Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പേടിഎമ്മിനും മേലെ..മോദിയുടെ പുതിയ ആധാര്‍ പേയ്‌മെന്റ് ആപ്പ് പൊളിയ്ക്കും

ദില്ലി: പേടിഎമ്മിന്റെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷപ്പെട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കുന്ന ആധാര്‍ പേയ്‌മെന്റ് ആപ്പ്. ഡിജിറ്റല്‍ പണമിടപാടുകള്‍ എളുപ്പത്തിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു ആപ്പ് പുറത്തിറക്കുന്നത്.

നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെ ക്യാഷ്‌ലെസ്സ് ഇക്കോണമിയെ പ്രേത്സാഹിപ്പിക്കുന്നതിനിടെയാണ് ക്രിസ്മസ് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ പേയ്മന്റ് ആപ്പ് ആരംഭിക്കുന്നത്.

കാര്‍ഡില്ലെങ്കിലും നടക്കും

കാര്‍ഡില്ലെങ്കിലും നടക്കും

എടിഎം കാര്‍ഡുകളും പോയിന്റ് ഓഫ് സെയില്‍ മെഷീനുകളുടേയും ഉപയോഗം ഒരു പരിധി വരെ കുറച്ച് കറന്‍സിരഹിത ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ആപ്പ് പുറത്തിറക്കിയത്.

 കമ്മീഷനില്ല, അധിക ചാര്‍ജ്ജും

കമ്മീഷനില്ല, അധിക ചാര്‍ജ്ജും

കാര്‍ഡുപയോഗിച്ച് പണമിടപാട് നടത്തുമ്പോഴുള്ള കമ്മീഷനും അധിക ചാര്‍ജ്ജും ഇല്ലാതാക്കി ആധാര്‍ പേയ്‌മെന്റ് ആപ്പിന്റെ ഉപയോഗം വര്‍ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

ഉപയോഗം എങ്ങനെ

ഉപയോഗം എങ്ങനെ

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കച്ചവടക്കാര്‍ക്ക് ആപ്പ് ഉപയോഗിച്ചു തുടങ്ങാം. വ്യക്തിഗത വിവരങ്ങള്‍ നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കമൊബൈലുമായി ഫിംഗര്‍പ്രിന്റര്‍ റീഡര്‍ ഘടിപ്പിക്കുകയും ബാങ്കുമായി ഘടിപ്പിക്കുകയും ചെയ്യുന്നതോടെ ആപ്പ് ഉപയോഗിച്ചു തുടങ്ങാം.

പേടിഎമ്മിന്റെ വലയില്‍ മോദി വീണില്ല

പേടിഎമ്മിന്റെ വലയില്‍ മോദി വീണില്ല

നോട്ട് നിരോധനത്തിന് ശേഷം വാലറ്റ് സര്‍വ്വീസായ പേടിഎം സേവന മേഖല വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ വച്ച് പേടിഎം പരസ്യം നല്‍കിയതും വിമര്‍ശനത്തിന് വഴി വെച്ചിരുന്നു.

മോദിയുടെ ക്രിസ്മസ് സമ്മാനം

മോദിയുടെ ക്രിസ്മസ് സമ്മാനം

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെ ക്യാഷ്‌ലെസ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡിജിറ്റല്‍ ഇടപാടുകളെ ആശ്രയിക്കാന്‍ പ്രധാനമന്ത്രി നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് ദിനത്തില്‍ ആധാര്‍ ആപ്പ് പുറത്തിറക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+