Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകാൻ ടാറ്റാ ഗ്രൂപ്പ്; 45 കോടി നിക്ഷേപിച്ച് എയർ ഇന്ത്യ

ദില്ലി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകാൻ ഒരുങ്ങി ടാറ്റാ ഗ്രൂപ്പ്. മൂന്ന് ശതമാനം ഓഹരിയാണ് ടാറ്റ ഗ്രൂപ്പിനായി കൈമാറ്റം ചെയ്യുന്നത്. 45 കോടി രൂപയാണ് എയർ ഇന്ത്യ കൊച്ചി വിമാനത്താവള കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഓഹരി കൈമാറ്റം പൂർണമാകുന്നതോടെ വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റാ ഗ്രൂപ്പ് മാറിയേക്കും.കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന കരാർ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവർക്ക് കൈമാറ്റം ചെയ്യപ്പെടും. ടാറ്റക്ക് കൈമാറ്റം ചെയ്യപ്പെടാത്ത എയർ ഇന്ത്യയുടെ ആസ്തികൾ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്സ് ലിമിറ്റഡിലേക്ക് മാറ്റുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഹോട്ടല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസ്, എയര്‍ ഇന്ത്യ അലയ്ഡ് സര്‍വീസസ്, എയര്‍ ഇന്ത്യ ട്രാന്‍പോര്‍ട്ട് സര്‍വീസസ് തുടങ്ങിയ സ്ഥാപനങ്ങളിലെ എയര്‍ ഇന്ത്യയുടെ ഓഹരി പങ്കാളിത്തം ടാറ്റയ്ക്ക് ലഭിക്കില്ല. എയര്‍ ഇന്ത്യയെ കൂടാതെ എസ്ബിഐ, ഭാരത് പെട്രോളിയം, ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ ആരംഭിച്ച വിമാനത്തവളത്തിൻ്റെ 33.36 ശതമാനം ഓഹരികളും കേരള സര്‍ക്കാരിന്റേതാണ്.

ddd

45 കോടി രൂപയാണ് എയർ ഇന്ത്യ കൊച്ചി വിമാനത്താവള കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രചെയ്യുന്ന ആകെ യാത്രക്കാരിൽ പതിനഞ്ച് ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സഞ്ചരിക്കുന്നത്. കൊവിഡ് കാലത്ത് വിമാനത്താവളം നഷ്ടത്തിൽ ആയിരുന്നെങ്കിലും 2019 -20 വർഷത്തിൽ വിമാനത്താവളത്തിന്റെ ലാഭം 215 കോടി രൂപയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഹഡ്കോ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആകെ പത്ത് ശതമാനത്തോളം ഓഹരിയാണ് കൊച്ചി വിമാനത്താവളത്തിലുള്ളത്.

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയെ 18000 കോടി രൂപയ്ക്കാണ് ടാറ്റ സണ്‍സ് ഏറ്റെടുത്തത്. ഡിസംബറോടെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എയര്‍ ഇന്ത്യ, എയര്‍ എക്‌സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡിലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ 50 ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് കൈമാറുന്നത്. ഇന്ത്യയിൽ വിമാന കമ്പനികൾക്ക് വിമാത്താവളത്തിന്റെ ഓഹരി ഉടമയാകുന്നതിൽ നിയമപരമായി തടസ്സമില്ല. എന്നാൽ ഇത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകാൻ പോകുന്നത്.

Recommended Video

cmsvideo
    Omicron scare in Kerala, man from uk tested positive | Oneindia Malayalam

    നിലവിൽ മൂന്ന് ശതമാനം ഓഹരി മാത്രമാണ് ടാറ്റ ഗ്രൂപ്പിന് ലഭിക്കുന്നതെങ്കിലും ഭാവിയിൽ കൂടുതൽ ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചേക്കുമെന്നാണ് വിവരം. കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന കരാർ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവർക്ക് കൈമാറ്റം ചെയ്യപ്പെടും. ഓഹരി കൈമാറ്റം പൂർണമാകുന്നതോടെ വിമാനത്താവളത്തിൻ്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റാ ഗ്രൂപ്പ് മാറിയേക്കും.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+