കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില കുറച്ചത് വെറും പറ്റിക്കൽ തന്ത്രം!!! 2.50 രൂപ കുറച്ചതിന് പിറകേ പിന്നേയും വില കൂടി... വേറേയും

Google Oneindia Malayalam News

മുംബൈ: പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധയില്‍ നട്ടംതിരിഞ്ഞ ജനത്തിന് ആശ്വാസം പകരുന്നതായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. ഒറ്റയടിക്ക് രണ്ടര രൂപയാണ് പെട്രോളിനും ഡീസലിനും ഇതോടെ കുറഞ്ഞത്.

സുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ!! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല... ട്രോളോട് ട്രോൾസുഖപ്പെടുത്താനായി മുറിപ്പെടുത്തുന്നവൻ!! രണ്ടര രൂപ കുറച്ചിട്ടും മോദിക്ക് രക്ഷയില്ല... ട്രോളോട് ട്രോൾ

എന്നാല്‍ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലെന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടര രൂപ കുറഞ്ഞെങ്കില്‍ ഇപ്പോള്‍ ഇന്ധന വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും വില കൂടാന്‍ തന്നെയാണ് സാധ്യത.

ബിജെപിയുടെ തട്ടിപ്പ് മനസിലാക്കാത്തവരല്ല ജനങ്ങൾ; ഇന്ധനവില കുറച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്?ബിജെപിയുടെ തട്ടിപ്പ് മനസിലാക്കാത്തവരല്ല ജനങ്ങൾ; ഇന്ധനവില കുറച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്?

എക്‌സൈസ് തീരുവ ഇനത്തില്‍ ഒന്നര രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ഇതോടൊപ്പം എണ്ണക്കമ്പനികളോട് ലിറ്ററിന് ഒരു രൂപ വീതം കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അതിന്റെ ഗുണം പോലും പൂര്‍ണാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ഇന്ധന വില വീണ്ടും കൂടി

ഇന്ധന വില വീണ്ടും കൂടി

രണ്ടര രൂപ ലിറ്ററിന് കുറച്ചതിന് പിറകേ ഇന്ധന വില വീണ്ടും കൂടിയിരിക്കുകയാണ്. പെട്രോളിന് ചെന്നൈയില്‍ 19 പൈസയും മുംബൈയിലും ദില്ലിയിലും 18 പൈസവീതവും ആണ് കൂടിയിരിക്കുന്നത്. കേരളത്തിലും18 പൈസയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

ഡീസല്‍ വിലയില്‍ വര്‍ദ്ധന

ഡീസല്‍ വിലയില്‍ വര്‍ദ്ധന

പെട്രോള്‍ വിലയില്‍ 17 മുതല്‍ 19 പൈസ വരെയാണ് ലിറ്ററിന് കൂടിയിട്ടുള്ളത്. എന്നാല്‍ ഡീസലിന്റെ കാര്യത്തില്‍ വര്‍ദ്ധന അല്‍പം കൂടി കൂടുതലാണ്. ചെന്നൈയില്‍ 31 പൈസയാണ് കൂടിയത്. ദില്ലിയിലും കൊല്‍ക്കത്തയിലും 29 പൈസ വീതം ആണ് വര്‍ദ്ധിച്ചത്. എന്നാല്‍ മുംബൈയില്‍ ആശ്വാസകരമാണ് കാര്യങ്ങള്‍ . 70 പൈസ ലിറ്ററിന് കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ 31 പൈസയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

അഞ്ച് രൂപ കുറഞ്ഞപ്പോള്‍

അഞ്ച് രൂപ കുറഞ്ഞപ്പോള്‍

കേന്ദ്ര സര്‍ക്കാര്‍ രണ്ടര രൂപ കുറച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളോടും വാറ്റ് ഇനത്തില്‍ രണ്ടര രൂപ വീതം ലിറ്ററിന് കുറയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളില്‍ ഇത് കഴിഞ്ഞ ദിവസം നിലവില്‍ വരികയും ചെയ്തിരുന്നു. അവിടങ്ങളില്‍ ഒറ്റയടിക്ക് അഞ്ച് രൂപയാണ് കുറഞ്ഞത്. എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാന്‍ തയ്യാറായിരുന്നില്ല.

