എയര്‍ ഇന്ത്യ യാത്ര നിരക്കില്‍ 30ശതമാനം ഇളവ്

ആഭ്യന്തര സര്‍വീസുകള്‍ക്കാണ് ഉളവ് ലഭിയ്ക്കുക. എയര്‍ ഇന്ത്യയുടെ 115 വിമാനങ്ങളില്‍ 30 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് ലഭിയ്ക്കും. ഹ്രസ്വകാല സെയില്‍ ബൊണാന്‍സയുടെ ഭാഗമായാണ് ഇളവ് പ്രഖ്യാപിയ്ക്കുന്നതെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിയ്ക്കുക.
മാര്‍ച്ച് 29 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവ് ലഭിയ്ക്കുകയുള്ളൂ. പുതിയ ഓഫര്‍ പ്രകാരം തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കുള്ള യാത്ര ടിക്കറ്റിന് 2,557 രൂപമാത്രമാണ് ചെലവാകുക. എയര്‍ ഇന്ത്യയെയും സ്‌പൈസ് ജെറ്റിനേയും കൂടാതെ ഇന്‍ഡിഗോയും ഗോഎയറും വിമാനയാത്ര നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യപിച്ചിരുന്നു. വേനല്‍ അവധി വരുന്നതോടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിയ്ക്കുകയാണ് വിമാനകമ്പനികളുടെ ലക്ഷ്യം.












Click it and Unblock the Notifications