1,000 കോടിയുടെ എന്‍സിഡി പബ്ലിക് ഇഷ്യൂവുമായി അദാനി എന്റര്‍പ്രൈസസ്; പ്രതിവര്‍ഷം 9.30% വരെ ആദായം
മുംബൈ: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് 1,000 കോടി രൂപയുടെ എന്‍സിഡി (നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍) പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍സിഡി പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചത്. കമ്പനിയുടെ രണ്ടാമത്തെ പബ്ലിക്ക് ഇഷ്യൂ ജൂലൈ ഒന്‍പതിനാണ് ആരംഭിക്കുന്നത്. ജൂലൈ 22 വരെ എന്‍സിഡി ഇഷ്യു ലഭ്യമാണ്.
സുരക്ഷിതവും ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതും റിഡീം ചെയ്യാവുന്നതുമായ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളാണ് ഇഷ്യു ചെയ്യുന്നത്. അവസാന തീയതി 21 ആണെങ്കിലും നേരത്തേ ക്ലോസ് ചെയ്യാനോ വിപുലീകരിക്കാനോ സാധ്യതയുണ്ട്.

അടിസ്ഥാന ഇഷ്യു 500 കോടിയാണ്. 500 കോടി വരെ ഗ്രീന്‍ ഷൂ ഓപ്ഷനുമുണ്ട്. ത്രൈമാസ, വാര്‍ഷിക, സഞ്ചിത പലിശ പേയ്മെന്റ് ഓപ്ഷനുകള്‍ക്കൊപ്പം 24 മാസം, 36 മാസം, 60 മാസം എന്നീ കാലയളവുകളിലായാണ് എന്‍സിഡികള്‍ വാഗ്ദാനം ചെയ്യുന്നത്. പബ്ലിക് ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുകയുടെ 75 ശതമാനം നിലവിലുള്ള കടത്തിന്റെ മുന്‍കൂര്‍ തിരിച്ചടവിനായി ഉപയോഗിക്കും. ബാക്കി 25 ശതമാനം പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.
2023 സെപ്റ്റംബറില്‍ 800 കോടി രൂപയുടെ ആദ്യ എന്‍സിഡി ഇഷ്യുവിന് ശേഷമുള്ള രണ്ടാമത്തെ പബ്ലിക്ക് ഇഷ്യു ആണിത്. അന്ന് ആദ്യ ദിവസം തന്നെ എന്‍സിഡികള്‍ പൂര്‍ണമായും സബ്സ്‌ക്രൈബ് ചെയ്തിരുന്നു.
'അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എന്‍സിഡികളുടെ രണ്ടാമത്തെ പബ്ലിക് ഇഷ്യു അടിസ്ഥാന സൗകര്യ വികസനത്തിലും മൂലധന വിപണി വളര്‍ച്ചയ്ക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുന്നതായി അദാനി ഗ്രൂപ്പിന്റെ ഗ്രൂപ്പ് സിഎഫ്ഒ ജുഗീഷിന്ദര്‍ 'റോബി' സിംഗ് പറഞ്ഞു. ഇത് അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക കരുത്താണ് പ്രതിഫലിപ്പിക്കുന്നത്. അദാനി പോര്‍ട്ട്‌സ് & സെസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ഏറ്റവും നിര്‍ണായകമായ ശക്തിയായി അദാനി ഗ്രൂപ്പ് വളര്‍ന്നു കഴിഞ്ഞു.
വിമാനത്താവളങ്ങള്‍, റോഡുകള്‍, ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഇക്കോസിസ്റ്റം എന്നിവയിലൂടെ അടുത്ത തലമുറ ഇന്‍ഫ്രാസ്ട്രക്ചര്‍ ബിസിനസുകളെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ദീര്‍ഘ വീക്ഷണത്തോടെ വികസിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദായകരവും സ്ഥിരവുമായ വരുമാന മാര്‍ഗങ്ങള്‍ തേടുന്ന നിക്ഷേപകര്‍ക്ക് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്‍സിഡികള്‍ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണെന്നും ജുഗീഷിന്ദര്‍ 'റോബി' സിംഗ് പറഞ്ഞു.
സമാനമായ റേറ്റിംഗുള്ള നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളുമായും സ്ഥിര നിക്ഷേപങ്ങളുമായും താരതമ്യപ്പെടുത്തുമ്പോള്‍ മത്സരാധിഷ്ഠിതമായ ആദായമാണ് ഈ പബ്ലിക് ഇഷ്യു വാഗ്ദാനം ചെയ്യുന്നത്. നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ക്ക് ഓരോന്നിനും 1000 മുഖവിലയുണ്ട്. ഓരോ അപേക്ഷയ്ക്കും കുറഞ്ഞത് 10 രൂപയായിരിക്കും. ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയിരിക്കും. പ്രതിവര്‍ഷം 9.30 ശതമാനം വരെ ഫലപ്രദമായ ലാഭം വാഗ്ദാനം ചെയ്യുന്നതാണ് ഈ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍.












Click it and Unblock the Notifications