കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള വിപണി പിടിക്കാന്‍ പഴയ 'തംസ് അപ്'

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഒരു കാലത്ത് ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് മേഖല അടക്കി വാണിരുന്ന തംസ് അപിനെ ഓര്‍ക്കുന്നുണ്ടോ? കൊക്ക കോളയുടെ പുതിയ തംസ് അപ് അല്ല. പാര്‍ലെയുടെ പഴയ തംസ് അപ്.

തംസ് അപ് ഇപ്പോള്‍ കൊക്ക കോളയുടെ കയ്യിലാണെങ്കിലും ഇന്ത്യയില്‍ ആദ്യമായി കോളയുണ്ടാക്കിയ പാര്‍ലേ അഗ്രോ എന്ന കമ്പനിയേയും തംസ് അപിനേയും ഇന്ത്യക്കാര്‍ മറക്കില്ല. ആ ഓര്‍മ്മയില്‍ തന്നെയാണ് പാര്‍ലേ അഗ്രോ വീണ്ടും സോഫ്റ്റ് ഡ്രിങ്ക് മേഖലയിലേക്ക് ഇറങ്ങുന്നത്.

Cafe Cuba

'കഫേ ക്യൂബ' എന്ന പേരില്‍ കാപ്പിയുടെ രുചിയുള്ള സോഫ്റ്റ് ഡ്രിങ്ക് ആണ് പാര്‍ലേ കമ്പനി പുറത്തിറക്കാന്‍ പോകുന്നത്. 2014 ഫെബ്രുവരി ആകുമ്പോഴേക്കും 'കഫേ ക്യൂബ' വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോഫ്റ്റ് ഡ്രിങ്കുകളില്‍ വലിയൊരു മാറ്റത്തിനാണ് തങ്ങള്‍ ഒരുങ്ങുന്നതെന്നാണ് പാര്‍ലേ അഗ്രോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രകാശ് ചൗഹാന്‍ പറഞ്ഞത്. ഇപ്പോള്‍ ലെമണ്‍, ഓറഞ്ച്, കോള ഫ്‌ലേവറുകളിലാണ് മിക്ക സോഫ്റ്റ് ഡ്രിങ്കുകളും ഇറങ്ങുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു രുചിയുമായിട്ടാണ് തങ്ങള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. നീണ്ട 10 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് കഫേ ക്യൂബയുമായി പാര്‍ലേ അഗ്രോ സോഫ്റ്റ് ഡ്രിങ്ക് വ്യവസായത്തിലേക്ക് വീണ്ടും എത്തുന്നത്.

തംസ് അപിനെ കൊക്ക കോള സ്വന്തമാക്കിയ കഥ രസകരമാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിങും ചേര്‍ന്ന് 90 കളില്‍ വിദേശ കുത്തകകള്‍ക്കായി ഇന്ത്യയുടെ വാതിലുകള്‍ തുറന്നിട്ടതോടെ മറഞ്ഞുപോയതാണ് നമ്മുടെ സ്വന്തം തംസ് അപ്. ഇന്ത്യയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ മാത്രം വിറ്റിരുന്ന ഇന്ത്യക്കാരുടെ സ്വന്തം കോള.

ആഗോളീകരണത്തിന്റെ കാലത്ത് കൊക്ക കോള ഇന്ത്യയില്‍ എത്തുമ്പോള്‍ തംസ് അപും പെപ്‌സിയും ആയിരുന്നു പ്രധാന എതിരാളികള്‍. സത്യം പറഞ്ഞാല്‍ ഇന്ത്യയിലെ കോള വിപണിയുടെ വലിയൊരു പങ്കും കയ്യടക്കിയിരുന്നത് തംസ് അപ് ആയിരുന്നു. ഇതുകൂടാതെ ലിംക, ഗോള്‍ഡ് സ്‌പോട്ട്, സിട്ര തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും പാര്‍ലേ പുറത്തിറക്കിയിരുന്നു.

പക്ഷേ പെപ്‌സിക്കെതിരെ വിപണി പിടിക്കാന്‍ കൊക്ക കോള എന്ന കോര്‍പ്പറേറ്റ് ഭീമന്‍ കരുവാക്കിയത് പാര്‍ലെയുടെ തംസ് അപിനേയും ലിംകയേയും ഒക്കെ ആയിരുന്നു. 1993 ല്‍ കൊക്ക കോള പാര്‍ലേയില്‍ നിന്ന് തംസ് അപും ലിംകയും ഒക്കെ വാങ്ങി. അന്ന് ആറ് കോടി രൂപക്കായിരുന്നു ഈ ഏറ്റെടുക്കല്‍. അടുത്ത 10 വര്‍ഷത്തേക്ക് തങ്ങള്‍ക്ക് എതിരാളികളായി സോഫ്റ്റ് ഡ്രിങ്ക് മേഖലയില്‍ വരരുതെന്ന് പാര്‍ലേയില്‍ നിന്ന് കൊക്ക കോള എഴുതി വാങ്ങിക്കുകയും ചെയ്തു.

250 മില്ലി ലിറ്ററിന്റെ കാനിന് 20 രൂപയും പെറ്റ് ബോട്ടിലിന് 15 രൂപയും ആയിരിക്കും കഫേ ക്യൂബയുടെ വില. അരലിറ്ററിന്റേയും ഒരു ലിറ്ററിന്റേയും ബോട്ടിലുകളും ഇവര്‍ പുറത്തിറക്കുന്നുണ്ട്.

English summary
Two decades after it hived off its carbonated soft drinks portfolio, Parle Agro announced its re-entry into the Rs. 15,000-crore cola market early next year with the launch Cafe Cuba, a coffee-flavoured carbonated drink.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X