Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജ് ഓഗസ്റ്റ് സിനിമ വിട്ടു.. ഇനി സ്വന്തം നിര്‍മാണകമ്പനി?

കൊച്ചി: സൂപ്പർതാരം പൃഥ്വിരാജ് സുകുമാരൻ ഓഗസ്റ്റ് സിനിമ വിട്ടു. ആറ് വർഷം മുമ്പ് പൃഥ്വിരാജ് കൂടി മുൻകൈയെടുത്ത് സ്ഥാപിച്ച സിനിമ നിർമാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമ. സംവിധായകനും ഛായാഗ്രഹകനുമായ സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവരായിരുന്നു ഓഗസ്റ്റ് സിനിമ തുടങ്ങുമ്പോൾ പൃഥ്വിക്കൊപ്പം ഉണ്ടായിരുന്നത്. ഇപ്പോൾ തമിഴ് ചലച്ചിത്ര താരമായ ആര്യയും ഈ ടീമിനൊപ്പമുണ്ട്.

അപ്രതീക്ഷിതമായ പിന്മാറ്റം

അപ്രതീക്ഷിതമായ പിന്മാറ്റം

എല്ലാം ആലോചിച്ച് ഉറപ്പിച്ചത് പോലുള്ള ഒരു കുറിപ്പാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് സിനിമയുമായി ആറ് വർഷങ്ങൾ നീണ്ട ബന്ധം അവസാനിപ്പിക്കുന്നു എന്നായിരുന്നു പോസ്റ്റിൽ. പക്ഷേ പൃഥ്വിരാജിന്റെ ആരാധകർക്ക് ഇതൊരു ഷോക്കിങ് ന്യൂസായിരുന്നു എന്നതാണ് വാസ്തവം.

വെറുതെയല്ല കാരണമുണ്ട്

വെറുതെയല്ല കാരണമുണ്ട്

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന് അഭിമാനിക്കാൻ പോന്ന സിനിമകൾ ചെയ്തിട്ടുള്ള നിർമാണ കമ്പനിയാണ് ഓഗസ്റ്റ് സിനിമ. 2011ൽ തുടങ്ങിയ ഈ ബാനറിൻറെ ആദ്യചിത്രം ഉറുമിയായിരുന്നു. കമ്പനി മുതലാളിമാരിൽ ഒരാളായ സന്തോഷ് ശിവന്റെ സംവിധാനം. പൃഥ്വിരാജ് നായകൻ. പിന്നീട് ഇന്ത്യൻ റുപ്പി. രഞ്ജിത് സംവിധാനം ചെയ്ത ഈ ചിത്രവും സൂപ്പറായി.

ബാക്കിയുള്ള സിനിമകൾ

ബാക്കിയുള്ള സിനിമകൾ

പിന്നാലെ വന്ന കടൽ കടന്നൊരു മാത്തുക്കുട്ടി തീയറ്ററിൽ പൊട്ടിയെങ്കിലും സാമ്പത്തിക നഷ്ടമായില്ല. ഇതിന് ശേഷം സപ്തമ ശ്രീ തസ്കര, ഡബിൾ ബാരൽ, ഡാർവിന്റെ പരിണാമം, അനുരാഗക്കരിക്കിൻവെള്ളം, ഗ്രേറ്റ് ഫാദർ എന്നിവയാണ് ഓഗസ്റ്റ് സിനിമയുടെ മറ്റ് ചിത്രങ്ങൾ. ഇതിൽ പലതും തീയറ്ററിലും പുറത്തും ശ്രദ്ധിക്കപ്പെട്ടു.

പൃഥ്വിരാജ് ഇനിയെങ്ങോട്ട്

പൃഥ്വിരാജ് ഇനിയെങ്ങോട്ട്

പുതിയ എന്തോ പരിപാടിയുണ്ട് എന്നൊരു സൂചന പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നൽകുന്നുണ്ട്. അതുകൊണ്ടാകണം ഇനി എത്രകാലം ഈ കൂട്ടുകെട്ടിൽ തുടരാനാകും എന്ന് പൃഥ്വിക്ക് ഉറപ്പില്ല. മറ്റൊരു നിർമാണ കമ്പനിയാണോ പൃഥ്വിരാജിന്റെ ഉദ്ദേശമെന്ന് ആരാധകർ സംശയിക്കുന്നു.

കമ്പനി ഇവരുടെ കയ്യിൽ

കമ്പനി ഇവരുടെ കയ്യിൽ

പ്രമുഖ വ്യവസായിയായ ഷാജി നടേശൻ, സന്തോഷ് ശിവൻ, ആര്യ എന്നിവരാകും ഇനി ഓഗസ്റ്റ് സിനിമയെ നയിക്കുക. ഇനിയും ഓഗസ്റ്റ് സിനിമയിൽ നിന്നും നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കുന്നതായി പൃഥ്വിരാജ് പറഞ്ഞു. ഓഗസ്റ്റ് സിനിമ വിട്ടെങ്കിലും കമ്പനിയുടെ അഭ്യൂദയകാംക്ഷികളുടെ കൂട്ടത്തിൽ താനുണ്ടാകുമെന്ന് പൃഥ്വി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+