കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് സ്വാതന്ത്ര്യദിന ഓഫര്‍!! എയര്‍ ഇന്ത്യ ഞെട്ടിച്ചു!! വെറും 425 രൂപക്ക്ടിക്കറ്റ്!!

  • By നിള
Google Oneindia Malayalam News

ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളും വിമാനക്കമ്പനികളും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫര്‍ മഹാമേളയാണ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഏഷ്യയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ എയര്‍ ഇന്ത്യയും വമ്പന്‍ സ്വാതന്ത്ര്യദിന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നു. ഫ്രീഡം സെയില്‍ ഓഫറില്‍ എയര്‍ ഇന്ത്യ യാത്രക്കാര്‍ക്കായി അത്യാകര്‍ഷകമായ ഓഫറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തരയാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും എയര്‍ ഇന്ത്യയുടെ ഓഫര്‍ സെയില്‍ ബാധകമാണ്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസുകളില്‍ നിന്നോ എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പില്‍ നിന്നോ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫറിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

ആഭ്യന്തരയാത്രകള്‍ 425 രൂപക്ക്

ആഭ്യന്തരയാത്രകള്‍ 425 രൂപക്ക്

ആഭ്യന്തര യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ വെറും 425 രൂപക്കാണ് ടിക്കറ്റ് ആരംഭിക്കുക. അന്താരാഷ്ട്ര യാത്രകള്‍ക്ക് 7,000 രൂപക്കും ടിക്കറ്റ് വില്‍പന ആരംഭിക്കും. ആഗസ്റ്റ് 20 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ടിക്കറ്റ് ഉപയോഗിച്ച് സെപ്റ്റംബര്‍ 16 മുതല്‍ അടുത്ത വര്‍ഷം ജനുവരി 18 വരെ യാത്ര ചെയ്യാം.

അന്താരാഷ്ട്ര യാത്രകള്‍ക്ക്

അന്താരാഷ്ട്ര യാത്രകള്‍ക്ക്

കാഠ്മണ്ഡു, ധാക്ക, മാലി, കൊളമ്പോ, കാബൂള്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ 7000 രൂപക്കു മുതല്‍ ടിക്കറ്റ് ലഭിക്കും. ഇക്കണോമി ക്ലാസിനാണ് ഇത് ബാധകം. ഇതേ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ 23,000 രൂപയിലാണ് ആരംഭിക്കുക.

എയര്‍ ഏഷ്യയില്‍

എയര്‍ ഏഷ്യയില്‍

എയര്‍ ഏഷ്യയില്‍ ഓഫര്‍ നിരക്കനുസരിച്ച് 1,200 രൂപയിലും താഴെയാണ് ടിക്കറ്റ് വില്‍പന ആരംഭിക്കുക. പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കാണ് ഓഫര്‍. ഓഫര്‍ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ഉള്ളൂവെന്ന് എയര്‍ ഏഷ്യ അറിയിച്ചു.

എയര്‍ ഏഷ്യ നല്‍കുന്ന ഓഫര്‍

എയര്‍ ഏഷ്യ നല്‍കുന്ന ഓഫര്‍

ബെംഗറൂരു, കല്‍ക്കത്ത, ഗോവ, കൊച്ചി, ദില്ലി, പൂനെ എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര യാത്രകള്‍ക്കാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാകുക. ഓഫര്‍ പ്രകാരമുള്ള ടിക്കറ്റ് ഉപയോഗിച്ച് അടുത്ത വര്‍ഷം ഫെബ്രുവരി 8 വരെ എയര്‍ ഏഷ്യ വിമാനത്തില്‍ യാത്ര ചെയ്യാം. ഹൈദരാബാദം റൂട്ടില്‍ 1199 രൂപക്ക് ടിക്കറ്റ് ലഭ്യമാകും. ബെംഹളൂരു-കൊച്ചി, ഭുവനേശ്വര്‍-കല്‍ക്കത്ത, റാഞ്ചി-ബെംഗളൂരു എന്നീ റൂട്ടികളിലേക്കുള്ള ടിക്കറ്റുകള്‍ 1399 രൂപക്കും ലഭിക്കും. ആഗസ്റ്റ് 13 മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ജെറ്റ് എയര്‍വേസ്

ജെറ്റ് എയര്‍വേസ്

ജെറ്റ് എയര്‍വേസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 30 ശതമാനം ഓഫറിലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്. 'ഫ്രീഡം സെയില്‍' എന്നാണ് ഓഫറിന് പേരിട്ടിരിക്കുന്നത്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഓഫര്‍ ആഗസ്റ്റ് 11നാണ് ആരംഭിക്കുക. ഇക്കണോമി ക്ലാസുകള്‍ക്ക് 30 ശതമാനവും പ്രീമിയം ക്ലാസിന് 20 ശതമാനവുമാണ് ഓഫര്‍.

 ജെറ്റ് എയര്‍വേസ്-ഓഫര്‍

ജെറ്റ് എയര്‍വേസ്-ഓഫര്‍

44 ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്കും 20 ഇന്റര്‍നാഷണല്‍ ഡെസ്റ്റിനേഷനുകളിലേക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. സെപ്റ്റംബര്‍ 5 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാം. എന്നാല്‍ ഓഫര്‍ നിരക്കില്‍ ഒരാള്‍ക്ക് എത്ര ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാമെന്നത് ജെറ്റ് എയര്‍വേസ് വ്യക്തമാക്കിയിട്ടില്ല.

English summary
Air India independence day offers starts at Rs.425
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X