Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിയോയില്‍ വമ്പന്‍ നിക്ഷേപത്തിന് ഖത്തര്‍; 11200 കോടി... സൗദി അറേബ്യയ്ക്കും ഫേസ്ബുക്കിനും പിന്നാലെ

മുംബൈ: റിയലന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ ജിയോയില്‍ ഖത്തര്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. റിലയന്‍സമായി സൗദി അറേബ്യയും ഫേസ്ബുക്കുമെല്ലാം കോടികളുടെ ഓഹരി ഇടപാട് നടത്തിയതിന് പിന്നാലെയാണ് ഖത്തറിന്റെ വരവ്. ഇതോടെ കമ്പനിയുടെ മൂല്യം കുത്തനെ വര്‍ധിക്കുമെന്നാണ് കരുതുന്നത്.

കൊറോണ കാലത്ത് ലോകത്തെ മിക്ക കമ്പനികളും തകര്‍ച്ച നേരിട്ടപ്പോഴും കുതിപ്പ് നടത്തുകയായിരുന്നു റിലയന്‍സ്. ലോക സമ്പന്നരുടെ ആദ്യ നിരയിലേക്ക് മുകേഷ് അംബാനി തിരിച്ചെത്തിയതും കഴിഞ്ഞദിവസങ്ങളിലാണ്. ഖത്തറിന്റെ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇങ്ങനെ...

 ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ഖത്തര്‍ ഭരണകൂടത്തിന്റെ കീഴിലുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ജിയോ ഫൈബറിന്റെ ഓഹരി വാങ്ങുന്നത്. 150 കോടി ഡോളര്‍ (ഏകദേശം 11200 കോടി രൂപ) യാണ് ഖത്തര്‍ നിക്ഷേപിക്കുക. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്ന കാര്യങ്ങള്‍ അറിയുന്ന രണ്ടുപേരെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

റിലയന്‍സ് ശ്രമം തുടങ്ങി

റിലയന്‍സ് ശ്രമം തുടങ്ങി

ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരി വില്‍പ്പനയിലൂടെ 2000 കോടി ഡോളറാണ് മൂല്യം ഉയര്‍ത്തിയത്. ഇതിന് പിന്നാലെയാണ് ജിയോ ഫൈബര്‍ ലാഭകരമാക്കാനും വരുമാന മാര്‍ഗമാക്കാനും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ശ്രമം തുടങ്ങിയത്.

ഏഴ് ലക്ഷം കിലോമീറ്റര്‍ നെറ്റ് വര്‍ക്ക്

ഏഴ് ലക്ഷം കിലോമീറ്റര്‍ നെറ്റ് വര്‍ക്ക്

ജിയോ ഡിജിറ്റല്‍ ഫൈബറിന് ഏഴ് ലക്ഷം കിലോമീറ്റര്‍ നെറ്റ് വര്‍ക്കാണ് ഇന്ത്യയിലുള്ളത്. ഈ ശൃംഖല 11 ലക്ഷമാക്കി ഉയര്‍ത്താനാണ് കമ്പനി തീരുമാനം. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ നിക്ഷേപത്തോടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

85 ശതമാനം വില്‍ക്കും

85 ശതമാനം വില്‍ക്കും

റിലയന്‍സ് ജിയോയുടെ ഫൈബര്‍ ഒപ്റ്റിക് ആസ്തികള്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍ര് ട്രസ്റ്റിന് കീഴിലാണ്. ഈ ട്രസ്റ്റിന്റെ 15 ശതമാനം ഓഹരി റിലയന്‍സ് തന്നെ കൈവശം വയ്ക്കും. ബാക്കി 85 ശതമാനം ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഉള്‍പ്പെടെയുള്ള ആഗോള കമ്പനികള്‍ക്ക് വില്‍ക്കും.

