പവര്‍ കാട്ടി അദാനി പവര്‍; 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനം
വിപണിയിലെ പ്രതികൂല ഘടകങ്ങള്‍ക്കിടയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് അദാനി പവര്‍ ലിമിറ്റഡിന്റെ തേരോട്ടം. 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ കമ്പനി പുറത്തുവിട്ടു. 2025 സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാം പാദത്തിലെയും അര്‍ദ്ധ വാര്ഷികത്തിലെയും സാമ്പത്തിക ഫലങ്ങളാണ് കമ്പനി പ്രഖ്യാപിച്ചത്.
കാലാവസ്ഥ വ്യതിയാനം മൂലം ഡിമാന്‍ഡില്‍ ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ക്കിടയിലും അദാനി പവര്‍ സ്ഥിരതയുള്ള മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചതെന്ന് അദാനി പവര്‍ ലിമിറ്റഡ് സിഇഒ എസ്ബി ഖ്യാലിയ പറഞ്ഞു. ഈ ഫലങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തന ക്ഷമതയും വിപണിയിലെ മത്സരശേഷിയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ശക്തി പദ്ധതി പ്രകാരം 4.5 ജിഗാവാട്ടിന്റെ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ നേടിയെടുക്കുന്നതിലൂടെ ഞങ്ങളുടെ വിപണിയിലെ സാന്നിധ്യം ശക്തമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2031-32 കാലയളവില്‍ 42 ജിഗാവാട്ട് എന്ന ശേഷിയിലേക്ക് വികസിപ്പിക്കുകയാണ് ലക്ഷ്യം.
23.7 ജിഗാവാട്ട് എന്ന ശേഷിയിലേക്ക് വികസിപ്പിക്കുന്നതിന് ആവശ്യമായ ഭൂമിക്കും ഉപകരണങ്ങള്‍ക്കും ഇതിനകം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ വൈദ്യുതി മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. സുസ്ഥിരമായ വൈദ്യുതിയാണ് രാജ്യത്തിന് ആവശ്യമെന്നും ഖ്യാലിയ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കമ്പനി അതിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും പുതിയ വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു
2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ ഉഷ്ണതരംഗ പ്രതിഭാസത്തിന്റെ ഫലമായി വൈദ്യുതി ഡിമാന്‍ഡില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. എന്നാല്‍ പിന്നീട് ഊര്‍ജ്ജ ആവശ്യകതയില്‍ മാന്ദ്യം ഉണ്ടായി. 2026 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ അഖിലേന്ത്യ ഊര്‍ജ ആവശ്യം 3.2% എന്ന കുറഞ്ഞ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
600 മെഗാവാട്ട് ശേഷിയുള്ള വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ് ഏറ്റെടുത്തതിന്റെ ഫലമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 ലെ 17,550 മെഗാവാട്ട് എന്ന ശേഷിയില്‍ നിന്ന് ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് 18,150 മെഗാവാട്ടായി ഉയര്‍ന്നു.
ഊര്‍ജ്ജ ആവശ്യകതയില്‍ മാന്ദ്യം ഉണ്ടായിട്ടും മികച്ച പ്രവര്‍ത്തന ശേഷിയുടെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വൈദ്യുതി വില്പനയില് 7.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ അദാനി പവര്‍ ലിമിറ്റഡിന് കഴിഞ്ഞു.
ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ 2400 മെഗാവാട്ട് ഗ്രീന്‍ഫീല്‍ഡ് അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ തെര്‍മല്‍ പവര്‍ പ്രോജക്ടില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്നതിനായി ബീഹാര്‍ സ്റ്റേറ്റ് പവര്‍ ജനറേഷന് കമ്പനി ലിമിറ്റഡുമായി 25 വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചു.
മധ്യപ്രദേശ് സംസ്ഥാനത്തുള്ള അനുപ്പൂരിലെ 2400 മെഗാവാട്ട് ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടില്‍ നിന്ന് 25 വര്‍ഷത്തേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി എപി പവര്‍ മാനേജ്മെന്റ് കമ്പനിയില്‍ നിന്ന് ലെറ്റര്‍ ഓഫ് അലോക്കേഷന് ലഭിച്ചു. 1600 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി വിതരണത്തിനാണ് കരാറുള്ളത്.
