കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കൗണ്ട് ക്ലോസിംഗ് ചാര്‍ജ് വെട്ടിക്കുറച്ച് എസ്ബിഐ, 500മില്ല ജിഎസ്ടിയുമില്ല! എല്ലാം സൗജന്യം!

500 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് ഇതുവരെ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്നതെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഒരു തുകയും ഈടാക്കില്ല

Google Oneindia Malayalam News

ദില്ലി: മിനിമം ബാലന്‍സ് കുറച്ചതിന് പിന്നാലെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള ചാര്‍ജും കുറച്ച് എസ്ബിഐ. സേവിംഗ്സ് അക്കൗണ്ട് ഉടമകള്‍ക്കാണ് എസ്ബിഐയുടെ പുതിയ നീക്കത്തിന്‍റെ ഗുണമേന്മ ലഭിക്കുക. 500 രൂപയും 18 ശതമാനം ജിഎസ്ടിയുമാണ് ഇതുവരെ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയിരുന്നതെങ്കില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഈ തുക വെട്ടിക്കുറച്ചിരിക്കുകയാണ്.

മരിച്ചുപോയവരുടെ പേരിലുള്ള അക്കൗണ്ടുകള്‍‌ ക്ലോസ് ചെയ്യുമ്പോഴുള്ള ചാര്‍ജ്ജുകളും ഇതോടെ എസ്ബിഐ ഒഴിവാക്കിയിട്ടുണ്ട്. ട്വിറ്ററിലാണ് എസ്ബിഐ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ പ്രതിഷേധത്തിനൊടുവില്‍ മിനിമം ബാലന്‍സ്, ബാലന്‍സ് സൂക്ഷിക്കാത്തവര്‍ക്കുള്ള പിഴ എന്നിവ കുറച്ചതിന് പിന്നാലെയാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് ഈടാക്കുന്ന തുകയും എസ്ബിഐ വെട്ടിക്കുറച്ചിട്ടുള്ളത്.

അക്കൗണ്ട് ക്ലോസ് ചെയ്താല്‍

അക്കൗണ്ട് ക്ലോസ് ചെയ്താല്‍

എസ്ബിഐയില്‍ ഒരു അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം ക്ലോസ് ചെയ്താല്‍ 500 രൂപയും ജിഎസ്ടിയുമാണ് നിലവില്‍ അക്കൗണ്ട് ഉടമയില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഇതിനായി ഒരു ചാര്‍ജ്ജും ഈടാക്കില്ലെന്നും എസ്ബിഐ ട്വീറ്റില്‍ വ്യക്തമാക്കി.

 ബാലന്‍സ് ചട്ടങ്ങള്‍

ബാലന്‍സ് ചട്ടങ്ങള്‍

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആവശ്യമായ പ്രതിമാസ മിനിമം ബാലന്‍സ്, ബാലന്‍സ് സൂക്ഷിച്ചില്ലെങ്കിലുള്ള പിഴ എന്നീ തുകകളാണ് എസ്ബിഐ സെപ്തംബര്‍ 25ന് കുറച്ചത്. 20 മുതല്‍ 80 ശതമാനം വരെയാണ് എസ്ബിഐ മിനിമം ബാലന്‍സ് പിഴയില്‍ കുറവ് വരുത്തിയിട്ടുള്ളത്.

 മിനിമം അക്കൗണ്ട് ബാലന്‍സ്

മിനിമം അക്കൗണ്ട് ബാലന്‍സ്

സേവിങ്ങ്‌സ് അക്കൗണ്ടുകളില്‍ വേണ്ട മിനിമം ബാലന്‍സ് മെട്രോകളില്‍ 5,000 ല്‍ നിന്നും 3,000 ആയി കുറച്ചു. നഗരങ്ങളിലെ മിനിമം ക്കൗണ്ട് ബാലന്‍സ് 3000 ആയി തുടരും. ഇതോടെ മിനിമം അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച് മെട്രോ, നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തില്‍ കൊണ്ടുവന്നു.

ഗ്രാമങ്ങളിലും അര്‍ധഗ്രാമങ്ങളിലും

ഗ്രാമങ്ങളിലും അര്‍ധഗ്രാമങ്ങളിലും

ഗ്രാമങ്ങളിലെയും അര്‍ധ നഗരപ്രദേശങ്ങളിലെയും കുറഞ്ഞ അക്കൗണ്ട് ബാനന്‍സ് നിലവിലുള്ളതു പോലെ യഥാക്രമം 1000, 2000 എന്നിങ്ങനെ തന്നെ ആയിരിക്കും. ജന്‍ധന്‍, ബേസിക് സേവിംഗ്‌സ്, സ്‌മോള്‍, ഫേലാകദം, ഫേലീ ഉദാന്‍ അക്കൗണ്ടുകള്‍ക്ക് മിനിം ബാലന്‍സ് ബാധകമല്ല.

 നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം

നോട്ട് നിരോധനത്തിന് ശേഷം മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് ഏപ്രില്‍ 1 മുതലാണ് എസ്ബിഐ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിത്തുടങ്ങിയത്. പുതിയ നിരക്ക് അനുസരിച്ച് ഗ്രാമങ്ങളിലും അര്‍ധ നഗരപ്രദേശങ്ങളിലും 20 രൂപ മുതല്‍ 40 രൂപ വരെയും മെട്രോ, നഗരപ്രദേശങ്ങളില്‍ 30 രൂപ മുതല്‍ 50 രൂപ വരെയുമാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുക.

 പ്രത്യേക ആനുകൂല്യം

പ്രത്യേക ആനുകൂല്യം


പ്രായപൂര്‍ത്തിയാകാത്തവരുടെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരെയും മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐ ഉപഭോക്താവിന് റെഗുലര്‍ സേവിങ്‌സ് അക്കൗണ്ട് ബേസിക് സേവിങ്‌സ് അക്കൗണ്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് സര്‍വ്വീസ് ചാര്‍ജ് ഉണ്ടായിരിക്കുന്നതല്ല.

state-bank-of-india-
English summary
After slashing monthly average balance requirement and charges for its savings bank account holders, SBI has revised the account closure charges. In a Twitter post, SBI said that closure of regular savings account on conversion to basic savings bank account, which earlier used to attract a charge of Rs. 500 plus GST of 18 per cent, will be nil from October 1, 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X