കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയർ ഇന്ത്യ മുഖം മിനുക്കുന്നു, മൂന്ന് ബോയിംഗ് വിമാനങ്ങൾ ഫെബ്രുവരിയോടെ...

വിവിഐപികൾക്കുള്ള അത്യാധുനിക ബോയിംഗ് വിമാനങ്ങൾ അടുത്ത വർഷം ആദ്യത്തിൽ ഇന്ത്യയിലെത്തും

  • By Ankitha
Google Oneindia Malayalam News

ദില്ലി: പുതിയ ബോയിംഗ് വിമാനങ്ങൾ വാങ്ങാൻ എയർ ഇന്ത്യ യ്ക്ക് 535 മില്യാൺ ഡോളർ വായ്പ അനുവദിച്ചു. മൂന്നു ബോയിംഗ് വിമാനങ്ങൾ‌ വാങ്ങാനാണ് കമ്പനിയുടെ പദ്ധതി. ഇതിൽ രണ്ടു വിമാനങ്ങൾ വിഐപികളുടെ യാത്രയ്ക്ക് വേണ്ടിയാണ്.

രാത്രി വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്നു, ലൈംഗിക ചേഷ്ടകൾ കാണിച്ചു, പിന്നീട് സംഭവിച്ചത്...രാത്രി വനിതാ പോലീസ് ഉദ്യോഗസ്ഥയെ പിന്തുടർന്നു, ലൈംഗിക ചേഷ്ടകൾ കാണിച്ചു, പിന്നീട് സംഭവിച്ചത്...

airindia

വിവിഐപികൾക്കുള്ള അത്യാധുനിക ബോയിംഗ് വിമാനങ്ങൾ അടുത്ത വർഷം ആദ്യത്തിൽ ഇന്ത്യയിലെത്തും. മാര്‍ച്ചിനു മുൻപ് മൂന്ന് ബോയിംഗ് 777-300 വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് ലഭിക്കും. ഇതിൽ രണ്ടു വിമാനങ്ങൾ വിവിഐപികളുടെ യാത്രയ്ക്കായി ഉപയോഗിക്കും. നിലവിൽ ഉപയോഗിക്കുന്ന ജംബോ ജെറ്റുകൾക്ക് 25 വർഷം പഴക്കമുണ്ട്. ഇതേതുടർന്നാണ് പുതിയ വിമാനങ്ങൾ വാങ്ങുന്നത്.

കോണ്‍ഗ്രസ് ജനങ്ങളെ ചൂഷണം ചെയ്തു, ഇനി അത് അനുവദിക്കില്ല, മോദിയുടെ വെളിപ്പെടുത്തൽകോണ്‍ഗ്രസ് ജനങ്ങളെ ചൂഷണം ചെയ്തു, ഇനി അത് അനുവദിക്കില്ല, മോദിയുടെ വെളിപ്പെടുത്തൽ

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമാണ് എയർഫോഴ്സ് വൺ. അതുപോലെയാണ് എയർ ഇന്ത്യ വൺ. ബോയിംഗ് 747-200 ബി സീരീസിന്റെ മിലിട്ടറി രൂപാന്തരമായ വിസി-25 എയാണ് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്നത്. എന്നാൽ എയർഫോഴ്സ് വൺ പോലെ വിവിഐപി യാത്രയ്ക്ക് മാത്രമായി ഇന്ത്യയിൽ പ്രത്യേക വിമാനം ഇല്ലെന്നതാണ് യാഥാർഥ്യം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി വിവിഐപികൾ ഉപയോഗിക്കുന്ന വിമാനങ്ങൾ എയർ ഇന്ത്യ വൺ എന്നാണ് അറിയപ്പെടുന്നത്. നിലവിൽ കാര്യമായ സാങ്കേതിക സുരക്ഷാ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും രാജ്യത്ത വിവിഐപികളുടെ ആകാശയാത്രകൾക്കായി മാത്രം പുതിയ വിമാനം ഉപയോഗിക്കാനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്കാണ് എയർ ഇന്ത്യ വൺ വിമാനങ്ങൾ എത്തുക.

English summary
Air India is looking to raise loans worth $535 million to finance acquisition of three Boeing planes, including two aircraft that will be used for ferrying VVIPs, a senior airline official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X