കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഡെക്കാന്റെ രണ്ടാം വരവ് ഗംഭീരം; ഒരു രൂപയ്ക്ക് വിമാനത്തിൽ പറക്കാം...

ഡിസംബര്‍ 22 ന് മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം ഘട്ടത്തിലെ ആദ്യ യാത്രയെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

  • By Ankitha
Google Oneindia Malayalam News

ബാംഗ്ലൂര്‍: രാജ്യത്തെ ആദ്യ ചെലവുകുറഞ്ഞ വിമാനമായ എയർ ഡെക്കാൻ തിരിച്ചുവരുന്നു. ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന കിടിലിൽ ഓഫറോടു കൂടിയാണ് എയര്‍ ഡെക്കാന്റെ രണ്ടാം വരവ്. ഡിസംബര്‍ 22 ന് മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം ഘട്ടത്തിലെ ആദ്യ യാത്രയെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈ-നാസിക് യാത്രയ്ക്ക് വിമാനകമ്പനികള്‍ 1400 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേർക്ക് ഒരു രൂപയ്ക്ക് പറക്കാന്‍ അവസരമൊരുക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ചെലുവുകുറഞ്ഞ വിമാനയാത്ര പദ്ധതിയായ ഉഡാന്‍ സര്‍വീസ് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഡെക്കാന്റെ സ്ഥാപകൻ ക്യാപ്റ്റന്‍ ഗോപിനാഥ് പറഞ്ഞു. ഇത് അവസാനശ്രമമായിരിക്കും ഇതിൽ വിജയിച്ചില്ലെങ്കിൽ ഈ മേഖലയിലേയ്ക്ക് പിന്നീട് കടന്നു വരില്ലെന്നു ഗോപിനാഥ് പറയുന്നു. കൂടാതെ 19 സീറ്റ് മാത്രമുള്ള ബീച്ച് 1900 ഡി വിമാനങ്ങളും കമ്പനി ഉപയോഗിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

air

2003 ലാണ് മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാന്‍ അവതരിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008 ല്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ ഡെക്കാന്‍ ഏറ്റെടുത്തിരുന്നു.

English summary
Air Deccan, India’s first domestic low cost airline, is set to relaunch operations this month with what it is remembered for the most — Rs 1 tickets.Air Deccan, founded by GR Gopinath in 2003, merged with Vijay Mallya’s Kingfisher Airlines in 2008 but was grounded in 2012 under financial duress.malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X