Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ തേരോട്ടം; നിക്ഷേപങ്ങളിലും വരുമാനത്തിലും വളര്‍ച്ച

മുംബൈ: 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വിപണിയിലെ ശക്തമായ സാന്നിധ്യം തുടര്‍ന്ന് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, എഐ ഡാറ്റാ സെന്റര്‍ പങ്കാളിത്തം തുടങ്ങി ഒരു പിടി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ഫലം പുറപ്പെടുവിച്ചത്.

ഗ്രീന്‍ഫീല്‍ഡ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഈ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ഉദ്ഘാടനം ചെയ്തത്. 2026 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതോടൊപ്പം 7 പുതിയ വിമാന റൂട്ടുകള്‍, 8 പുതിയ വിമാനങ്ങള്‍, 1 പുതിയ എയര്‍ലൈന്‍ എന്നിവ ചേര്‍ത്തു.

ഇതുകൂടാതെ മധ്യപ്രദേശിലെ നാനാസ-പിഡ്ഗാവ് പദ്ധതിക്ക് പിസിഒഡി (Provisional Commercial Operation Date) ലഭിച്ചു. ഇതോടെ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് 7 പ്രവര്‍ത്തന റോഡ് ആസ്തികളുണ്ട്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ വലിയ നാഴികക്കല്ലാണ് ഈ സാമ്പത്തിക വര്‍ഷം കമ്പനി കൈവരിച്ചത്.

adani

കമ്പനിയുടെ മൊത്തം വരുമാനം 44281 കോടി രൂപയാണ്. EBITDA 7688 കോടി രൂപ. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് വിമാനത്താവളങ്ങളുടെ EBITDA വാര്‍ഷികാടിസ്ഥാനത്തില്‍ 51% വര്‍ധിച്ച് 2,157 കോടി രൂപയായി. വിമാനത്താവളങ്ങളുടെ ബിസിനസ് ഇപ്പോള്‍ ത്രൈമാസ റണ്‍ നിരക്കില്‍ 1,000 കോടിയിലധികമായി തുടരുന്നു.

റോഡുമായി ബന്ധപ്പെട്ട മൂന്നു പദ്ധതികള്‍ക്കും ജലവുമായി ബന്ധപ്പെട്ട രണ്ടു പ്രോജക്ടുകള്‍ക്കും ലെറ്റര്‍ ഓഫ് അവാര്‍ഡ് ലഭിച്ചു. ഇതെല്ലാം ചേര്‍ത്ത് 19982 കോടി രൂപയുടെ ഓര്‍ഡറാണ് ലഭിച്ചത്. വിശാഖപട്ടണത്തെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിന് അദാനികോണക്‌സ് ഗൂഗിളുമായി കൈകോര്‍ത്തിരിക്കുകയാണ്.

ബാലന്‍സ് ഷീറ്റ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി എഇഎല്‍ ബോര്‍ഡ് 25000 കോടി രൂപയുടെ ഭാഗികമായി അടച്ച അവകാശ ഇഷ്യൂ അംഗീകരിച്ചു

2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തിലെയും അര്‍ത്ഥ വാര്‍ഷികത്തിലെയും ഫലങ്ങളും ഇന്ന് പ്രഖ്യാപിച്ചു. ഈ പാദത്തില്‍ വമ്പന്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കി. ഗ്രീന്‍ഫീല്‍ഡ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം സമയബന്ധിതമായി ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തിക പാദത്തില്‍ ഏഴാമത്തെ റോഡ് പൂര്‍ത്തീകരണവും നിര്‍വഹിച്ചു.

പദ്ധതികളുടെ അച്ചടക്കത്തോടെയുള്ള നിര്‍വഹണവും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഊര്‍ജ ബിസിനസുകളുടെയും മുന്‍നിര ഇന്‍കുബേറ്റര്‍ എന്ന നിലയില്‍ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് വിപണിയില്‍ ശക്തമായ സാന്നിധ്യമായി തുടരുകയാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.

നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ നിര്‍ണായക നിമിഷമായി അടയാളപ്പെടുത്തി. ദേശീയ വളര്‍ച്ചയില്‍ കമ്പനിയുടെ പങ്കിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, റോഡുകള്‍ എന്നിവയില്‍ ശക്തമായ പ്രകടനമാണ് സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി കാഴ്ചവച്ചത്. ഈ പുതിയ നാഴികക്കല്ലുകള്‍ ദേശീയ പ്രാധാന്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ന്നു വരുന്ന ഇന്‍ഫ്രാ ബിസിനസുകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ അഞ്ച് ശതമാനം വര്‍ധനയോടെ 5,470 കോടി രൂപയുടെ അര്‍ദ്ധ വാര്‍ഷിക EBITDA രേഖപ്പെടുത്തി. ഗ്രൂപ്പിന്റെ മൊത്തം EBITDAയിലേക്ക് 71% സംഭാവന ചെയ്യുന്നു.

ഹരിത ഊര്‍ജ്ജ മേഖലയിലെ ദ്രുതഗതിയിലുള്ള പുരോഗതിയും ഗൂഗിളുമായുള്ള പങ്കാളിത്തവും സുസ്ഥിരവും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതവുമായ ഒരു ഭാവിയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം വേഗത്തിലാക്കുന്നു. സ്വാശ്രയ ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആഗോള തലത്തില്‍ മത്സരാധിഷ്ഠിതമായ വിപണികള്‍ കണ്ടെത്തുന്നതിലും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഗൗതം അദാനി കൂട്ടിച്ചേര്‍ത്തു.

അദാനി ന്യൂ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മോഡ്യൂള്‍ വില്‍പന ഒരു ജിഗാവാട്ടായി തുടരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ആഭ്യന്തര വില്പന 43% വര്‍ധിച്ചു. ആറ് ജിഗാവാട്ട് അധിക സെല്ലുകളുടെയും മോഡ്യൂള്‍ ലൈനുകളുടെയും നിര്‍മ്മാണം ഷെഡ്യൂള്‍ പ്രകാരം പുരോഗമിക്കുന്നു.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് എഐ ഡാറ്റാ സെന്റര്‍ ക്യാമ്പസ് വരുന്നത്. ഇതിനായി അദാനി അദാനികോണക്‌സ് ഗൂഗിളുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഹൈദരാബാദ് ഡാറ്റാ സെന്റര്‍ ഘട്ടം II MEP പ്രവര്‍ത്തനങ്ങള്‍ 96 ശതമാനം പൂര്‍ത്തിയായി. പൂനെ ഡാറ്റാ സെന്റര്‍ ഘട്ടം I & II പ്രവര്‍ത്തികള്‍ 90% പൂര്‍ത്തിയായി.

ബ്രഹ്‌മണി നദിക്ക് കുറുകെ തടയണ നിര്‍മ്മാണം, മോര്‍ സാഗര്‍ കൃത്രിമ ജലസംഭരണി നിര്‍മ്മാണം എന്നിവയുള്‍പ്പെടെ രണ്ട് പുതിയ പദ്ധതികള്‍ക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് ലഭിച്ചു.

2025 ലെ ഇന്ത്യ കാര്‍ഗോ അവാര്‍ഡില്‍ മുംബൈ വിമാനത്താവളത്തിന് 'ഡിജിറ്റൈസേഷനുള്ള മികച്ച വിമാനത്താവളം' എന്ന അവാര്‍ഡ് ലഭിച്ചു. സോന്‍പ്രയാഗിനും കേദാര്‍നാഥിനും ഇടയിലുള്ള 12.9 കിലോമീറ്റര്‍ നീളമുള്ള റോപ് വേ പദ്ധതി, മുന്‍ഗര്‍-സുല്‍ത്താന്‍ഗഞ്ച്, സുല്‍ത്താന്‍ഗഞ്ച്-സബോര്‍ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന രണ്ട് എച്ച്എഎം റോഡ് പദ്ധതികള്‍ക്ക് ലെറ്റര്‍ ഓഫ് അവാര്‍ഡ് ലഭിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+