തലപ്പൊക്കത്തില്‍ അദാനി പോര്‍ട്ട്സ്; 2026 സാമ്പത്തിക വര്‍ഷം ലാഭത്തിലും വരുമാനത്തിലും മികച്ച വളര്‍ച്ച
അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മികച്ച നേട്ടം കൈവരിച്ചു. ലോജിസ്റ്റിക്സും മറൈന്‍ മേഖലയും അസാധാരണമായ വളര്‍ച്ചയാണ് കൈവരിച്ചത്. EBITDA 5550 കോടി നേടി. EBITDA-യില്‍ 27 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ഉണ്ടായത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 9,503 കോടി പ്രവര്‍ത്തന വരുമാനമാണ് നേടിയത്.
ആഭ്യന്തര തുറമുഖങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. 2026 സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ EBITDA എക്കാലത്തെയും ഉയര്‍ന്ന മാര്‍ജിനായ 74.2% നേടി. ലോജിസ്റ്റിക്സ് RoCE ഒന്‍പത് ശതമാനമായി വര്‍ദ്ധിച്ചു. 12,488 കോടി രൂപ വരുമാനമാണ് കമ്പനി നേടിയത്.
ഇന്റര്‍നാഷണല്‍ പോര്‍ട്ട്സ് 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ചരിത്രത്തിലെ ഉയര്‍ന്ന വരുമാനമായ 2050 കോടിയിലെത്തി. EBITDA 466 കോടി എന്ന നിരക്കില്‍ എത്തി.

ലോജിസ്റ്റിക്സ് മേഖലയുടെ വരുമാനം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 2224 കോടി രൂപയായി വളര്‍ന്നു. 92% വാര്‍ഷിക വളര്‍ച്ചയാണ് കൈവരിച്ചത്. ട്രക്കിംഗ്, ഇന്റര്‍നാഷണല്‍ ഫ്രൈറ്റ് നെറ്റ്വര്‍ക്ക് സേവനങ്ങളിലെ വര്‍ധനയാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.
ഇതേ കാലയളവില്‍ മറൈന്‍ മേഖല 1182 കോടി രൂപ വരുമാനമാണ് നേടിയത്. വാര്‍ഷിക വരുമാനത്തില്‍ 213% വളര്‍ച്ചയാണ് കൈവരിച്ചത്. കപ്പല്‍ ഏറ്റെടുക്കലുകളാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. കമ്പനിയുടെ ഫിച്ച് റേറ്റിംഗ്, നെഗറ്റീവ് എന്ന നിലയില്‍ നിന്ന് സ്ഥിരതയുള്ള നിലയിലേക്ക് പരിഷ്കരിച്ചു.
അദാനി പോര്‍ട്സ് കമ്പനിയെ ആഗോള ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികളുടെ ഏറ്റവും മികച്ച 5% കമ്പനികളില്‍ ഒന്നായി S&P ഗ്ലോബല്‍ സിഎസ്എ അംഗീകരിച്ചു. ഞങ്ങളുടെ ശക്തവും സമഗ്രവും ലാഭകരവുമായ വളര്‍ച്ച കമ്പനിയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതായി മുഴുവന്‍ സമയം ഡയറക്ടറും സിഇഒയുമായ അശ്വിനി ഗുപ്ത പറഞ്ഞു. ലോജിസ്റ്റിക്സും മറൈന്‍ ബിസിനസുകളും മികച്ച വളര്‍ച്ച പാതയിലാണ്.
ഒരു സംയോജിത ഗതാഗത യൂട്ടിലിറ്റി ആവുക എന്ന കമ്പനിയുടെ ലക്ഷ്യം അതിവേഗം കൈവരിക്കുകയാണ്. 12 ലോജിസ്റ്റിക്സ് പാര്‍ക്കുകളുടെയും 3.1 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വെയര്‍ഹൗസുകളുടെയും ശൃംഖലയാണ് കമ്പനിക്കുള്ളത്. അന്താരാഷ്ട്ര ചരക്ക് സേവനങ്ങളുടെ തടസമില്ലാത്ത വിതരണ ശൃംഖല എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് ഈ നേട്ടങ്ങള്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും ഒരു മേഖലയില്‍ മാത്രമായി കമ്പനിയുടെ വളര്‍ച്ച ഒതുങ്ങുന്നില്ല. മറിച്ച് തുറമുഖം, ലോജിസ്റ്റിക്സ്, മറൈന്‍ തുടങ്ങിയ എല്ലാ ബിസിനസ് മേഖലകളിലും ലാഭകരമായ വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ ജലാശയങ്ങളിലേക്കുള്ള പ്രവേശനത്തിലൂടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, സൗത്തേണ്‍ ഏഷ്യ എന്നിവിടങ്ങളിലെ ശക്തമായ സാന്നിധ്യമായി മാറാന്‍ അദാനി കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. 127 കപ്പലുകളാണ് ഇപ്പോള്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് കീഴിലുള്ളത്. ഇത് ആഗോള ശൃംഖലയില്‍ ഒരു പ്രധാനപ്പെട്ട സ്ഥാനം കമ്പനിക്ക് നല്കുന്നു.
63 മില്യണ്‍ മെട്രിക് ടണ്‍ ശേഷിയുള്ള സ്വകാര്യമേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റര്‍ ആണ് അദാനി പോര്‍ട്ട്സ്. 2030 ഓടെ ഒരു ബില്യണ്‍ ടണ്‍ കൈവരിക്കുകയാണ് ലക്ഷ്യം.
കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ 2025 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 35,0000 ടിഇയു കൈകാര്യം ചെയ്തു. രണ്ടാംഘട്ട നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 600 കോടി നിക്ഷേപത്തില്‍ കൊച്ചിയില്‍ 70 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ലോജിസ്റ്റിക്സ് പാര്‍ക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1.3 ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ് ഈ ലോജിസ്റ്റിക്സ് പാര്‍ക്ക്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുദ്ര തുറമുഖം 898 ഡബിള്‍-സ്റ്റാക്ക്ഡ് കണ്ടെയ്നര്‍ റേക്കുകള്‍ കൈകാര്യം ചെയ്തു. സെപ്റ്റംബറില്‍ 40 മണിക്കൂറിനുള്ളില്‍ 5,612 കാറുകള്‍ ഒരു കപ്പലില്‍ കയറ്റി. 46,000 ടിഇയു നീക്കി.
ഓസ്ട്രേലിയയിലെ NQXT തുറമുഖം ഏറ്റെടുക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്കി. 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഒന്‍പത് പുതിയ മറൈന്‍ കപ്പലുകള്‍ ഏറ്റെടുത്തു. ഇതോടെ മൊത്തം കപ്പലുകളുടെ എണ്ണം 127 ആയി. മറൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ട്രാറ്റജിക് കമാന്‍ഡ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications