ആധാര്‍ പേ വന്നു; കാര്‍ഡുകള്‍ ഇനി അപ്രസക്തം!! മോദി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യം
ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ആധാര്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്റ് നിലവില്‍ വന്നു. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുടെ സഹായമില്ലാതെ ബയോമെട്രിക് സംവിധാനങ്ങളിലൂടെ പണമിടപാടുകള്‍ സാധ്യമാകുന്നു എന്നതാണ് ആധാര്‍ പേയുടെ പ്രത്യേകത. വിരലടയാളം, ഐറിസ് സ്കാന്‍ എന്നിവ വഴിയാണ് ഇടപാടുകള്‍ സാധ്യമാകുന്നത്.
ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വ്യാപാരികളുമായി പണമിടപാട് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ആധാര്‍ ആപ്പും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയും പണമിടപാട് നടത്താന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട് ഫോണോ കൈവശമില്ലാതെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാവും എന്നതാണ് ഇതിന്റെ മേന്മ.

2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയോളം ഡിജിറ്റല്‍ പണമിടപാട് നടത്തിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചത്. 2016ല്‍ രാജ്യത്ത് ആകെ നല്‍കിയിരിക്കുന്നത് 100 കോടിയോളം ആധാര്‍ കാര്‍ഡുകളാണ്. എന്നാല്‍ 40 കോടി ആധാര്‍ കാര്‍ഡുകള്‍ മാത്രമാണ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവ മാര്‍ച്ച് അവസാനത്തോടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ഇ- പേയ്മെന്റിന്റെ എണ്ണം 671 മില്യണില്‍ നിന്ന് ഡിസംബറില്‍ 957 മില്യണായി വര്‍ധിച്ചതായി റിസര്‍വ്വ് ബാങ്ക് കണ്ടെത്തിയിരുന്നു. കാര്‍ഡ്, സ്മാര്‍ട്ട്ഫോണ്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ അസൗകര്യമുള്ളവര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications