കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപങ്ങളുണ്ടോ...? ആധാര്‍ നിര്‍ബന്ധം, ചെയ്യേണ്ടത്...

Google Oneindia Malayalam News

ദില്ലി: ഇനി മുതല്‍ നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), ശേീയ സമ്പാദ്യ പദ്ധതി, കിസാന്‍ വികാസ് പദ്ധതി തുടങ്ങിയ നിക്ഷേപങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ഇപ്പോഴുള്ള നിക്ഷേപങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം നല്‍കുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ ആധാര്‍ ലഭിക്കാത്തവര്‍ക്ക് എന്റോള്‍ ചെയ്തതിന്റെ തെളിവു നല്‍കാം. 35 മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള 135 ഓളം പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനും ആധാര്‍ നിര്‍ബന്ധമാണ്.

aadhar

രാജ്യത്തെ എല്ലാ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, പാചക വാതക സബ്‌സിഡി തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പ്രവാസി വിവാഹം, അങ്ങനെ പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വിമാനത്താവളങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ആളുകളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതുകൊണ്ടു തന്നെ ആധാറില്‍ തട്ടിപ്പുകള്‍ക്കുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ക്കും സാമ്പത്തിക ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത്.

English summary
Aadhaar now a must for post office deposits, PPF, KVP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X