അദാനി എന്റർപ്രൈസസിന്റെ 1000 കോടി രൂപയുടെ ബോണ്ട് വിറ്റു പോയത് റെക്കോർഡ് വേഗത്തില്‍
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ 1,000 കോടി രൂപയുടെ ബോണ്ടുകള്‍ റെക്കോർഡ് വേഗത്തില്‍ വിറ്റുപോയി. 1000 കോടി രൂപയുടെ ബോണ്ട് ഇഷ്യു ബുധനാഴ്ച ഇഷ്യൂ ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ പൂർണ്ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടുവെന്നാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. ജൂലൈ 22-ന് അവസാനിക്കാനിരുന്ന ഈ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചർ (NCD) പദ്ധതി ഇതിനോടകം തന്നെ പൂർണമായി വിറ്റഴിഞ്ഞതിനാൽ നേരത്തെ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നും സ്രോതസ്സുകൾ വ്യക്തമാക്കുന്നു.
വൈകുന്നേരം 3.30 വരെ ഈ പദ്ധതിക്ക് 1,400 കോടി രൂപയിലധികം ബിഡുകൾ ലഭിച്ചതായും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റാ വ്യക്തമാക്കുന്നു. കമ്പനികൾ നിക്ഷേപകരിൽ നിന്ന് ഫണ്ട് സമാഹരിക്കാൻ പുറത്തിറക്കുന്ന ഒരിനം കടപ്പത്രങ്ങളാണ് നോൺ-കൺവെർട്ടിബിൾ ഡിബഞ്ചർ. ഇതില്‍ ഒരു നിശ്ചിത പലിശയും വാഗ്ധാനം ചെയ്യുന്നു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനി വാർഷത്തില്‍ 9.3 ശതമാനം വരെ വാർഷിക പലിശ വാഗ്ദാനം ചെയ്തിരുന്നു.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ബോണ്ട് ഇഷ്യൂ നടന്നത്. റീട്ടെയിൽ നിക്ഷേപകർ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ, കോർപ്പറേറ്റുകൾ എന്നിവരുൾപ്പെടെ സ്ഥാപനേതര വിഭാഗത്തിൽ നിന്നുള്ള പങ്കാളിത്തം പൂർണ്ണമായും ഉണ്ടായിരുന്നു. അദാനി എന്റർപ്രൈസസിന്റെ സുരക്ഷിതവും റേറ്റുചെയ്‌തതും ലിസ്റ്റുചെയ്‌തതുമായ റിഡീം ചെയ്യാവുന്നതും പരിവർത്തനം ചെയ്യാനാവാത്തതുമായ ഡിബഞ്ചറുകളുടെ രണ്ടാമത്തെ പൊതു ഇഷ്യൂവായിരുന്നു ഇത്.
"ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത് ശക്തവും പ്രോത്സാഹകവുമായ പങ്കാളിത്തമാണ്. അത് പൂർണമായും സർക്കാർ ഇതര വിഭാഗത്തിൽ നിന്ന് ലഭിച്ചു. അദാനി ബ്രാൻഡ് റീട്ടെയിൽ പൊതുജനങ്ങളുമായി ശക്തമായി ബന്ധപ്പെടുന്നു. റീട്ടെയിൽ NHIsയും കോർപ്പറേറ്റ് നിക്ഷേപകരും ആവേശകരമായി പ്രതികരിച്ചു. കമ്പനിയുടെ ക്രെഡിറ്റ് പ്രൊഫൈൽ, ഭാവി വീക്ഷണം എന്നിവയിൽ അവർ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു."- കമ്പനിയുടെ പ്രധാനപ്പെട്ട മാനേജർമാരില്‍ ഒരാള്‍ വണ്‍ഇന്ത്യയോടെ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എഇഎല്‍ 800 കോടി രൂപയുടെ ആദ്യത്തെ പബ്ലിക് എൻസിഡി ഇഷ്യു ചെയ്തിരുന്നു. അന്ന് ആദ്യ ദിവസം തന്നെ ഇത് 90 ശതമാനവും സബ്‌സ്‌ക്രൈബുചെയ്‌തു. നിലവിലെ എൻസിഡിയുടെ അടിസ്ഥാന ഇഷ്യു വലുപ്പം 500 കോടി രൂപയാണ്, കൂടാതെ 500 കോടി രൂപ വരെ അധിക സബ്‌സ്‌ക്രിപ്‌ഷൻ നിലനിർത്താനുള്ള ഓപ്ഷനുമുണ്ട് (ഗ്രീൻഷൂ ഓപ്ഷൻ). ഇതിലൂടെ 1000 കോടി രൂപ വരെ സമാഹരിക്കുന്നു.
ഓരോ എൻസിഡിക്കും 1000 രൂപയാണ് മുഖവില. അപേക്ഷകർക്ക് കുറഞ്ഞത് 10 എൻസിഡികൾക്കോ അതിനുശേഷം 1 എൻസിഡിയുടെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം, അതായത് ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപയായിരിക്കും.
"ഇഷ്യുവിൽ നിന്നുള്ള വരുമാനത്തിന്റെ കുറഞ്ഞത് 75 ശതമാനമെങ്കിലും കമ്പനിക്ക് നിലവിലുള്ള കടബാധ്യതയുടെ പൂർണ്ണമായോ ഭാഗികമായോ മുൻകൂർ തിരിച്ചടവിനോ മറ്റോ ഉപയോഗിക്കും, ബാക്കി തുക (പരമാവധി 25 ശതമാനം വരെ) പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും," കമ്പനി ജൂലൈ 6 ന് ഒരു പ്രസ്താവനയിൽ പറഞ്ഞു.
നുവാമ വെൽത്ത് മാനേജ്‌മെന്റ് ലിമിറ്റഡ്, ട്രസ്റ്റ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ടിപ്‌സൺസ് കൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ. എട്ട് സീരീസുകളിലായി ത്രൈമാസ, വാർഷിക, സഞ്ചിത പലിശ പേയ്‌മെന്റ് ഓപ്ഷനുകളുള്ള 24 മാസം, 36 മാസം, 60 മാസം എന്നീ കാലയളവുകളിൽ എൻസിഡികൾ ലഭ്യമാണ്.
-
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി












Click it and Unblock the Notifications