റായ്പൂര്‍ തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ നിലവിലുള്ള 1370 ശേഷിയില്‍ നിന്ന് 25 വര്‍ഷത്തേക്ക് 570.5 മെഗാവാട്ട് വിതരണം ചെയ്യുന്നതിനായി പവര്‍ കമ്പനി ഓഫ് കര്‍ണാടക ലിമിറ്റഡില്‍ നിന്ന് ലെറ്റര്‍ ഓഫ് അലോക്കേഷന് ലഭിച്ചു. ഈ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്ക് മഹാരാഷ്ട്ര ഡിസ്കോമുമായി വിദര്‍ഭ ഇന്‍ഡസ്ട്രീസ് പവര്‍ ലിമിറ്റഡ് 500 മെഗാവാട്ട് വൈദ്യുതി വിതരണ കരാറില്‍ ഒപ്പുവച്ചു
മധ്യപ്രദേശിലെ ധീരാളി ഖനിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കല്‍ക്കരി മന്ത്രാലയത്തില്‍ നിന്ന് മഹാന് എനര്ജന് ലിമിറ്റഡിന് അനുമതി ലഭിച്ചു. ഖനിക്ക് 6.5 മെട്രിക് ടണ്‍ പവര്‍ ശേഷിയും 558 എംഎംടി കരുതല്‍ ശേഖരവും ഉണ്ട്.
2025 സെപ്റ്റംബര്‍ 22 ന് 1:5 അനുപാതത്തില്‍ ഓഹരി വിഭജനവും എപിഎല്‍ പൂര്‍ത്തിയാക്കി. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിയും 2 രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി മാറി. ഇതോടെ കമ്പനി ഇഷ്യൂ ചെയ്ത മൊത്തം ഇക്വിറ്റി ഷെയറുകളുടെ എണ്ണം 3,85,69,38,941 ഇക്വിറ്റി ഷെയറുകളില്‍ നിന്ന് 19,28,46,94,705 ഇക്വിറ്റി ഷെയറുകളായി വര്‍ധിച്ചു.
പ്രവര്‍ത്തന വരുമാനം 2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 13,106.34 കോടിയായി വളര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 12,949.12 കോടിയായിരുന്നു. അന്താരാഷ്ട്ര കല്‍ക്കരി വിലയിലെ കുറവാണ് പ്രകടനത്തെ ബാധിച്ചത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പ്രവര്‍ത്തന വരുമാനം നേരിയ തോതില്‍ കുറഞ്ഞ് 26,809.28 കോടി രൂപയായി.
ചില പവര്‍ പ്ലാന്റുകളില്‍ നവീകരണവും പുതുതായി ഏറ്റെടുത്ത ചില പ്ലാന്റുകളുടെ പ്രവര്‍ത്തന ചെലവുകളും ഉണ്ടായിട്ടും EBITDA കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 5,402 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍, 2026 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 5,332.71 കോടി രൂപയായി വളര്‍ന്നു.
എപിഎല്‍ അതിന്റെ ഊര്‍ജ ശേഷി വിപുലീകരണം നിരവധി ബ്രൗണ്‍ഫീല്‍ഡ് ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ വഴി 41,870 മെഗാവാട്ടായി വര്‍ദ്ധിപ്പിച്ചു. ഊര്‍ജ ശേഷി വിപുലീകരണിലൂടെ ചെലവ് കുറഞ്ഞ രീതിയില്‍ ഇന്ത്യയുടെ അനുദിനം വര്‍ധിക്കുന്ന വൈദ്യുതി ആവശ്യകത സമയബന്ധിതമായി നിറവേറ്റാന്‍ കമ്പനിക്കു കഴിയുന്നു.
അദാനി പവറിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി സംരംഭങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് മികച്ച സംഭാവന നല്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സുസ്ഥിര ഉപജീവനമാര്‍ഗം, കമ്മ്യൂണിറ്റി അടിസ്ഥാന സൗകര്യ വികസനം എന്നിവ അതില്‍ എടുത്തുപറയേണ്ടതാണ്. സ്കൂള്‍ കിറ്റ് വിതരണം, സോളാര്‍ സ്കൂള്‍ പ്രോജക്റ്റ്, മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍, ഗ്രാമീണ ക്ലിനിക്കുകള്‍, വൃക്ഷത്തൈ നടീല്‍, ക്ഷീര മൃഗസംരക്ഷണ സംരംഭങ്ങള്‍, വസ്ത്ര ഉല്പാദന കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ടൂര്‍ണമെന്റുകള്‍, സുരക്ഷിതമായ കുടിവെള്ളം വിതരണം എന്നിവ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി സംരംഭത്തിന് കീഴില്‍ എണ്ണിയാലൊടുങ്ങാണ് പദ്ധതികളാണ് മുന്നോട്ടു പോകുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications