ഇന്ത്യയിലെ ആദ്യത്തെ 5 മെഗാവാട്ട് ഗ്രീന്‍ ഹൈഡ്രജന്‍ പൈലറ്റ് പ്ലാന്റ് അദാനി കമ്മിഷന് ചെയ്തു
ഗാന്ധിനഗര്‍: രാജ്യത്തിന്റെ ഊര്‍ജ മേഖലയില്‍ നിര്‍ണായക ചുവടുവെപ്പുമായി അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. അഞ്ച് മെഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഓഫ് ഗ്രിഡ് ഗ്രീന്‍ ഹൈഡ്രജന്‍ പൈലറ്റ് പ്ലാന്റ് അദാനി കമ്മിഷന് ചെയ്തു. ഗുജറാത്തിലെ കച്ചിലാണ് പൈലറ്റ് പ്ലാന്റ് വിജയകരമായി കമ്മിഷന് ചെയ്തത്.
100 ശതമാനം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ അത്യാധുനിക പ്ലാന്റ് തികച്ചും പരിസ്ഥിതി സൗഹൃദപരമാണ്. ഈ പ്ലാന്റ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. പൂര്‍ണമായും ഓഫ് ഗ്രിഡിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഹൈഡ്രജന്‍ ഉല്പാദനത്തില് ലോകത്തിന് തന്നെ ഈ പദ്ധതി ഒരു പുതിയ മാതൃകയാണ്.

പൂര്‍ണമായും ഓട്ടോമേറ്റഡ്, ക്ലോസ്ഡ്-ലൂപ്പ് ഇലക്ട്രോലൈസര്‍ സിസ്റ്റം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീന്‍ ഹൈഡ്രജന്‍ സംരഭമാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഈ പൈലറ്റ് പ്ലാന്റ്. കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം.
ഹരിതോര്‍ജം ഉപയോഗിക്കുന്നതിലൂടെ ശുദ്ധമായ ഊര്‍ജ്ജം എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. മലിനീകരണം സൃഷ്ടിക്കാത്ത ഗ്രീന്‍ ഹൈഡ്രജന്‍ ഉല്പാദനത്തില് ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഈ പൈലറ്റ് പ്ലാന്റ്.
ഭാവിയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുകയെന്ന ലക്ഷത്തിന് മികച്ച സംഭാവന നല്കാന് ഗുജറാത്തിലെ മുദ്രയില്‍ വരാനിരിക്കുന്ന അദാനി ന്യൂ ഇന്‍ഡസ്ട്രീസിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് കഴിയും. അതിനു മുന്നോടിയായാണ് ഈ പൈലറ്റ് പ്ലാന്റ് കമ്മിഷന് ചെയ്തത്.
ഭാവിയില്‍ വള നിര്‍മാണം, റിഫൈനിങ്, ഗതാഗതം തുടങ്ങിയ മേഖലകളെ ഡീകാര്‍ബണൈസ് ചെയ്യുന്നതില്‍ ഗ്രീന്‍ ഹൈഡ്രജന്‍ സുപ്രധാന പങ്ക് വഹിക്കും. ആഗോള തലത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് നെറ്റ് സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിലും ഈ പദ്ധതിക്ക് നിര്‍ണായക സംഭാവന നല്കാന് കഴിയും.
രാജ്യത്തോടുള്ള അദാനി ഗ്രൂപ്പിന്റെ പ്രതിബന്ധതയുടെ ഭാഗമാണ് ഈ സംരംഭം. അതിവേഗം വളര്‍ന്നു വരുന്ന ഗ്രീന്‍ ഹൈഡ്രജന്‍ സമ്പദ്വ്യവസ്ഥയില് നവീകരണത്തിനും സുസ്ഥിരതയ്ക്കുമാണ് അദാനി ഗ്രൂപ്പ് പരിശ്രമിക്കുന്നത്. വളരെ കുറഞ്ഞ നിരക്കിലുള്ള പുനരുപയോഗ ഊര്‍ജ വ്യാവസായിക ആപ്ലിക്കേഷനുകള്‍ക്ക് ഒരു മാതൃയാണിത് .
ഊര്‍ജ മേഖലയില്‍ ഇറക്കുമതിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുക, ഊര്‍ജ വ്യവസായങ്ങളുടെ ഡീകാര്ബണൈസേഷന് വേഗത്തിലാക്കുക എന്നിവ ലക്ഷ്യമിടുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷനെ പിന്തുണയ്ക്കുന്നതാണ് ഈ സംരംഭം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications