600 മെഗാവാട്ട് ശേഷിയുള്ള വിദര്‍ഭ പവറിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി അദാനി പവര്‍ ലിമിറ്റഡ്
മുംബൈ: വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അദാനി പവര്‍ ലിമിറ്റഡ് (എപിഎല്‍). അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായിരുന്നു വിദര്‍ഭ പവര്‍. 600 മെഗാവാട്ട് ശേഷിയുള്ളതാണ് വിദര്‍ഭ പവര്‍. 4000 കോടി രൂപയ്ക്കാണ് വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ് അദാനി പവര്‍ ലിമിറ്റഡ് ഏറ്റെടുത്തത്. ഇതോടെ എപിഎല്‍ കമ്പനിയുടെ ശേഷി 18150 മെഗാവാട്ടായി ഉയര്‍ന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ ബുട്ടിബോറിയിലാണ് വിദര്‍ഭ പവര്‍ സ്ഥിതി ചെയ്യുന്നത്. 2 x 300 മെഗാവാട്ട് ആഭ്യന്തര കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുത നിലയമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുത ഉല്‍പ്പാദകരായ അദാനി പവര്‍ ലിമിറ്റഡിന്റെ ഈ നീക്കത്തോടെ അടിസ്ഥാന ലോഡ് വൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനാകും.

ഏറ്റെടുക്കലിനെക്കുറിച്ച് അദാനി പവര്‍ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്ബി ഖിയാലിയ പറഞ്ഞത് ഇങ്ങനെയാണ് - 'അദാനി പവറിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് വിഐപിഎല്‍ ഏറ്റെടുക്കല്‍. രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ച പ്രോല്‍സാഹിപ്പിക്കുന്ന ബേസ്-ലോഡ് പവര്‍ വിതരണം ചെയ്ത് 'എല്ലാവര്‍ക്കും വൈദ്യുതി' എന്ന ഇന്ത്യയുടെ വീക്ഷണത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്'
വിദര്‍ഭ പവര്‍ ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ 4000 കോടി രൂപയുടെ പദ്ധതിക്ക് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഈ വര്‍ഷം ജൂണില്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്രപ്സി കോഡ് (ഐബിസി) പ്രകാരമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ജൂലൈ ഏഴിനാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. ഈ ഏറ്റെടുക്കലോടെ എപിഎല്‍ അതിന്റെ പ്രവര്‍ത്തന ശേഷി 18,150 മെഗാവാട്ടായി ഉയര്‍ത്തി.
മധ്യപ്രദേശിലെ സിംഗ്രൗളി-മഹാന്‍, ഛത്തീസ്ഗഡിലെ റായ്പൂര്‍, റായ്ഗഡ്, കോര്‍ബ, രാജസ്ഥാനിലെ കവായ് എന്നിവിടങ്ങളില്‍ 1,600 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ബ്രൗണ്‍ഫീല്‍ഡ് അള്‍ട്രാ-സൂപ്പര്‍ക്രിട്ടിക്കല്‍ പവര്‍ പ്ലാന്റുകള്‍ നിലവില്‍ നിര്‍മ്മിക്കുന്നുണ്ട്.
ഇതുകൂടാതെ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ 1,600 മെഗാവാട്ട് ശേഷിയുള്ള ഗ്രീന്‍ഫീല്‍ഡ് അള്‍ട്രാ-സൂപ്പര്‍ക്രിട്ടിക്കല്‍ പവര്‍ പ്ലാന്റുകളും നിര്‍മ്മിക്കുന്നു. ഇതിനു പുറമെ, കോര്‍ബയില്‍ 1,320 മെഗാവാട്ട് സൂപ്പര്‍ക്രിട്ടിക്കല്‍ പവര്‍ പ്ലാന്റിന്റെ നിര്‍മ്മാണവും പുനരുജ്ജീവിപ്പിക്കും.
പ്ലാന്റുകളുടെ നിര്‍മാണം പൂര്‍ത്തിയായി, 2030 ഓടെ 30,670 മെഗാവാട്ട് പ്രവര്‍ത്തന ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബേസ് ലോഡ് പവര്‍ ജനറേഷന്‍ കമ്പനി എന്ന സ്ഥാനം അദാനി പവര്‍ ലിമിറ്റഡ് ഉറപ്പിക്കും.












Click it and Unblock the Notifications