കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്വേഷണങ്ങള്‍ക്ക് പ്രതികരിച്ചില്ലെങ്കില്‍ കിടിലന്‍ പണി; ഒമ്പത് ലക്ഷം പേരെ കേന്ദ്രം പൂട്ടും!!

പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ വരുമാനവും നിക്ഷേപവുമായും ചേര്‍ച്ചയില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു

Google Oneindia Malayalam News

ദില്ലി: ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്ന് വലിയ തുക നിക്ഷേപിച്ചവരില്‍ നിന്ന് വിവരം തേടിയിട്ടും പ്രതികരിക്കാത്ത 9.20 ലക്ഷം പേര്‍ക്കെതിരെയായിരിക്കും നടപടി സ്വീകരിക്കുക. പട്ടികയില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ വരുമാനവും നിക്ഷേപവുമായും ചേര്‍ച്ചയില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷമുള്ള 50 ദിവസങ്ങള്‍ക്കുള്ളില്‍ 18 ലക്ഷം പേരാണ് കണക്കില്‍ കവിഞ്ഞ അസാധുനോട്ടുകള്‍ നിക്ഷേപിച്ചത്. ധനകാര്യ ബില്ല് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ആദായ നികുതി വകുപ്പ് നടത്തിവരുന്ന പരിശോധനകളില്‍ 18 ലക്ഷം പേരുടെ വരുമാനവും സമ്പാദ്യവും തമ്മില്‍ ചേര്‍ച്ചയില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. തുടര്‍ന്നാണ് ഇവരില്‍ നിന്ന് ഇമെയില്‍, എസ്എംഎസ് എന്നിവ വഴി പ്രതികരണം ആവശ്യപ്പെട്ടത്. ഇതില്‍ 8.71 ലക്ഷം പേര്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തോട് പ്രതികരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തു. അല്ലാത്തവര്‍ക്കെതിരെയായിരിക്കും കേന്ദ്രം നടപടികള്‍ സ്വീകരിക്കുക.

note-5-26

നോട്ടുകളുടെ കൃത്യമായ കണക്ക് ലഭിക്കുന്നതിന് വേണ്ടി നോട്ട് നിരോധനത്തിന് ശേഷം തിരിച്ചെത്തിയ നോട്ടുകളും കള്ളനോട്ടുകളും റിസര്‍വ്വ് വിശദമായി പരിശോധിച്ച് തിട്ടപ്പെടുത്തിയിരുന്നു. കള്ളപ്പണത്തിന്റെ വരവും കള്ളനോട്ടുകളുടെ വിനിമയവും തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടു നിരോധനം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോഴാണ് നികുതി വെട്ടിപ്പ് നടത്തി കോടിക്കണക്കിന് രൂപ സമ്പാദിച്ചവര്‍ക്കെതിരെ കേന്ദ്രം വാളോങ്ങുന്നത്.

English summary
Action will "definitely" be taken against 9.29 lakh entities who have not responded to the I-T department's queries over cash deposited by them which did not match their income profile, the government asserted today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X