ഇന്ത്യയിൽ നിന്നു യുഎസിലേക്ക് എയർ ഇന്ത്യയുടെ കൂടുതൽ വിമാന സർവീസുകൾ !!!!
ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകൾ ആരംഭിക്കുക
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ രണ്ട് യുഎസ് നഗരങ്ങളിലേക്ക് കൂടി നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു. ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകൾ ആരംഭിക്കുക. ദില്ലിയിൽ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്.
സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ചെയ്‌തോ എന്ന ചോദ്യത്തിന് കാജല്‍ അഗര്‍വാളിന്റെ മറുപടി?
വാഷിങ്ടണിലേക്കുള്ള വിമാന സര്‍വീസിന്റെ ലോഞ്ചിങ് നിര്‍വഹിച്ചതിന് ശേഷം എയര്‍ ഇന്ത്യ ചെയര്‍മാന്‍ എം.ഡി അശ്വാനി ലോഹാനിയാണ് പുതിയ സര്‍വീസുകളെ കുറിച്ചു അറിയിച്ചത്. ഇതില്‍ ലോസ് ആഞ്ചലസിലേക്കുള്ള സര്‍വീസ് ഒക്‌ടോബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൂസ്റ്റണിലേക്കോ, ഡള്ളാസിലേക്കോ ആയിരിക്കും മറ്റൊരു സര്‍വീസ്. എന്നാല്‍ ഇത് എപ്പോള്‍ ആരംഭിക്കുമെന്ന് വ്യകതമാക്കിയിട്ടില്ല.

ന്യൂയോര്‍ക്ക്, ചിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ എന്നീ മൂന്ന് നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിച്ചതിന് ശേഷമാണ് യുഎസിലെ അടുത്ത നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ നേരിട്ട് വിമാന സർവീസ് ആരംഭിക്കുക. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഘട്ടത്തിലാണ് പുതിയ സര്‍വീസുകൾ കമ്പനി ആരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്.












Click it and Unblock the Notifications