എഐയില്‍ ഇന്ത്യയെ ലോകശക്തിയാക്കും: 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി അദാനി ഗ്രൂപ്പ്
മുംബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് (എഐ) ഇന്ത്യയെ ലോകശക്തിയാക്കാന്‍ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പിന്റെ വമ്പന്‍ നിക്ഷേപ പദ്ധതി. 2035 ആകുമ്പോള്‍ ഏകദേശം 100 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം എട്ടു ലക്ഷം കോടിയിലേറെ രൂപ) മുടക്കി രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനാണ് ഗ്രൂപ്പിന്റെ തീരുമാനം. ലോകത്തിന്റെ എഐ ഹബ്ബാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.
പുനരുപയോഗ ഊര്‍ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ 'എഐ-റെഡി' ഡാറ്റാ സെന്ററുകള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരമാധികാരം ഉറപ്പാക്കുന്നതില്‍ വലിയ പങ്ക് വഹിക്കും. ചൊവ്വാഴ്ചയാണ് അദാനി ഗ്രൂപ്പ് ഈ വമ്പന്‍ പ്രഖ്യാപനം നടത്തിയത്. ഈ പദ്ധതിയുടെ ഭാഗമായി ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ ലോകത്തിലെ പ്രമുഖ ടെക് കമ്പനികളുമായി അദാനി ഗ്രൂപ്പ് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

വിശാഖപട്ടണത്ത് ഗൂഗിളുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റര്‍ ക്യാമ്പസ് നിര്‍മ്മിക്കുമ്പോള്‍, ഹൈദരാബാദിലും പൂനെയിലും മൈക്രോസോഫ്റ്റുമായി ചേര്‍ന്നുള്ള പദ്ധതികള്‍ നടപ്പാക്കും. കൂടാതെ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ പ്രമുഖരായ ഫ്ളിപ്കാര്‍ട്ടുമായും ചേര്‍ന്ന് പുതിയ ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കും.
നിക്ഷേപം 100 ബില്യണ്‍ ഡോളര്‍ മാത്രമായി ഒതുങ്ങുന്നില്ല. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സെര്‍വര്‍ നിര്‍മ്മാണം, ക്ലൗഡ് സേവനങ്ങള്‍ തുടങ്ങിയ അനുബന്ധ മേഖലകളിലായി 150 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്തും. ഇതോടെ 2035 ആകുമ്പോഴേക്കും ഇന്ത്യയിലെ എഐ ആവാസവ്യവസ്ഥയിലെ മൊത്തം നിക്ഷേപം 250 ബില്യണ്‍ ഡോളറിലെത്തും. പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഗുജറാത്തിലെ ഖാവ്ദയിലുള്ള അദാനിയുടെ വമ്പന്‍ പുനരുപയോഗ ഊര്‍ജ്ജ പദ്ധതിയില്‍ നിന്നായിരിക്കും ഈ ഡാറ്റാ സെന്ററുകള്‍ക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തന്ന നിര്‍മ്മിക്കാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നുന്നത്.
ഇതിനായുള്ള സെര്‍വറുകള്‍, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും ഗ്രൂപ്പ് പദ്ധതിയിടുന്നു. ഇത് ഇറക്കുമതി കുറയ്ക്കാന്‍ സഹായിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയില്‍ തന്നെ ട്രാന്‍സ്ഫോര്‍മറുകളും കൂളിംഗ് സിസ്റ്റങ്ങളും നിര്‍മ്മിക്കുന്നതിലൂടെ വിദേശ ആശ്രയം കുറയ്ക്കും.
ലോകം ഇന്റലിജന്‍സ് വിപ്ലവത്തിലേക്കു പ്രവേശിക്കുകയാണെന്നും ഈ പരിവര്‍ത്തനത്തിന് നായകത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പറഞ്ഞു. കേവലം ഒരു സാങ്കേതിക വിദ്യയുടെ ഉപയോക്താവ് എന്നതിലുപരി ഇന്ത്യ എഐയുടെ നിര്‍മ്മാതാക്കളും കയറ്റുമതിക്കാരുമായി മാറണം എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി വ്യക്തമാക്കി.
കൂടാതെ ഭാവിയിലെ തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ യുവാക്കളെ സജ്ജരാക്കാന്‍ പ്രത്യേക എന്‍ജിനീയറിംഗ് പ്രോഗ്രാമുകളും എഐ ഗവേഷണ ലാബുകളും സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് ആരംഭിക്കും. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നീക്കിവയ്ക്കും എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഈ പദ്ധതി ആഗോളതലത്തില്‍ തന്നെ എഐ രംഗത്തെ ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നായി മാറും.
ഇതിലൂടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ പ്രതിബദ്ധതയാണ് തെൡിക്കുന്നത്. ഇതുകൂടാതെ രാജ്യത്തിന്റെ സാമ്പത്തിക, സാങ്കേതിക ഭാവി രൂപപ്പെടുത്തുന്നതില്‍ എഐയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യത്തെയും ഈ നിക്ഷേപ പദ്ധതി ചൂണ്ടിക്കാണിക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications