കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനത്തിന്‍റെ വില കത്തിക്കയറുന്നു: വിമാന യാത്ര ഇനി നിങ്ങള്‍ക്ക് ബാധ്യത!! നിങ്ങള്‍ അറിയേണ്ടതെല്ലാം

ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂവലിന്‍റെ വിലയില്‍ ആറ് ശതമാനത്തിന്‍റെ വര്‍ധനവാണ് ഇപ്പോഴുണ്ടായിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: വിമാന നിരക്ക് വര്‍ധനയ്ക്ക് വഴിയൊരുക്കി ഇന്ധനവില പുതുക്കി നിശ്ചയിച്ചു. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂവലിന്‍റെ വിലയില്‍ ആറ് ശതമാനത്തിന്‍റെ വര്‍ധനവാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ആഗസ്റ്റിന് ശേഷം മൂന്നാം തവണയാണ് ഇത്തരത്തില്‍ ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂവലിന്‍റെ വില വര്‍ധിക്കുന്നത്.

നേരത്തെ 50.020 രൂപയായിരുന്ന ഇന്ധനത്തിന് 53. 045 രൂപയാണ് വില വര്‍ധനവ് നിലവില്‍ വന്നതോടെയുള്ള നിരക്കെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വിമാന ടിക്കറ്റിന്‍റെ നിരക്കിലും വര്‍ധനവ് ഉണ്ടാകുമെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ നിരക്ക് കണക്കിലെടുത്താല്‍ 3000 രൂപയുടെ വര്‍ധനവാണ് അനുഭവപ്പെടുക.

flight-31

നേരത്തെ സെപ്തംബറില്‍ ഇന്ധവില നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ട് തവണ ഇന്ധനവില വര്‍ധിപ്പിച്ചതോടെ ഇതിനെ മറികടക്കാന്‍ വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
Air travel in the country is all set to get costlier by up to 15 per cent with a rise in prices of aviation turbine fuel (ATF) in the last two months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X