കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ പേ വന്നു; കാര്‍ഡുകള്‍ ഇനി അപ്രസക്തം!! മോദി കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ആധാര്‍ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് നിലവില്‍ വന്നു. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളുടെ സഹായമില്ലാതെ ബയോമെട്രിക് സംവിധാനങ്ങളിലൂടെ പണമിടപാടുകള്‍ സാധ്യമാകുന്നു എന്നതാണ് ആധാര്‍ പേയുടെ പ്രത്യേകത. വിരലടയാളം, ഐറിസ് സ്‌കാന്‍ എന്നിവ വഴിയാണ് ഇടപാടുകള്‍ സാധ്യമാകുന്നത്.

ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് വ്യാപാരികളുമായി പണമിടപാട് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന ആധാര്‍ ആപ്പും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴിയും പണമിടപാട് നടത്താന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകളോ സ്മാര്‍ട്ട് ഫോണോ കൈവശമില്ലാതെ പണമിടപാടുകള്‍ പൂര്‍ത്തിയാക്കാനാവും എന്നതാണ് ഇതിന്റെ മേന്മ.

ratina-scan2

2017-2018 സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയോളം ഡിജിറ്റല്‍ പണമിടപാട് നടത്തിക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചത്. 2016ല്‍ രാജ്യത്ത് ആകെ നല്‍കിയിരിക്കുന്നത് 100 കോടിയോളം ആധാര്‍ കാര്‍ഡുകളാണ്. എന്നാല്‍ 40 കോടി ആധാര്‍ കാര്‍ഡുകള്‍ മാത്രമാണ് ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവ മാര്‍ച്ച് അവസാനത്തോടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ ഇ- പേയ്മെന്റിന്റെ എണ്ണം 671 മില്യണില്‍ നിന്ന് ഡിസംബറില്‍ 957 മില്യണായി വര്‍ധിച്ചതായി റിസര്‍വ്വ് ബാങ്ക് കണ്ടെത്തിയിരുന്നു. കാര്‍ഡ്, സ്മാര്‍ട്ട്ഫോണ്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ അസൗകര്യമുള്ളവര്‍ക്ക് ഡിജിറ്റല്‍ പണമിടപാട് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് യുഐഡിഎഐയുടെ ഭാഗത്തുനിന്നുള്ള ഈ നീക്കം.

English summary
An Aadhaar-based app has been launched that will not only do away with the need to carry debit or credit cards, but also cellphones. For the consumer, what could be the most attractive feature of Aadhaar Pay is that it does not impose any transaction fee on the consumer. The android app -- launched by IDFC bank -- needs to be carried only by the shopkeeper. All the consumer needs to do is carry her Aadhaar number and mention the bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X