ഖത്തറിന്റെ വരവിന് മറ്റൊരു കാരണം

ഖത്തറിന്റെ വരവിന് മറ്റൊരു കാരണം

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ജിയോയില്‍ നിക്ഷേപം ഇറക്കാന്‍ മറ്റൊരു കാരണമുണ്ട്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഖത്തറിനെ നിക്ഷേപത്തിന് അനുകൂലമായ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

സൗദി അറേബ്യ വന്നപ്പോള്‍

സൗദി അറേബ്യ വന്നപ്പോള്‍

ഏറ്റവും ഒടുവില്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ കോടികളുടെ നിക്ഷേപം നടത്തിയത് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി ഉടമസ്ഥതയിലുള്ള ഈ ഫണ്ടിന് ലോകത്തെ മിക്ക കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്. സൗദിയുടെ നിക്ഷേപ വാര്‍ത്തയിലൂടെ ജിയോയുടെ മുഖഛായ മാറിയിരിക്കെയാണ് ഖത്തറിന്റെ വരവ്.

12 വന്‍ നിക്ഷേപം

12 വന്‍ നിക്ഷേപം

കഴിഞ്ഞ 12 ആഴ്ച്ചക്കിടെ 12 വന്‍ നിക്ഷേപമാണ് ജിയോ പ്ലാറ്റ്‌ഫോംസിലുണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിലത്തേതാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റേത്. 11367 കോടി രൂപ ചെലവഴിച്ച് ജിയോയുടെ 2.32 ശതമാനം ഓഹരിയാണ് സൗദി സ്വന്തമാക്കിയത്.

Recommended Video

cmsvideo
    Will protect interests of Chinese companies: China after India bans more apps | Oneindia Malayalam
    40000 കോടി ഡോളറിന്റെ ആസ്തി

    40000 കോടി ഡോളറിന്റെ ആസ്തി

    ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സര്‍ക്കാര്‍ ഫണ്ടുകളിലൊന്നാണ് സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. 40000 കോടി ഡോളറിന്റെ ആസ്തിയാണ് ഫണ്ടിനുള്ളത്. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും സമാനമായ സാമ്പത്തിക ശേഷിയുള്ളതാണ്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളെല്ലാം ജിയോയില്‍ നിക്ഷേപിക്കുന്നു എ്ന്നതാണ് എടുത്തുപറയേണ്ടത്.

    അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്ക്

    അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്ക്

    സൗദിയിലെയും ഖത്തറിലെയും എണ്ണ-വാതക മേഖലയിലുള്ളവരുമായി ഏറെകാലമായി അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്ക്. ഈ ബന്ധമാണ് കോടികളുടെ നിക്ഷേപത്തിലേക്ക് വഴി തെളിയിച്ച ഒരു ഘടകം. അടുത്തിടെ ഒട്ടേറെ പ്രമുഖ കമ്പനികള്‍ ജിയോയില്‍ നിക്ഷേപം നടത്തിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ടത് ഫേസ്ബുക്കിന്റെ നിക്ഷേപമായിരുന്നു.

    ഫേസ്ബുക്കിന്റെ 43547 കോടി രൂപ

    ഫേസ്ബുക്കിന്റെ 43547 കോടി രൂപ

    കഴിഞ്ഞ ഏപ്രില്‍ 22നാണ് ഫേസ്ബുക്ക് 43547 കോടി രൂപ ജിയോയില്‍ നിക്ഷേപിച്ചത്. ടെലികോം, ഡിജിറ്റല്‍ മേഖലയില്‍ ലോകത്തെ മിക്ക കമ്പനികളും ശ്രദ്ധിക്കുന്ന വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ അതിവേഗം വളരുന്ന ഡിജിറ്റല്‍-ടെലികോം കമ്പനിയാണ് ജിയോ. അതുകൊണ്ടുതന്നെ ജിയോയിലെ നിക്ഷേപം ഒരിക്കലും നഷ്ടമുണ്ടാക്കില്ലെന്ന് വന്‍കിട കമ്പനികളും രാജ്യങ്ങളും കണക്കുകൂട്ടുന്നു.

    ആ പ്രമുഖര്‍ ഇവരാണ്

    ആ പ്രമുഖര്‍ ഇവരാണ്

    120000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ആഴ്ചകള്‍ക്കിടെ ജിയോയില്‍ നടന്നത്. ഫേസ്ബുക്കിന് പുറമെ, സില്‍വര്‍ ലേക്ക് പാര്‍ട്‌ണേഴ്‌സ്, വിസ്ത ഇക്വിറ്റി പാട്‌ണേഴ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, എല്‍ കറ്റേര്‍ട്ടണ്‍ എന്നിവരെല്ലാം അടുത്തിടെയാണ് ജിയോയില്‍ നിക്ഷേപിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+