മധ്യപ്രദേശില്‍ 21,000 കോടി നിക്ഷേപിക്കാന്‍ അദാനി പവര്‍ ലിമിറ്റഡ്; ലഭിച്ചത് 1600 മെഗാവാട്ട് ശേഷിയുടെ എല്‍ഒഎ
ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യതയൊരുക്കുന്ന നീക്കവുമായി അദാനി പവര്‍ ലിമിറ്റഡ് (എപിഎല്‍). ഇന്ത്യയില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ താപവൈദ്യുത ഉല്‍പാദകരായ അദാനി പവര്‍ ലിമിറ്റഡിന്റെ ശേഷി 1600 മെഗാവാട്ടായി ഉയര്‍ത്തുന്ന ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചത്. ഇത് മധ്യപ്രദേശിലെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുകയും തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്യും.
അടുത്തിടെ നടന്ന ടെന്‍ഡര്‍ പ്രക്രിയയിലൂടെ എംപി പവര്‍ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡില്‍ (എംപിപിഎംസിഎല്‍) നിന്നാണ് 800 മെഗാവാട്ട് ശേഷിയുടെ ഓര്‍ഡര്‍ ലഭിച്ചത്. 'ഗ്രീന്‍ഷൂ ഓപ്ഷന്‍' പ്രകാരമാണ് 800 മെഗാവാട്ട് അധിക ശേഷി അനുവദിച്ചുകൊണ്ട് എംപിപിഎംസിഎല്ലില്‍ നിന്ന് അദാനി പവര്‍ ലിമിറ്റഡിന് ഒരു ലെറ്റര്‍ ഓഫ് അവാര്‍ഡ് (എല്‍ഒഎ) ലഭിച്ചത്. ഇതേ ലേല പ്രക്രിയയില്‍ തന്നെ നേരത്തെ 800 മെഗാവാട്ട് ശേഷി നേടുന്നതിലും അദാനി പവര്‍ ലിമിറ്റഡ് വിജയിച്ചിരുന്നു. ഇതോടെ മൊത്തം ശേഷി 1600 മെഗാവാട്ട് ആയി ഉയരും.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കമ്പനിക്ക് ലഭിക്കുന്ന അഞ്ചാമത്തെ വൈദ്യുതി വിതരണ ഓര്‍ഡറാണിത്. ഇത് കമ്പനിയുടെ മൊത്തം ശേഷി 7,200 മെഗാവാട്ടായി ഉയര്‍ത്തി.
5.838 രൂപ / kWh എന്ന നിരക്കിലാണ് 800 മെഗാവാട്ട് അധിക ശേഷി അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച്, അദാനി പവര്‍ ലിമിറ്റഡ് മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ സ്ഥാപിക്കുന്ന പുതിയ 1600 മെഗാവാട്ട് അള്‍ട്രാ-സൂപ്പര്‍ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ യൂണിറ്റില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യും. ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓണ്‍, ഓപ്പറേറ്റ് മോഡലിലാണ് യൂണിറ്റ് സ്ഥാപിക്കുന്നത്. നിശ്ചയിച്ച തീയതി മുതല്‍ 60 മാസത്തിനുള്ളില്‍ രണ്ട് യൂണിറ്റുകളും കമ്മീഷന്‍ ചെയ്യും. പ്ലാന്റും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി കമ്പനി ഏകദേശം 21,000 കോടി രൂപ നിക്ഷേപിക്കും.
'ആദ്യം 800 മെഗാവാട്ട് പദ്ധതി അദാനി പവര്‍ നേടിയെടുത്തതില്‍ മാത്രമല്ല, ഗ്രീന്‍ഷൂ ഓപ്ഷന് കീഴില്‍ 800 മെഗാവാട്ട് കൂടി അനുവദിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മധ്യപ്രദേശ് സംസ്ഥാനത്തിനും അവിടുത്തെ ജനങ്ങള്‍ക്കും താങ്ങാനാവുന്നതും സുസ്ഥിരവുമായ വൈദ്യുതി നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഈ പദ്ധതി ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും സാമ്പത്തിക വളര്‍ച്ചയെയും പിന്തുണയ്ക്കാന്‍ അദാനി ഗ്രൂപ്പ് എന്നും പ്രതിജ്ഞാബദ്ധമാണ് - അദാനി പവറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്ബി ഖിയാലി പറഞ്ഞു.
നിര്‍മ്മാണ ഘട്ടത്തില്‍ 9,000 മുതല്‍ 10,000 വരെ പേര്‍ക്കും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ 2,000 പേര്‍ക്കും നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്ന് 6,600 മെഗാവാട്ട് (5,000 മെഗാവാട്ട് സോളാര്‍, 1,600 മെഗാവാട്ട് തെര്‍മല്‍) വൈദ്യുതി വിതരണ ഓര്‍ഡറിനുള്ള എല്‍ഒഐ അദാനി പവറിന് ലഭിച്ചിരുന്നു. അദാനി ഗ്രീന്‍ എനര്‍ജിയുമായി ചേര്‍ന്നാണ് ഈ പദ്ധതി.
2025 മെയില്‍ 1,600 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള എല്‍ഒഎ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. 2025 ഓഗസ്റ്റില്‍, 2,400 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള എല്‍ഒഎ ബിഹാര്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. 12 താപവൈദ്യുത നിലയങ്ങളില്‍ നിന്നുള്ള നിലവിലെ പ്രവര്‍ത്തന ശേഷി 18.15 ജിഗാവാട്ട് ആണ്. 2031-32 ഓടെ 41.87 ജിഗാവാട്ട് ഉല്‍പാദന ശേഷി കൈവരിക്കുകയാണ് ലക്ഷ്യം.












Click it and Unblock the Notifications