കൊടുത്തത് പൊന്നുംവില, രണ്‍വീറിന്റെ അമ്മയുടെ ഫ്‌ളാറ്റിന് തൊട്ടടുത്ത് ദീപികയുടെ പുതിയ വീട്; മുടക്കിയത് ഇത്ര
ഒരു കുഞ്ഞിന് ജന്മം നല്‍കി ദിവസങ്ങള്‍ക്ക് പിന്നാലെ മുംബൈയിലെ ബാന്ദ്ര വെസ്റ്റ് ഏരിയയില്‍ ഒരു പുതിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി നടി ദീപിക പദുകോണ്‍. ഭര്‍തൃമാതാവ് അഞ്ജു ഭവ്‌നാനിയുടെ വീടിന് തൊട്ടടുത്താണ് കോടികള്‍ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് ദീപിക വാങ്ങിയിരിക്കുന്നത്. സാഗര്‍ രേഷം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.
4 ബിഎച്ച്‌കെ, 5 ബിഎച്ച്‌കെ അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടുന്ന പ്രോപ്പര്‍ട്ടിയാണ് ഇത്. അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതിന്റെ രേഖകള്‍ സാപ്‌കെ ഡോട്ട് കോം പങ്ക് വെച്ചിട്ടുണ്ട്. സെപ്തംബര്‍ 12 നായിരുന്നു വില്‍പന കരാര്‍ രജിസ്റ്റര്‍ ചെയ്തത്. സെപ്റ്റംബര്‍ 8 നാണ് ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. 1845 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്റ് ദീപികയുടെ സ്ഥാപനമായ കെഎ എന്റര്‍പ്രൈസസ് വാങ്ങിയത്.

ദീപികയുടെ പിതാവ് പ്രകാശ് പദുകോണിനും ഉടമസ്ഥതയുള്ളതാണ് ഈ കമ്പനി. എനോം നാഗ്പാല്‍ റിയാലിറ്റി എല്‍എല്‍പിയില്‍ നിന്നാണ് പ്രോപ്പര്‍ട്ടി വാങ്ങിയിരിക്കുന്നത്. 17.73 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് ദീപിക വാങ്ങിയിരിക്കുന്നത് എന്നാണ് രജിസ്‌ട്രേഷന്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ മാത്രം 1.07 കോടി രൂപയും 30000 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജും മുടക്കിയാണ് ഈ അപ്പാര്‍ട്ട്‌മെന്റ് ദീപിക സ്വന്തമാക്കിയിരിക്കുന്നത്.
15-ാം നിലയിലാണ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ബ്രോക്കര്‍മാര്‍ പറയുന്നതനുസരിച്ച്, ബാന്ദ്ര റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ വസ്തുവിന്റെ വിസ്തീര്‍ണ്ണവും കാലവും അനുസരിച്ച് സ്‌ക്വയര്‍ ഫീറ്റിന് 50,000 മുതല്‍ 1.50 ലക്ഷം വരെയാണ് മതിപ്പുവില. കാര്‍ട്ടര്‍ റോഡ്, ബാന്‍ഡ്സ്റ്റാന്‍ഡ്, പാലി ഹില്‍ കമാന്‍ഡ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ വസ്തുവില ചതുരശ്ര അടിക്ക് 1 ലക്ഷത്തിന് മുകളിലാണ്.
3102 മുതല്‍ 8834 ചതുരശ്ര അടി വരെ വലിപ്പമുള്ള 4 ബിഎച്ച്‌കെ, 5 ബിഎച്ച്‌കെ അപ്പാര്‍ട്ട്മെന്റുകള്‍ ഈ അപ്പാര്‍ട്ട്മെന്റ് ബ്ലോക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം ഈ മാസമാദ്യം രണ്‍വീര്‍ സിംഗിന്റെ കമ്പനിയായ ആര്‍എസ് ഫിലിംക്രാഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് താരത്തിന്റെ അമ്മയില്‍ നിന്ന് തൊട്ടടുത്തുള്ള അപ്പാര്‍ട്ട്‌മെന്റ് പ്രതിമാസം 8.2 ലക്ഷം വാടകയ്ക്ക് വാടകയ്ക്കെടുത്തിരുന്നു. 73.8 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചത്.
ലൈസന്‍സ് കരാര്‍ പ്രകാരം റിതിക ജുഗ്ജീത് സിംഗ് ഭവ്‌നാനിയാണ് കരാര്‍ ഒപ്പിട്ടത്. 55 മാസത്തെ വാടക കരാറില്‍ ആണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ആദ്യത്തെ 33 മാസത്തേക്കുള്ള വാടക പ്രതിമാസം 8.2 ലക്ഷം രൂപയായിരിക്കുമെന്നും അടുത്ത 22 മാസത്തിനുള്ളില്‍ ഇത് പ്രതിമാസം 9.43 ലക്ഷം രൂപയായി വര്‍ധിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്.
രണ്‍വീറിന്റെ അമ്മ അഞ്ജു ഭവ്‌നാനി സെപ്റ്റംബര്‍ 5 ന് 19.13 കോടി രൂപയ്ക്ക് തൊട്ടടുത്തുള്ള അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയിരുന്നു. ഈ പ്രോപ്പര്‍ട്ടി 1,822.45 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്നു. ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 95.68 ലക്ഷം രൂപയും 30,000 രൂപ രജിസ്‌ട്രേഷന്‍ ഫീസുമായി അടച്ചതായാണ് രേഖകള്‍ കാണിക്കുന്നത്.












Click it and Unblock the Notifications