മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ബില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം സമാഹരിച്ച് അദാനി എയര്‍പോര്‍ട്ട്‌സ്
മുംബൈ: മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനായി (മിയാല്‍) ആഗോള നിക്ഷേപകരില്‍ നിന്ന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ ധനസഹായം സമാഹരിച്ച് അദാനി എയര്‍പോര്‍ട്ട്‌സ്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ കീഴിലുള്ള അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ഓപ്പറേറ്ററാണ്.
2029 ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാകുന്ന 750 മില്യണ്‍ യുഎസ് ഡോളര്‍ നോട്ട്‌സ് ഇഷ്യൂ ചെയ്യുന്നത് ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു. 250 മില്യണ്‍ യുഎസ് ഡോളര്‍ അധികമായി സമാഹരിക്കുന്നതിനുള്ള വ്യവസ്ഥയും ഉള്‍പ്പെടുന്നു. ഇങ്ങനെ മൊത്തം ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ ധനസഹായമാണ് നേടിയത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം, നവീകരണം, സാമ്പത്തിശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കായി ഈ ധനസഹായം വിനിയോഗിക്കും.

എയര്‍പോര്‍ട്ട് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രേഡ് റേറ്റഡ് സ്വകാര്യ ബോണ്ട് ഇഷ്യൂവാണിത്. അപ്പോളോ മാനേജ്ഡ് ഫണ്ടുകളാണ് ഇടപാടിന് നേതൃത്വം നല്‍കിയത്. ബ്ലാക്ക് റോക്ക് മാനേജ്ഡ് ഫണ്ടുകള്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് തുടങ്ങിയ നിക്ഷേപകരുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും പങ്കാളിത്തമുണ്ടായി.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥിരതയാര്‍ന്ന ആസ്തി അടിത്തറയും പ്രവര്‍ത്തന മികവും അടിസ്ഥാനമാക്കി നോട്ടുകള്‍ക്ക് ബിബിബി-/സ്റ്റേബിള്‍ എന്ന് റേറ്റിംഗ് ലഭിക്കുമെന്നാണ് അദാനി എയര്‍പോര്‍ട്ട്‌സിന്റെ പ്രതീക്ഷ.
ആധുനികവല്‍ക്കരണം, ശേഷി വികസനം, ഡിജിറ്റൈസേഷന്‍ എന്നിവയില്‍ തുടര്‍ച്ചയായ നിക്ഷേപങ്ങള്‍ നടത്തി വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചെപ്പെടുത്തുക എന്നതാണ് അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ലക്ഷ്യം. 2029 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന മിയാലിന്റെ ലക്ഷ്യം നേടാനും ഈ സാമ്പത്തിക ഇടപാട് ഊര്‍ജം പകരം.
ആഗോള ബാങ്കുകളുടെ ഒരു കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 750 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ ഇഷ്യൂ. ഉയര്‍ന്ന നിലവാരമുള്ള നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ കഴിവിനുള്ള അംഗീകാരമാണ് ഈ പുതിയ ഇടപാട്. അദാനി എയര്‍പോര്‍ട്ടുകളുടെയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് അദാനി എയര്‍പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡിന്റെ ലക്ഷ്യം.
മിയാലിന് വേണ്ടി എ ആന്‍ഡ് ഒ ഷിയര്‍മാന്‍, സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് എന്നിവരായിരുന്നു നിയമ ഉപദേഷ്ടാക്കള്‍. മില്‍ബാങ്ക് എല്‍എല്‍പി, ഖൈതാന്‍ ആന്‍ഡ് കമ്പനി എന്നിവര്‍ നിക്ഷേപകരുടെ ഉപദേശകരായിരുന്നു.












Click it and Unblock the Notifications