വിശാഖപട്ടണത്ത് ഏഷ്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍; ഗൂഗിളുമായി കൈകോര്‍ത്ത് അദാനി
ഹൈദരാബാദ്: സാങ്കേതിക രംഗത്ത് ആന്ധ്രാപ്രദേശിന്റെ മുഖഛായ തന്നെ ആഗോള തലത്തില്‍ മാറ്റുന്ന ഗൂഗിളിന്റെ പദ്ധതിയില്‍ പങ്കാളിയായി അദാനിയുടെ കമ്പനിയും. ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ട്ടിഫിഷ്യല്‍ ഡാറ്റാ സെന്റര്‍ കാമ്പസും ഗ്രീന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറും വിശാഖപട്ടണത്ത് സ്ഥാപിക്കുന്നതിനായി അദാനി എന്റര്‍പ്രൈസസിന്റെ സംയുക്ത സംരംഭമായ അദാനികോണ്എക്സും (AdaniConneX) ഗൂഗിളും സുപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്ററിനായി അദാനി എന്റര്‍പ്രൈസസും ഗൂഗിളും ചേര്‍ന്ന് 15 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്താന്‍ കരാറൊപ്പിട്ടു. ഈ സംരംഭത്തിലൂടെ എഐ ശേഷി വര്‍ധിപ്പിക്കാനും ക്ലീന്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചറിലൂടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഗൂഗിളിന്റെ എഐ ഹബ് വിശാഖപട്ടണത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതപ്പെടുന്നത്. അതായത് 2026-2030 കാലയളവില്‍ ഏകദേശം 15 ബില്യണ്‍ യുഎസ് ഡോളറാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ഇതില്‍ ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.
ഇന്ത്യയില്‍ ഏറ്റവും ഡിമാന്ഡിങ്ങായ എഐ വര്ക്ക്ലോഡുകള്ക്ക് പിന്തുണ നല്‍കുന്നത് ശക്തമായ സബ് സീ കേബിള്‍ നെറ്റ്വര്ക്കും ക്ലീന്‍ എനര്‍ജിയുമാണ്. അദാനികോണ്എക്സ്, എയര്‍ടെല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇക്കോസിസ്റ്റം പങ്കാളികളുമായി സഹകരിച്ചായിരിക്കും ഗൂഗിള്‍ എഐ ഹബിന്റെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാക്കുക.

അദാനികോണെക്സുമായി സഹകരിച്ച് സ്ഥാപിക്കുന്ന ഗൂഗിള്‍ എഐ ഹബ്ബിന്റെ കമ്പ്യൂട്ട് കപ്പാസിറ്റി ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ശേഷിയില്‍ തലമുറ മാറ്റത്തിന് തുടക്കമിടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു കമ്പനികളുടെയും സുസ്ഥിരതയിലുള്ള പ്രതിബദ്ധതയെ പ്രതിഫലിക്കുന്നതാണ് ഈ പദ്ധതി.
ഇതുകൂടാതെ പുതിയ ട്രാന്സ്മിഷന് ലൈനുകള്‍, ക്ലീന്‍ എനര്‍ജി ഉല്പാദനം, ആന്ധ്രാപ്രദേശിലെ ഊര്‍ജ സംഭരണ സംവിധാനങ്ങള്‍ എന്നിവയിലും സംയുക്ത നിക്ഷേപം നടത്തും. ഇത് ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, ഇന്ത്യയുടെ വൈദ്യുതി ഗ്രിഡിന്റെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.
ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിയെ നിര്‍വചിക്കാന്‍ പോകുന്ന ഈ ചരിത്ര പദ്ധതിയില്‍ ഗൂഗിളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അദാനി ഗ്രൂപ്പ് അഭിമാനിക്കുന്നുവെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പറഞ്ഞു. ഇത് അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപത്തേക്കാള്‍ ഉപരി, ഉയര്‍ന്നു വരുന്ന ഒരു രാഷ്ട്രത്തിന്റെ ആത്മാവിലുള്ള നിക്ഷേപമാണിത്.
രാഷ്ട്ര നിര്‍മ്മാണത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനും ഓരോ ഇന്ത്യക്കാരനെയും 21-ാം നൂറ്റാണ്ടിലെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുമുള്ള തെളിവാണ് ഈ പങ്കാളിത്തം. സാങ്കേതികവിദ്യയുടെ ആഗോള ലക്ഷ്യസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണ് വിശാഖപട്ടണം. ഈ മഹത്തായ യാത്രയുടെ ശില്പികളാകുന്നതില് ഞങ്ങള്‍ക്ക് അഭിമാനം ഉണ്ടെന്നും ഗൗതം അദാനി പറഞ്ഞു.
എഐ യുഗത്തില്‍ ഇന്ത്യയുടെ വമ്പിച്ച സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ഞങ്ങള്‍ നിക്ഷേപം നടത്തുന്നതെന്ന് ഗൂഗിള്‍ ക്ലൗഡ് സിഇഒ തോമസ് കുര്യന് പറഞ്ഞു. ഇത് ബിസിനസുകാര്‍ക്കും ഗവേഷകര്‍ക്കും സ്രഷ്ടാക്കള്‍ക്കും എഐ ഉപയോഗിച്ച് വളരാനും വികസിക്കാനും അവസരം നല്‍കുമെന്നും തോമസ് കുര്യന് കൂട്ടിച്ചേര്‍ത്തു. അദാനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഞങ്ങളുടെ അത്യാധുനിക വിഭവങ്ങള്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ആഗോള വേദിയില്‍ പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുകയും ചെയ്യും.
എഐ ഹബ്ബ് ആന്ധ്രാപ്രദേശിലും തുടര്‍ന്ന് മുഴുവന്‍ രാജ്യത്തും സാങ്കേതിക വിദ്യ, നിര്‍മ്മാണം, ക്ലീന്‍ എനര്‍ജി എന്നീ മേഖലകളില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജം നല്‍കുമെന്നാണ് പ്രതീക്ഷ.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications