Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി; ഗുജറാത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്. വ്യാവസായിക, ഊര്‍ജ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പ് പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്. കച്ചില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയിലാണ് ഗുജറാത്ത് സംസ്ഥാനത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്ന പ്രഖ്യാപനമുണ്ടായത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുജറാത്തിലെ കച്ച് മേഖലയില്‍ മാത്രം 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

കച്ച് ജില്ലയുടെ വികസനത്തിനായി 1.5 ലക്ഷം കോടി രൂപ നീക്കിവെക്കും. പുനരുപയോഗ ഊര്‍ജ്ജം, തുറമുഖം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകള്‍ക്കായിരിക്കും മുന്‍ഗണന. മുണ്ട്ര തുറമുഖ ശേഷി വികസനം, ഖാവ്ദ 37 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതി എന്നിവ ഉള്‍പ്പെടെ ഗുജറാത്തിനായി അദാനി ഗ്രൂപ്പ് ഒരു വമ്പന്‍ നിക്ഷേപ പദ്ധതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ഗുജറാത്തിനെ ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തനത്തിന്റെ നിര്‍ണായക കേന്ദ്രമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. അദാനി പോര്‍ട്സ് ആന്‍ഡ് സെസ് (അജടഋദ) മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനിയാണ് ഉച്ചകോടിയില്‍ ഈ പദ്ധതികള്‍ വിശദീകരിച്ചത്.

Karan Adani

അദാനി ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ അടിത്തറ ഗുജറാത്തിലാണെന്ന് കരണ്‍ അദാനി വിശേഷിപ്പിച്ചു. ദീര്‍ഘകാല കാഴ്ചപ്പാട്, സ്ഥിരതയുള്ള ഭരണം, വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഗുജറാത്തിനെയും ഇന്ത്യയെയും ആകര്‍ഷകമായ ആഗോള നിക്ഷേപ കേന്ദ്രങ്ങളായി മാറ്റിയെടുത്തതായി അദ്ദേഹം വിശദീകരിച്ചു.

കച്ചിലെ ഖാവ്ദയില്‍ 37 ജിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക് അദാനി ഗ്രൂപ്പ് വികസിപ്പിക്കും. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിലും പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിലും ഈ പദ്ധതി നിര്‍ണായകമാകും.

അദാനി ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായ മുന്ദ്ര തുറമുഖത്തിന്റെ ശേഷി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കും. ഇത് ഇന്ത്യയുടെ വ്യാപാര-ലോജിസ്റ്റിക്‌സ് മേഖലയ്ക്ക് വലിയ കരുത്താകും. ഹരിത ഹൈഡ്രജന്‍, സോളാര്‍, വിന്‍ഡ് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി ഇന്ത്യയെ ഒരു ആഗോള ഗ്രീന്‍ എനര്‍ജി ഹബ്ബാക്കി മാറ്റാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ഗുജറാത്തിലെ സുസ്ഥിരമായ ഭരണസംവിധാനവും അടിസ്ഥാന സൗകര്യ വികസനവുമാണ് ഇത്തരം വന്‍കിട നിക്ഷേപങ്ങള്‍ക്ക് ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നതെന്ന് കരണ്‍ അദാനി പറഞ്ഞു. ഭാരതത്തെ 2047-ഓടെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നിക്ഷേപങ്ങളെന്നും, ഇതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+