പതഞ്ജലിയെ വെല്ലാന്‍ ശ്രീ ശ്രീ രവിശങ്കര്‍, പുതിയ എതിരാളി, മാര്‍ക്കറ്റ് പിടിക്കാന്‍ ശ്രീശ്രീ തത്വ
ദില്ലി: ബാബാ രംദേവിന്റെ പതഞ്ജലിക്ക് പുതിയ എതിരാളി വരുന്നു. മാര്‍ക്കറ്റ് പിടിച്ചെടുക്കുമോ എന്നാണ് ഇനിയറിയേണ്ടത്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറാണ് ബാബാ രാംദേവിന്റെ പുതിയ എതിരാളി. ശ്രീശ്രീ തത്വ എന്ന പേരില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ ഇറക്കുകയാണ് ലക്ഷ്യം. ശ്രീശ്രീ തത്വയുടെ ആയിരം ഒൗട്ട്ലെറ്റുകള്‍ ഉടന്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തുടനീളം ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും തുടങ്ങാനും ബാബാ രാംദേവ് ലക്ഷ്യം വെയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പതഞ്ചലിയുമായി ഒരു മാര്‍ക്കറ്റ് യുദ്ധം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

എന്തെല്ലാം..?
ടൂത്ത് പേസ്റ്റുകള്‍, ഡിറ്റര്‍ജന്റുകള്‍, നെയ്യ്, ബിസ്ക്കറ്റുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ ശ്രീശ്രീ തത്വ ബ്രാന്‍ഡിന്റെ കീഴില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പതഞ്ചലി മരുന്ന, പതഞ്ചലി ഭക്ഷണങ്ങള്‍, കോസ്മെറ്റിക്കുകള്‍ എന്നിവയ്ക്കു പുറമേ പതഞ്ചലി വസ്ത്രങ്ങളും രാംദേവ് പിപണയിലെത്തിച്ചിരുന്നു. ശ്രീശ്രീ തത്വ പിടിമുറക്കുന്നതോടെ ഇരുവരും തമ്മില്‍ കടുത്ത മത്സരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തേ മുതല്‍
2003 മുതല്‍ ശ്രീശ്രീ തത്വ രംഗത്തുണ്ടെങ്കിലും മാര്‍ക്കറ്റ് വ്യാപിപ്പിക്കുന്നത് ഇപ്പോളാണ്. ആയുര്‍വേദ ഉത്പന്നങ്ങള്‍ ജനങ്ങള്‍ ധാരാളമായി സ്വീകരിക്കുന്നുണ്ടെന്നും തങ്ങളുടെ ബ്രാന്‍ഡ് നിലവിലുള്ള ആയുര്‍വേദ ഉത്പന്നങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കുമെന്നും ശ്രീ ശ്രീ ആയുര്‍വേദ ട്രസ്റ്റ് ചീഫ് എക്സിക്യുട്ടീവ് തേജ് കട്ട്പിട്ടിയ പറഞ്ഞു.

ആദ്യം
ടൂത്ത് പേസ്റ്റുകള്‍, നെയ്യ്, ബിസ്ക്കറ്റ്, ഡിറ്റര്‍ജന്റ് എന്നിവയാകും ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക. ആകെ മുന്നൂറോളം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് നീക്കം. www.srisritattva.com എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ കാണാം.

പതഞ്ചലി
പതഞ്ചലി മരുന്ന്, പതഞ്ചലി ഭക്ഷണങ്ങള്‍, കോസ്മെറ്റിക്കുകള്‍ എന്നീ സംരംഭങ്ങള്‍ക്കു ശേഷം പതഞ്ചലി വസ്ത്രങ്ങളുമായും ബാബാ രാംദേവ് രംഗത്തെത്തുകയാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കുട്ടികള്‍ക്കുമുള്ള പതഞ്ചലി വസ്ത്രങ്ങള്‍ വിപണിയിലിറക്കുമെന്നാണ് ബാബാ രാംദേവ് അറിയിച്ചിരിക്കുന്നത്.

യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജുംV
യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഇപ്പോള്‍ പതഞ്ചലിക്ക് ഒരു യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജും ഉണ്ട്. യൂട്യൂബ് ചാനലില്‍ 96,000 സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. ഫേസ്ബുക്ക് പേജില്‍ 3,86,709 ഫോളോവേഴ്സും പതഞ്ചലിക്ക് ഉണ്ട്. ഇവരോട് മത്സരിക്കാനാണ് ഇപ്പോള്‍ ശ്രീശ്രീ തത്വ രംഗത്തെത്തിയിരിക്കുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications