കൈകോർത്ത് അദാനി ടോട്ടൽ ഗ്യാസും ജിയോ-ബിപിയും: ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഇന്ധന വിതരണം ഉറപ്പാക്കും
നിർണ്ണായക കരാറില്‍ ഏർപ്പെട്ട് അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (എടിജിഎൽ) ഉം ജിയോ-ബിപി (റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡിന്റെ ബ്രാൻഡ്)യും. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുള്ള ഇന്ധന വിതരണം ഉറപ്പ് വരുത്തുകയാണ് ഇരു കമ്പനികളും ലക്ഷ്യമിടുന്നത്. കരാർ പ്രാബല്യത്തില്‍ വരുന്നതോടെ എടിജിഎലിന്റെ തെരഞ്ഞെടുത്ത ഫ്യുവൽ ഔട്ട്‌ലെറ്റുകളിൽ ജിയോ-ബിപിയുടെ ഉയർന്ന ഗുണനിലവാരമുള്ള ലിക്വിഡ് ഇന്ധനങ്ങൾ (പെട്രോൾ, ഡീസൽ) ലഭ്യമാകും. അതോടൊപ്പം തന്നെ എടിജിഎലിന്റെ അംഗീകൃത പ്രദേശങ്ങളിലെ (Geographical Areas) തെരഞ്ഞെടുത്ത ജിയോ-ബിപി ഔട്ട്‌ലെറ്റുകളിൽ എടിജിഎലിന്റെ സിഎൻജി ഡിസ്പെൻസിങ് യൂണിറ്റുകളും സ്ഥാപിക്കും. ഇതിലൂടെ ഗതാഗത മേഖലയിലെ ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഇന്ധന വിതരണം ഉറപ്പാക്കപ്പെടുന്നു.
അദാനിയും ടോട്ടൽ എനർജീസും ചേർന്നുള്ള സംയുക്ത സംരംഭമായ എടിജിഎൽ, ഇന്ത്യയിലെ പ്രമുഖ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) കമ്പനിയാണ്. വീടുകൾ, വ്യവസായ കേന്ദ്രങ്ങള്‍, വാണിജ്യ ഉപഭോക്താക്കൾ, വാഹന ഉടമകൾ എന്നിവർക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്ന എടിജിഎൽ, കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി), ഇവി ചാർജിങ്, ഗതാഗത മേഖലയ്ക്കായി എൽഎൻജി എന്നിവയും വിതരണം ചെയ്യുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ബിപിയും ചേർന്നുള്ള സംയുക്ത സംരംഭമായ ജിയോ-ബിപി, ഇന്ധന വിതരണം, കുറഞ്ഞ കാർബൺ ബദലുകൾ, ആധുനിക കൺവീനിയൻസ് സ്റ്റോറുകൾ എന്നിവയിൽ ശക്തമായ സാന്നിധ്യമുള്ള ഇന്ത്യയിലെ മുൻനിര മൊബിലിറ്റി സൊല്യൂഷൻ ദാതാവുമാണ്.

"ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണനിലവാരമുള്ള ഇന്ധനങ്ങൾ നൽകുക എന്ന ഞങ്ങളുടെ പൊതുവായ ലക്ഷ്യമാണ് ഈ സഹകരണത്തിന് പിന്നിൽ. ജിയോ-ബിപി എല്ലായ്പ്പോഴും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം പ്രതിജ്ഞാബദ്ധമാണ്. ഈ പങ്കാളിത്തം ഞങ്ങളുടെ ശക്തികൾ പരസ്പരം പ്രയോജനപ്പെടുത്തി ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താന് സഹായിക്കും," ജിയോ-ബിപി ചെയർമാൻ സാർഥക് ബെഹുരിയ പറഞ്ഞു.
"ഞങ്ങളുടെ ഔട്ട്‌ലെറ്റുകളിൽ വിവിധ തരം ഉയർന്ന ഗുണനിലവാരമുള്ള ഇന്ധനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ പങ്കാളിത്തം പരസ്പരം ഉള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ഉപഭോക്തൃ അനുഭവവും ഓഫറുകളും മെച്ചപ്പെടുത്തും," അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുരേഷ് പി. മംഗ്ലാനിയും വ്യക്തമാക്കി.
നിലവിലുള്ളതും ഭാവിയിലെതുമായ ഔട്ട്‌ലെറ്റുകളെ ഈ കരാർ ഉൾക്കൊള്ളുന്നു. എടിജിഎൽ നിലവിൽ ഏകദേശം 650 സിഎൻജി സ്റ്റേഷനുകളുടെ ശൃംഖല പ്രവർത്തിപ്പിക്കുന്നു, അതേസമയം ജിയോ-ബിപിക്ക് ഏകദേശം 2000 ഔട്ട്‌ലെറ്റുകളുണ്ട്. സുസ്ഥിര വളർച്ചയിലേക്കും നവീനതയിലേക്കുമുള്ള യാത്രയിൽ ഈ തന്ത്രപരമായ സഖ്യം ഇരു കമ്പനികൾക്കും ഒരു സുപ്രധാന നാഴികക്കല്ലാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications