സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മികച്ച നേട്ടം സ്വന്തമാക്കി എസിസി ലിമിറ്റഡ്
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ മികച്ച നേട്ടം സ്വന്തമാക്കി അദാനി ഗ്രൂപ്പിനു കീഴിലുള്ള സിമന്റ് കമ്പനിയായ എസിസി ലിമിറ്റഡ്. 2025 ജൂണ്‍ മുപ്പതിന് അവസാനിച്ച ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പന അളവ് 12 ശതമാനം വര്‍ധിച്ച് 11.5 ദശലക്ഷം ടണ്ണില്‍ എത്തിയതായി കമ്പനി അറിയിച്ചു. ഇതിലൂടെ മികച്ച പ്രവര്‍ത്തന മികവോടെ ഈ സാമ്പത്തിക വര്‍ഷത്തിന് തുടക്കമിടാന്‍ കമ്പനിക്ക് സാധിച്ചു. വില്‍പ്പനയിലെ വര്‍ധന, പ്രീമിയം ഉല്‍പന്നങ്ങളുടെ വില്‍പന, ആര്‍എംഎക്‌സ് പ്ലാന്റുകളുടെ വര്‍ധന, പ്രവര്‍ത്തന കാര്യക്ഷമത, വിപണി നേതൃത്വം എന്നിവയിലൂടെയാണ് എസിസി ലിമിറ്റഡ് ഈ മികച്ച നേട്ടം സ്വന്തമാക്കിയത്.

ഈ പാദത്തിലെ വരുമാനം 6,087 കോടി രൂപയായി ഉയര്‍ന്നു (17 ശതമാനത്തിന്റെ വര്‍ധന). കമ്പനിയുടെ മൊത്തം മൂല്യം 228 കോടി രൂപ വര്‍ദ്ധിച്ച് 18,787 കോടി രൂപയായി ഉയര്‍ന്നു.
ലക്ഷ്യബോധത്തോടെയുള്ള കമ്പനിയുടെ പ്രവര്‍ത്തന മികവാണ് ഒന്നാം പാദത്തിലെ പ്രകടനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് എസിസി ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ വിനോദ് ബഹേട്ടി പറഞ്ഞു. വില്‍പനയിലെ വളര്‍ച്ച ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും കൂടുതല്‍ മൂല്യമുള്ള സേവനം നല്‍കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള താപനം ലഘൂകരിക്കുന്നതിനുള്ള നെറ്റ് സീറോ ലക്ഷത്തിന് ഒപ്പമാണ് ഞങ്ങള്‍ വ്യവസായത്തെ മുന്നോട്ടു നയിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും കൂടുതല്‍ അര്‍ത്ഥവത്തായ സംഭാവന നല്‍കുന്ന ഒരു ഭാവി കെട്ടിപ്പടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചും ചെലവ് നിയന്ത്രിച്ചും വിദഗ്ധമായ മൂലധന മാനേജ്‌മെന്റിലൂടെയുമാണ് ആദ്യ പാദത്തില്‍ തന്നെ കമ്പനി പുരോഗതി കൈവരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡബ്‌ള്യൂഎച്ച്ആര്‍എസ് വൈദ്യുതി വിഹിതം 9.9 ശതമാനത്തില്‍ നിന്ന് നാലു ശതമാനം വര്‍ദ്ധിച്ച് 13.9% ആയി ഉയര്‍ന്നു. സൗരോര്‍ജ വൈദ്യുതി വിഹിതം 3.4 ശതമാനത്തില്‍ നിന്ന് 7.9 ശതമാനം വര്‍ധിച്ച് 11.3% ആയി ഉയര്‍ന്നു. ഹരിത വൈദ്യുതി വിഹിതം 11.9 ശതമാനം വര്‍ധിച്ച് 26.2% ആയി. 2028 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിട്ടതിനേക്കാള്‍ വളരെ മുമ്പു തന്നെ മികച്ച ഹരിത വൈദ്യുതി വിഹിതം കൈവരിക്കാനും കമ്പനിക്കു കഴിഞ്ഞു.












Click it and Unblock the Notifications