ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം നമ്പറുകള്‍ ബന്ധിപ്പിക്കാം

ഒന്നിലധികം മൊബൈല്‍ കണക്ഷന്‍ സ്വന്തമായുള്ളവര്‍ക്ക് ആധാറുമായി രജിസ്റ്റര്‍ ചെയ്ത ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ബാക്കിയുള്ള നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. മൊബൈല്‍ വേരിഫിക്കേഷന്‍ നടപടികള്‍ സുതാര്യമാക്കിയതോടെയാണ് ഈ സൗകര്യം ലഭിക്കും.

 നടപടി എന്തിന്

നടപടി എന്തിന്


ഇതിനായി മൊബൈല്‍ കമ്പനികള്‍ പ്രത്യേക ഓണ്‍ലൈന്‍ സൗകര്യം ഒരുക്കേണ്ടതുണ്ട്. മൊബൈല്‍ നമ്പര്‍ ദുരുപയോഗം രാജ്യത്ത് വലിയതോതില്‍ വര്‍ധിച്ചുവരുന്നതിനാലാണ് ആധാര്‍ നമ്പരുകള്‍ മൊബൈല്‍ ഫോണുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്. പലകോണുകളില്‍ നിന്നും ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആധാര്‍ ലിങ്ക് ചെയ്യാത്ത ഫോണ്‍ ഡിസ്‌കണക്ട് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

സമയമുണ്ട് തിരക്കെന്തിന്

സമയമുണ്ട് തിരക്കെന്തിന്

ഉടന്‍ തന്നെ ആധാറും സിം കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുമെന്ന ഭീഷണിയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ ഉപഭോക്താക്കളോട് മുഴക്കുന്നത്. എന്നാല്‍ അടുത്ത ഫെബ്രുവരി വരെയാണ് ടെലികോം മന്ത്രാലയം അനുവദിച്ചിട്ടുള്ള സമയം. ഇതിനിടെ ടെലികോം കമ്പനികളുടെ ഭീഷണി ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിട്ടുണ്ട്.

 ടെലികോം കമ്പനികള്‍ക്ക് ഭയം

ടെലികോം കമ്പനികള്‍ക്ക് ഭയം

ആധാറുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകളുടെ കണക്ഷന്‍ വിഛേദിക്കുന്നതോടെ മൊബൈല്‍ കമ്പനികള്‍ക്ക് വന്‍തോതില്‍ ഉപഭോക്താക്കളെ നഷ്ടമാകും. ഇത് മുന്‍കൂട്ടി കണ്ടാണ് ഫെബ്രുവരിയ്ക്ക് മുമ്പുതന്നെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ കമ്പനികള്‍ മത്സരിക്കുന്നത്. എന്നാല്‍ സാങ്കേതികമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ നീക്കമെന്നാണ് വോഡഫോണ്‍ നല്‍കുന്ന വിശദീകരണം.

 10 രൂപ മുതല്‍ 30 രൂപ വരെ

10 രൂപ മുതല്‍ 30 രൂപ വരെ


ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് 10 രൂപ മുതല്‍ 30 രൂപ വരെയാണ് വിവിധ ടെലികോം കമ്പനികളുടെ ഔദ്യോഗിക ഔട്ട്ലെറ്റുകളും മൊബൈല്‍ റീട്ടെയില്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ടെലികോം കമ്പനികള്‍ ആധാര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി സൗജന്യമായി നല്‍കുന്ന ഉപകരണത്തിന്‍റെ പേരിലാണ് കേരളത്തില്‍ ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നത്.

തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

തിരക്കിട്ടുള്ള നീക്കം തട്ടിപ്പിന്

2018 ഫെബ്രുവരിക്കുള്ളില്‍ ആധാറും മൊബൈല്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും കോടതി വിധി വന്നതോടെ തന്നെ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള ടെലികോം സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം ചൂ​ണ്ടിക്കാണിച്ച് എസ്എംഎസ് അയക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ടെലികോം കമ്പനികള്‍ മത്സരിക്കുന്നത് തങ്ങളുടെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ കുറവുവരാതിരിക്കാനാണ്. ഇത് മുതലെടുക്കുന്ന നീക്കമാണ് മൊബൈല്‍ റീട്ടെയില്‍ ഷോപ്പുകള്‍ നടത്തുന്നത്.

 തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം

മൊബൈല്‍ നമ്പറും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരിലുള്ള തട്ടിപ്പ് തടയുന്നതിനായി നിലവിലുള്ള കണക്ഷനില്‍ നിന്ന് മറ്റേതെങ്കിലും കണക്ഷനിലേയ്ക്ക് പോര്‍ട്ട് ചെയ്യുന്നതിന് എസ്എംഎസ് അയച്ച ശേഷം തിരഞ്ഞെടുത്ത കണക്ഷനില്‍ ആധാര്‍ സമര്‍പ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ നിലവില്‍ ആധാര്‍- മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന്‍റെ പേരില്‍ നടത്തുന്ന തട്ടിപ്പികള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്




മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. മൊബൈല്‍ ഫോണുകളില്‍ അനുവാദമില്ലാതെ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ലോക് നീതി ഫൗണ്ടേഷന്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ തേടിയിരുന്നു.

 ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

നടപടി എങ്ങനെ

നടപടി എങ്ങനെ


ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്

English summary
UIDAI on Thursday announced that from December 1, you will have the choice to verify your mobile SIM with Aadhaar without providing your fingerprint to telecom service providers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X