ഏപ്രില്‍ ഒന്നുവരെ ബാങ്കുകള്‍ നോണ്‍ സ്‌റ്റോപ്പ്!! തുറന്നുപ്രവര്‍ത്തിയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശം
ദില്ലി: രാജ്യത്തെ എല്ലാ ബാങ്കുകളും ഏപ്രില്‍ ഒന്നുവരെ എല്ലാ ദിവസങ്ങളിലും തുറന്നുപ്രവര്‍ത്തിയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. എല്ലാ പൊതുമേഖലാ- സ്വകാര്യ മേഖലാ ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദേശം ബാധകമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സര്‍ക്കാരിലേയ്ക്കുള്ള ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് നിര്‍ദേശം.
ബാങ്കുകള്‍ക്ക് അവധിയുള്ള ശനി ഞായര്‍ ദിവസങ്ങള്‍ക്ക് പുറമേ പൊതുഅവധി ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിയ്ക്കണമെന്നാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. ബാങ്കുകള്‍ക്ക് പുറമേ റിസര്‍വ് ബാങ്കിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന സര്‍ക്കാര്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.

സര്‍ക്കാരുമായി ബന്ധപ്പെട്ട നികുതികള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളായിരിക്കും മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്നുവരെയുള്ള ദിവസങ്ങളില്‍ നടത്തുക. സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന രാജ്യത്തെ റിസര്‍വ്വ് ബാങ്ക് ശാഖകകളും ഇതിനൊപ്പം തുറന്നുപ്രവര്‍ത്തിയ്ക്കും.












Click it and Unblock the Notifications