2026 സാമ്പത്തിക വര്‍ഷം: ഊര്‍ജ വില്പനയില് മികച്ച നേട്ടം കൈവരിച്ച് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (AGEL). ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ പുനരുപയോഗ ഊര്‍ജ്ജ കമ്പനിയായ അദാനി ഗ്രീന്‍ 2025 സെപ്റ്റംബര്‍ മുപ്പതിന് അവസാനിച്ച കാലയളവിലെ സാമ്പത്തിക ഫലങ്ങളാണ് പ്രഖ്യാപിച്ചത്. ഊര്‍ജ വില്പനയില് മികച്ച വളര്‍ച്ചയാണ് കമ്പനിക്ക് ഉണ്ടായത്.
സ്ഥിരതയാര്‍ന്ന വരുമാനം, EBITDA ലാഭത്തിലെ വളര്‍ച്ച, ഗ്രീന്‍ഫീല്‍ഡ് ശേഷി 5.5 ജിഗാവാട്ട് വര്‍ദ്ധിപ്പിച്ചത്, നൂതനമായ സാങ്കേതിക വിദ്യകളുടെ വിന്യാസം, പ്ലാന്റുകളുടെ മികച്ച പ്രകടനം, ഗുജറാത്തിലെ ഖാവ്ഡ, രാജസ്ഥാന് എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചത് എന്നിവയും മികച്ച പ്രകടനത്തിന് പിന്തുണയേകി.
ഗുജറാത്തിലെ ഖാവ്ഡയില്‍ 30 ജിഗാവാട്ട് ശേഷയുള്ള പുനരുപയോഗ ഊര്‍ജ്ജ പ്ലാന്റിന്റെ വികസനം പുരോഗമിക്കുകയാണ്. നിലവിലെ 16.7 ജിഗാവാട്ട് പ്രവര്‍ത്തന ശേഷി 2030 ആകുമ്പോഴേക്കും 50 ജിഗാവാട്ട് ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം.

2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഖാവ്ഡാ പ്ലാന്റിലേക്ക് 2437 മെഗാവാട്ട് ഗ്രീന്‍ഫീല്‍ഡ് ശേഷി കൂട്ടിച്ചേര്‍ത്തിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ 5 ജിഗാവാട്ട് ശേഷി കൈവരിക്കാനുള്ള പാതയിലാണ് ഞങ്ങള്‍ എന്ന് അദാനി ഗ്രീന്‍ എനര്‍ജി സിഇഒ ആശിഷ് ഖന്ന പറഞ്ഞു. ഇത് 2030 ആകുമ്പോഴേക്കും ഞങ്ങള്‍ ലക്ഷ്യമിടുന്ന 50 ജിഗാവാട്ട് ഊര്‍ജ്ജശേഷിയില്‍ എത്തുന്നതിന് സഹായിക്കും.
ഞങ്ങളുടെ ടീമിന്റെ നിരന്തരമായ പരിശ്രമത്തിലൂടെ ഗുജറാത്തിലെ ഖാവ്ഡയില്‍ 30 ജിഗാവാട്ട് പ്ലാന്റിന്റെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. 2025 സെപ്റ്റംബറില്‍ അവസാനിച്ച കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ശേഷി 16.7 ജിഗാവാട്ടാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉല്പാദന ശേഷിയാണ്. പ്രവര്‍ത്തനശേഷിയില്‍ 49% വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്.
ക്രൊയേഷ്യ പോലുള്ള ഒരു രാജ്യത്തിന് ഒരു വര്‍ഷം മുഴുവന്‍ വിതരണം ചെയ്യാന്‍ പര്യാപ്തമായ 19.6 ബില്യണ്‍ യൂണിറ്റ് വൈദ്യുതി ഞങ്ങള്‍ ഉത്പാദിപ്പിച്ചു. പ്രവര്‍ത്തന കാര്യക്ഷമത, പദ്ധതി നിര്‍വഹണം, സുരക്ഷ എന്നിവ വര്‍ദ്ധിപ്പിക്കാനായി ഞങ്ങള്‍ നൂതനമായ സാങ്കേതിക വിദ്യകള്‍ സ്വീകരിച്ചു. ബിസിനസിന്റെ കൂടുതല്‍ ഭാഗവും ഡിജിറ്റലൈസ് ചെയ്തു. കമ്പനിക്ക് ലഭിക്കുന്ന തുടര്‍ച്ചയായ അംഗീകാരം സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഞങ്ങളുടെ സമര്‍പ്പണത്തെയും ഇന്ത്യയുടെ ഊര്‍ജ്ജ വിപ്ലവത്തെ നയിക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗ്രീന്‍ഫീല്‍ഡ് കൂട്ടിച്ചേര്‍ക്കലുകള്‍ 5,496 മെഗാവാട്ട് ആയിരുന്നു. അതില്‍ 4,200 മെഗാവാട്ട് സോളാര്‍ ശേഷിയാണ് (ഗുജറാത്തിലെ ഖാവ്ഡയില്‍ 2,900 മെഗാവാട്ട്, രാജസ്ഥാനില്‍ 1,050 മെഗാവാട്ട്, ആന്ധ്രാപ്രദേശില്‍ 250 മെഗാവാട്ട്). ഖാവ്ഡയില്‍ 491 മെഗാവാട്ട് കാറ്റാടി ശേഷിയും ഖാവ്ഡയില്‍ 805 മെഗാവാട്ട് സോളാര്‍-കാറ്റ് ഹൈബ്രിഡ് ശേഷിയും വര്‍ധിപ്പിച്ചു.
അദാനി ഇന്‍ഫ്രാ മാനേജ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് മെഷീന് ലേണിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സും മെച്ചപ്പെടുത്തി ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് വിവിഭാഗത്തിലെ സങ്കീര്‍ണമായ ഡേറ്റ അനാലിസിസ് എളുപ്പമാക്കുന്നു. ഇതുകൂടാതെ രാജ്യത്തുടനീളമുള്ള പുനരുപയോഗ പ്ലാന്റുകളുടെ തല്‍സമയ നിരീക്ഷണം സാധ്യമാക്കുന്ന എനര്‍ജി നെറ്റ്വര്‍ക്ക് ഓപ്പറേഷന് സെന്റര്‍ എന്ന നൂതന സാങ്കേതിക വിദ്യയാണ് ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് വിഭാഗത്തെ നയിക്കുന്നത്.
അടുത്തിടെ മെര്‍കോം പുനരുപയോഗ ഉച്ചകോടിയില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ബെസ്റ്റ് വിന്‍ഡ് പ്രോജക്ട് അവാര്‍ഡ് ലഭിച്ചിരുന്നു. ഖാവ്ഡയിലെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്.
വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പ്രകാരമുള്ള വൈദ്യുതി ഉല്പാദനത്തേക്കാള് കൂടുതല്‍ വൈദ്യുതി അദാനി ഗ്രീന്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഊര്‍ജ്ജ വില്‍പ്പനയില്‍ വഴി വര്‍ഷം തോറും 39 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ പവര്‍ പ്ലാന്റായ ഗുജറാത്തിലെ ഖാവ്ഡയിലുള്ള 30 മെഗാവാട്ടിന്റെ കൂറ്റന്‍ പ്ലാന്റിന്റെ വികസനം പുരോഗമിക്കുകയാണ്. ഇത് 538 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. പാരീസ് നഗരത്തിന്റെ ഏകദേശം 5 മടങ്ങ്. പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ അദാനി ഗ്രീന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തുമാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications