കോള വിപണി പിടിക്കാന്‍ പഴയ 'തംസ് അപ്'
മുംബൈ: ഒരു കാലത്ത് ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് മേഖല അടക്കി വാണിരുന്ന തംസ് അപിനെ ഓര്‍ക്കുന്നുണ്ടോ? കൊക്ക കോളയുടെ പുതിയ തംസ് അപ് അല്ല. പാര്‍ലെയുടെ പഴയ തംസ് അപ്.
തംസ് അപ് ഇപ്പോള്‍ കൊക്ക കോളയുടെ കയ്യിലാണെങ്കിലും ഇന്ത്യയില്‍ ആദ്യമായി കോളയുണ്ടാക്കിയ പാര്‍ലേ അഗ്രോ എന്ന കമ്പനിയേയും തംസ് അപിനേയും ഇന്ത്യക്കാര്‍ മറക്കില്ല. ആ ഓര്‍മ്മയില്‍ തന്നെയാണ് പാര്‍ലേ അഗ്രോ വീണ്ടും സോഫ്റ്റ് ഡ്രിങ്ക് മേഖലയിലേക്ക് ഇറങ്ങുന്നത്.

'കഫേ ക്യൂബ' എന്ന പേരില്‍ കാപ്പിയുടെ രുചിയുള്ള സോഫ്റ്റ് ഡ്രിങ്ക് ആണ് പാര്‍ലേ കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. 2014 ഫെബ്രുവരി ആകുമ്പോഴേക്കും 'കഫേ ക്യൂബ' വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോഫ്റ്റ് ഡ്രിങ്കുകളില്‍ വലിയൊരു മാറ്റത്തിനാണ് തങ്ങള്‍ ഒരുങ്ങുന്നതെന്നാണ് പാര്‍ലേ അഗ്രോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രകാശ് ചൗഹാന് പറഞ്ഞത്. ഇപ്പോള്‍ ലെമണ്‍, ഓറഞ്ച്, കോള ഫ്ലേവറുകളിലാണ് മിക്ക സോഫ്റ്റ് ഡ്രിങ്കുകളും ഇറങ്ങുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു രുചിയുമായിട്ടാണ് തങ്ങള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നീണ്ട 10 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് കഫേ ക്യൂബയുമായി പാര്‍ലേ അഗ്രോ സോഫ്റ്റ് ഡ്രിങ്ക് വ്യവസായത്തിലേക്ക് വീണ്ടും എത്തുന്നത്.
തംസ് അപിനെ കൊക്ക കോള സ്വന്തമാക്കിയ കഥ രസകരമാണ്. നരസിംഹ റാവുവും മന്മോഹന് സിങും ചേര്‍ന്ന് 90 കളില്‍ വിദേശ കുത്തകകള്‍ക്കായി ഇന്ത്യയുടെ വാതിലുകള്‍ തുറന്നിട്ടതോടെ മറഞ്ഞുപോയതാണ് നമ്മുടെ സ്വന്തം തംസ് അപ്. ഇന്ത്യയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ മാത്രം വിറ്റിരുന്ന ഇന്ത്യക്കാരുടെ സ്വന്തം കോള.
ആഗോളീകരണത്തിന്റെ കാലത്ത് കൊക്ക കോള ഇന്ത്യയില്‍ എത്തുമ്പോള്‍ തംസ് അപും പെപ്സിയും ആയിരുന്നു പ്രധാന എതിരാളികള്‍. സത്യം പറഞ്ഞാല്‍ ഇന്ത്യയിലെ കോള വിപണിയുടെ വലിയൊരു പങ്കും കയ്യടക്കിയിരുന്നത് തംസ് അപ് ആയിരുന്നു. ഇതുകൂടാതെ ലിംക, ഗോള്‍ഡ് സ്പോട്ട്, സിട്ര തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും പാര്‍ലേ പുറത്തിറക്കിയിരുന്നു.
പക്ഷേ പെപ്സിക്കെതിരെ വിപണി പിടിക്കാന്‍ കൊക്ക കോള എന്ന കോര്‍പ്പറേറ്റ് ഭീമന് കരുവാക്കിയത് പാര്‍ലെയുടെ തംസ് അപിനേയും ലിംകയേയും ഒക്കെ ആയിരുന്നു. 1993 ല്‍ കൊക്ക കോള പാര്‍ലേയില്‍ നിന്ന് തംസ് അപും ലിംകയും ഒക്കെ വാങ്ങി. അന്ന് ആറ് കോടി രൂപക്കായിരുന്നു ഈ ഏറ്റെടുക്കല്‍. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങള്‍ക്ക് എതിരാളികളായി സോഫ്റ്റ് ഡ്രിങ്ക് മേഖലയില്‍ വരരുതെന്ന് പാര്‍ലേയില്‍ നിന്ന് കൊക്ക കോള എഴുതി വാങ്ങിക്കുകയും ചെയ്തു.
250 മില്ലി ലിറ്ററിന്റെ കാനിന് 20 രൂപയും പെറ്റ് ബോട്ടിലിന് 15 രൂപയും ആയിരിക്കും കഫേ ക്യൂബയുടെ വില. അരലിറ്ററിന്റേയും ഒരു ലിറ്ററിന്റേയും ബോട്ടിലുകളും ഇവര്‍ പുറത്തിറക്കുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications