റെക്കോര്‍ഡ് നേട്ടവുമായി അദാനി ഗ്രീന്‍; ഹരിതോര്‍ജ രംഗത്ത് 15,000 മെഗാവാട്ട് പ്രവര്‍ത്തന ശേഷി മറികടന്നു
ഗാന്ധിനഗര്‍: ഹരിതോര്‍ജ രംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഇഎല്‍). ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ കമ്പനിയായ എജിഇഎല്‍ 15,000 മെഗാവാട്ട് പ്രവര്‍ത്തന ശേഷി മറികടന്നു. 15,539.9 മെഗാവാട്ട് ശേഷിയാണ് കൈവരിച്ചത്. ഇത് ഇന്ത്യയിലെ തന്നെ ഹരിതോര്‍ജ മേഖയിലെ ഏറ്റവും വലിയ ശേഷി കൂട്ടിച്ചേര്‍ക്കലാണ്.
11,005.5 മെഗാവാട്ട് സോളാര്‍, 1,977.8 മെഗാവാട്ട് കാറ്റാടി, 2,556.6 മെഗാവാട്ട് കാറ്റാടി-സൗരോര്‍ജ ഹൈബ്രിഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രവര്‍ത്തന ശേഷി. ഈ നാഴികക്കല്ല് കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പുനരുപയോഗ ഊര്‍ജ കമ്പനിയാണ് എജിഇഎല്‍.

അദാനി ഗ്രീന്‍ 15,000 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി മറികടന്നത് അഭിമാനകരമായ നിമിഷമാണെന്ന് എജിഇഎല്‍ സിഇഒ ആശിഷ് ഖന്ന പറഞ്ഞു. ഈ നേട്ടം ഞങ്ങളുടെ ടീമിന്റെ അശ്രാന്ത പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ്. ഞങ്ങളുടെ പ്രൊമോട്ടര്‍മാരുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനൊപ്പം ഓരോ ഘട്ടത്തിലും ഞങ്ങളോടൊപ്പം നിന്ന നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും പങ്കാളികളുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ ആഗോള തലത്തില്‍ അദാനി ഗ്രൂപ്പിനെ ഒന്നാമതെത്തിക്കാനുള്ള ഗൗതം അദാനിയുടെ ദീര്ഘവീക്ഷണത്തില് നിന്നാണ് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നത്. നൂതനമായ ആശയങ്ങള്‍ നടപ്പാക്കുന്നതിലും പ്രവര്‍ത്തന മികവില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിലും എജിഇഎല്‍ എന്നും പ്രതിജ്ഞാബദ്ധമാണ്.
നിലവിലെ 15,000 മെഗാവാട്ടില്‍ നിന്ന് 2030 ഓടെ 50,000 മെഗാവാട്ടായി ഊര്‍ജശേഷി വേഗത്തില്‍ വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. പുനരുപയോഗ ഊര്‍ജ മാര്‍ഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഇന്ത്യയെയും നാം ജീവിക്കുന്ന ഭൂമിയെയും ശക്തിപ്പെടുത്താനുള്ള ദൗത്യത്തിലാണ് അദാനി ഗ്രീന്‍ എന്ന് ആശിഷ് ഖന്ന വ്യക്തമാക്കി.
15,539.9 മെഗാവാട്ട് പ്രവര്‍ത്തന ശേഷിയിലൂടെ ഏകദേശം 7.9 ദശലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്കാന് കഴിയും. അദാനി ഗ്രീന്‍ ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധവും താങ്ങാനാവുന്നതുമായ ഊര്‍ജം കൊണ്ട് പതിമൂന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രകാശിപ്പിക്കാന്‍ കഴിയും. ഇന്ത്യയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന എജിഇഎല്ലിന്റെ പ്രവര്‍ത്തനത്തിലെ സുപ്രധാന നാഴികക്കല്ലാണിത്.
ഗുജറാത്തിലെ കച്ചിലുള്ള ഖാവ്ഡ എന്ന തരിശു ഭൂമിയിലാണ് 30,000 മെഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പ്ലാന്റ് അദാനി ഗ്രീന്‍ വികസിപ്പിക്കുന്നത്.
538 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന പ്ലാന്റ് പാരീസിന്റെ അഞ്ചിരട്ടി വലിപ്പമുള്ളതാണ്. ബഹിരാകാശത്ത് നിന്ന് പോലും പ്ലാന്റ ദൃശ്യമാകും. പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ പവര്‍ പ്ലാന്റായിരിക്കും ഇത്.
അദാനി ഗ്രീന്‍ ഇതുവരെ ഖാവ്ഡയില്‍ 5,355.9 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. 2030ല്‍ 500 ജിഗാവാട്ട് സുസ്ഥിര ഊര്‍ജ ശേഷി എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അതിന് മികച്ച സംഭാവന നല്‍കുന്നതാണ് ഖാവ്ഡയിലെ പ്ലാന്റ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications