കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാർ‍ അപ്ഡേഷന് 18 ശതമാനം ജിഎസ്ടി!! ബയോമെട്രിക്- ഡെമോഗ്രാഫിക് വിവരങ്ങള്‍ക്ക് ബാധകം!!

Google Oneindia Malayalam News

ദില്ലി: ആധാർ സേവനങ്ങൾക്ക് യുഐഡിഎഐ ജിഎസ്ടി ഈടാക്കിയേക്കുമെന്ന് റിപ്പോർട്ട്. ആധാർ വിവരങ്ങൾ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്നുള്ള മാധ്യമറിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പേര്, അഡ്രസ്, ജനനതിയ്യതി, മൊബൈൽ നമ്പർ, ഇ മെയിൽ, എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് 25 രൂപ വീതമാണ് ഈടാക്കുന്നത്. എന്നാൽ പുതിയ ആധാർ എന്‍ റോൾമെന്റും കുട്ടികളുടെ ആധാർ വിവരങ്ങൾ‍ അപ്ഡേറ്റ് ചെയ്യുന്നതും സൗജന്യ സേവനമായാണ് നൽകിവരുന്നത്.

 18 ശതമാനം ജിഎസ്ടി!!

18 ശതമാനം ജിഎസ്ടി!!

എന്നാൽ ആധാർ സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കുന്നത് തടയുന്നതിനായി [email protected] വെബ്സൈറ്റിലോ, 1947 എന്ന ടോൾ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കാം. 18 ശതമാനം ജിഎസ്ടി കൂടി പ്രാബല്യത്തിൽ വരുന്നതോടെ ആധാർ‍ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് 4.5 രൂപയാണ് അധികമായി നൽകേണ്ടിവരിക. ബയോമെട്രിക്- ഡെമോഗ്രാഫിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനാണ് ജിഎസ്ടി ബാധകമായി വരിക.

യുഐഡിഎഐ ട്വീറ്റിൽ‍ പറയുന്നത്

യുഐഡിഎഐ ട്വീറ്റിൽ‍ പറയുന്നത്

ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്ന് ചൂണ്ടിക്കാണിച്ച് യുഐഡിഎഐ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മൊബൈൽ നമ്പർ, ഇമെയിൽ‍ ഐഡി, ബയോമെട്രിക് വിവരങ്ങൾക്ക് ഇത് ബാധകമല്ല. ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് സമീപത്തുള്ള ആധാർ സെന്ററുമായോ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയില്‍ ഏതെങ്കിലും സന്ദർ‍ശിച്ചാൽ മതി. യുഐഡിഎഐ ട്വീറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

 പേരും ഫോട്ടോയും തെളിയിക്കുന്ന രേഖകൾ

പേരും ഫോട്ടോയും തെളിയിക്കുന്ന രേഖകൾ

പാസ്പോർട്ട്, പാൻകാർഡ്, റേഷൻ/ പിഡിഎസ് ഫോട്ടോ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്/ പിഎസ് യു അനുവദിക്കുന്ന ഫോട്ടോ പതിച്ച സർവീസ് ഐഡി കാർഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് ഐഡി, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനം അനുവദിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാർ‍ഡ്, ആയുധ ലൈസൻസ്, ഫോട്ടോ ബാങ്ക് എടിഎം കാർഡ്, പെൻ‍ഷൻ ഫോട്ടോ കാർഡ്, സ്വാതന്ത്ര്യ സമരസേനാനി ഫോട്ടോ കാർഡ്, കിസാൻ ഫോട്ടോ പാസ്ബുക്ക്, സിജിഎച്ച്എസ്- ഇസിഎച്ച്എസ് ഫോട്ടോ കാർഡ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ഫോട്ടോ പതിച്ച അഡ്രസ് കാർഡ്, ഗസറ്റഡ് ഓഫീസറോ തഹസിൽദാരോ അനുവദിക്കുന്ന ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ്, ശാരീരിക വൈകല്യമുള്ളവർക്ക് അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്.

 കുടുംബനാഥനാണെന്ന് തെളിയിക്കാനും ബന്ധം തെളിയിക്കാനും

കുടുംബനാഥനാണെന്ന് തെളിയിക്കാനും ബന്ധം തെളിയിക്കാനും


താമസം തെളിയിക്കുന്നതിനും ബന്ധം തെളിയിക്കുന്നതിനും സമർപ്പിക്കേണ്ട രേഖകൾ. പിഡിഎസ് കാര്‍ഡ്, ദേശീയ തൊഴിലുറപ്പ് പദ്ധതി, സിജിഎച്ച്എസ്/ സംസ്ഥാന സര്‍ക്കാർ/ ഇസിഎച്ച്എസ്/ ഇസിഐസി മെഡിക്കൽ കാർഡ്, പെൻഷൻ കാർഡ്, ആർമി ക്യാന്‍റീൻ, പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, മുനിസിപ്പൽ കോർപ്പറേഷൻ അല്ലെങ്കിൽ‍ തദ്ദേശ സർക്കാരുകൾ‍ എന്നിവ അനുവദിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റ്. സർക്കാർ‍ അനുവദിക്കുന്ന വിവാഹ സർട്ടിഫിക്കറ്റ്.

 ജനന തിയ്യതി തെളിയിക്കുന്ന രേഖകൾ

ജനന തിയ്യതി തെളിയിക്കുന്ന രേഖകൾ

ജനനതിയ്യതി, എസ്എസ്എൽഎസി, പാസ്പോർട്ട്, പാൻ‍ കാര്‍ഡ്, ബോർഡ് അല്ലെങ്കിൽ‍ സർവ്വകലാശാല അനുവദിക്കുന്ന മാർക്ക് ഷീറ്റ് അനുവദിക്കുന്നത്. കേന്ദ്രസർ‍ക്കാരിന്റെ ആരോഗ്യ സർവ്വീസ് ഫോട്ടോ കാര്‍ഡ്.

തിരിച്ചറിയൽ രേഖകൾ തെളിയിക്കുന്നതിനുള്ള രേഖകൾ

തിരിച്ചറിയൽ രേഖകൾ തെളിയിക്കുന്നതിനുള്ള രേഖകൾ

പാസ്പോർട്ട്, ബാങ്ക് സ്റ്റേറ്റ് മെന്റ്, പാസ്ബുക്ക്, റേഷൻ കാര്‍ഡ്, വോട്ടർ‍ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, വൈദ്യുതി ബിൽ, ടെലഫോണ്‍ ലാന്‍ഡ് ലൈൻ, വസ്തുു നികുതി ബിൽ, ഇന്‍ഷുറൻസ് പോളിസി, ആയുധ ലൈസൻസ്,

English summary
Aadhaar issuing authority Unique Identification Authority of India (UIDAI) will now impose 18 percent Goods and Services Tax (GST) on updation of Aadhaar details, media reports have said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X