കുറയേണ്ടിയിരുന്നത് മൂന്ന് രൂപയില്‍ കൂടുതല്‍

കുറയേണ്ടിയിരുന്നത് മൂന്ന് രൂപയില്‍ കൂടുതല്‍

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രഖ്യാപന പ്രകാരം കേന്ദ്ര എക്‌സൈസ് തീരുവ ഒന്നര രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും വീതം കുറയ്ക്കണം. ഇങ്ങനെ വരുമ്പോള്‍ രണ്ടര രൂപ അല്ല യഥാര്‍ത്ഥത്തില്‍ കുറയേണ്ടത്. കേരളത്തിലെ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ പെട്രോളിന് ലിറ്ററിന് 3.25 രൂപയും ഡീസലിന് 3.06 രൂപയും കുറയേണ്ടതായിരുന്നു.

ഒന്നും സംഭവിച്ചില്ല

ഒന്നും സംഭവിച്ചില്ല

എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ഇന്ധന വിലയില്‍ ഉണ്ടായ കുറവ് വെറും രണ്ടര രൂപ മാത്രം ആയിരുന്നു. എണ്ണക്കമ്പനികള്‍ കുറക്കേണ്ട തുക യഥാര്‍ത്ഥത്തില്‍ കുറച്ചിട്ടില്ലെന്ന് വിലയിരുത്തേണ്ട സാഹചര്യം ആണ് ഇപ്പോഴുള്ളത്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കണക്കെടുപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണക്കമ്പനികള്‍ പിന്‍മാറി?

എണ്ണക്കമ്പനികള്‍ പിന്‍മാറി?

എണ്ണക്കമ്പനികളോട് ഒരു രൂപ കുറയ്ക്കണം എന്ന് കേന്ദ്ര ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. രണ്ടര രൂപയുടെ കുറവുണ്ടായത് എക്‌സൈസ് തീരുവയിലുണ്ടായ കുറവ് സംസ്ഥാന നികുതിയില്‍ പ്രതിഫലിച്ചതിന്റെ ഫലം മാത്രം ആണെന്നാണ് റിപ്പോര്‍ട്ട്. അപ്പോള്‍ എണ്ണക്കമ്പനികള്‍ വില കുറച്ചിട്ടില്ലേ എന്നത് പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

പെട്രോളിന്റേയും ഡീസലിന്റേയും അടിസ്ഥാന വിലയും എക്‌സൈസ് ഡ്യൂട്ടിയും ചേര്‍ന്ന തുകയ്ക്കാണ് സംസ്ഥാനം നികുതി ഏര്‍പ്പെടുത്തുന്നത്. പെട്രോളിന്റെ കാര്യത്തില്‍ ഇത് 30.8 ശതമാനവും ഡീസലിന്റെ കാര്യത്തില്‍ 22.76 ശതമാനവും ആണ്.

 വില ഇനിയും കൂടും

വില ഇനിയും കൂടും

താത്കാലിക ആശ്വാസത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് വില കുറച്ചെങ്കിലും ഇത് സ്ഥായിയായി നിലനില്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഓരോ ദിവസവും എണ്ണവില നിര്‍ണയിക്കാനുള്ള അധികാരം ഇപ്പോള്‍ എണ്ണക്കമ്പനികള്‍ക്കാണ്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയുടേയും രൂപയുടെ മൂല്യത്തേയും അനുസരിച്ചാണ് ഓരോ ദിവസും വില നിര്‍ണയിക്കുന്നത്.

രൂപ ഇടിയുന്നു, ഡോളര്‍ കുതിക്കുന്നു

രൂപ ഇടിയുന്നു, ഡോളര്‍ കുതിക്കുന്നു

കഴിഞ്ഞ ദിവസം രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവാണ് നേരിട്ടത്. ഡോളറിനെതിരെ 74 രൂപയായിരുന്നു വിനിമയ നിരക്ക്. ഇത് ഇന്ധന വിലയെ ബാധിക്കും എന്ന് ഉറപ്പാണ്. അതോടൊപ്പം തന്നെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയും കുതിച്ച് കയറുകയാണ്.

Recommended Video

cmsvideo
എണ്ണക്കമ്പനികള്‍ ഒരു രൂപ കുറയ്ക്കും | Oneindia Malayalam
തിരഞ്ഞെടുപ്പ് വരുന്നു

തിരഞ്ഞെടുപ്പ് വരുന്നു

മധ്യപ്രദേശും രാജസ്ഥാനും അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്. ഈ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാകും എന്നാണ് സൂചന. ഇപ്പോള്‍ എക്‌സൈസ് തീരുവ ഒന്നര രൂപ കുറച്ചത് തന്നെ ഈ വര്‍ഷം സര്‍ക്കാരിന് പതിനായിരം കോടിയില്‍ അധികം നികുതി നഷ്ടം ഉണ്ടാക്കും എന്നാണ് കഴിഞ്ഞ ദിവസം അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്.

English summary
After one day of price cut, fuel price increased again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X