Get Updates
Get notified of breaking news, exclusive insights, and must-see stories!

99 രൂപയ്ക്ക് ഇന്ത്യയില്‍ വിമാനയാത്ര..വിദേശത്തേക്ക് 999 രൂപ..ഞെട്ടിപ്പിക്കുന്ന ഓഫര്‍..എങ്ങനെയെന്നോ..?

എയര്‍ ഏഷ്യയുടെ ഓഫര്‍ കേട്ടാല്‍ കണ്ണ് തള്ളിപ്പോകും. ഇന്ത്യയ്ക്കകത്തും പുറത്തും കുറഞ്ഞ നിരക്കില്‍ യാത്ര.

ദില്ലി: വിമാനയാത്രക്കാരെ കൊതിപ്പിക്കുന്ന ഓഫറാണ് എയര്‍ ഏഷ്യ മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യയ്ക്കകത്ത് യാത്ര ചെയ്യാന്‍ വെറും 99 രൂപ നല്‍കിയാല്‍ മതി. രാജ്യത്തിന് പുറത്തേക്കാണെങ്കില്‍ 999 രൂപയും മതിയാകും.

രാജ്യത്തിനകത്തും പുറത്തും തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കാണ് ഇത്രയും കുറഞ്ഞ നിരക്കിന് എയര്‍ ഏഷ്യ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.2018 മെയ് ഒന്ന് മുതല്‍ ഫെബ്രുവരി 6 വരെയുള്ള കാലയളവിലാണ് യാത്ര ചെയ്യാനാവുക. ഇന്ന് മുതല്‍ ഈ മാസം 22 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം. വണ്‍വേ ടിക്കറ്റാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്.

AIRASIA

ഇന്ത്യയ്ക്കകത്ത് പതിനൊന്നിടങ്ങളിലേക്കാണ് 99 രൂപ ടിക്കറ്റിന് വിമാനത്തില്‍ യാത്ര ചെയ്യാനാവുക. ബെംഗളൂരു, ചണ്ഡീഗഢ്, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ഇംഫാല്‍, ജെയ്പൂര്‍, കൊച്ചി, ദില്ലി, പൂനെ, വിസാഗ് എന്നിവിടങ്ങളിലേക്ക് വെറും 99 രൂപയ്ക്ക് ദില്ലിയില്‍ നിന്നോ ബെംഗളൂരുവില്‍ നിന്നോ നിങ്ങള്‍ക്ക് പറക്കാം.

ഇന്ത്യയ്ക്ക് പുറത്ത് മലേഷ്യയിലെ കോലാലംപൂര്‍, തായ്‌ലന്‍ഡിലെ ബാംങ്കോക്ക് എന്നിവിടങ്ങളിലേക്ക് 999 രൂപയ്ക്ക് വിമാനയാത്ര നടത്താം. ജനുവരി 16 മുതല്‍ 31 വരെ ഈ ഓഫറില്‍ വിമാനയാത്ര നടത്താവുന്നതാണ്.

AIRASIA
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+