കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലയിംഗ് ടാക്സി സർവീസ് ആരംഭിക്കും: പ്രഖ്യാപനവുമായി എയർ ഏഷ്യ, സർവീസ് അടുത്ത വർഷത്തോടെ

Google Oneindia Malayalam News

ദില്ലി: ഫ്ലയിംഗ് ടാക്സി ബിസിനസ് ആരംഭിക്കാനുള്ള നീക്കവുമായി മലേഷ്യൻ ബജറ്റ് എയർലൈൻസ് എയർ ഏഷ്യ ഗ്രൂപ്പ്. അടുത്ത വർഷം തന്നെ സർവീസ് ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോൾ അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ ടോണി ഫെർണാണ്ടസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരളവും അസമും പിടിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്, കേരളത്തില്‍ രാഹുലും അസമില്‍ പ്രിയങ്കയും നയിക്കും!!കേരളവും അസമും പിടിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്, കേരളത്തില്‍ രാഹുലും അസമില്‍ പ്രിയങ്കയും നയിക്കും!!

യൂത്ത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായുള്ള ഒരു ഓൺലൈൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഫെർണാണ്ടസ്. കൊറോണ വൈറസ് വ്യാപനത്തോടെ അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചതിന് ശേഷം വിമാന സർവീസ് ആരംഭിച്ചെങ്കിലും എയർലൈൻ ബിസിനസ്സ് വിജയിച്ചതോടെയാണ് എയർ ഏഷ്യ ഡിജിറ്റൽ മേഖലയിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്.

airasia-flight-q

യാത്ര, ഷോപ്പിംഗ് എന്നിവയിൽ നിന്ന് ലോജിസ്റ്റിക്സിലേക്കും സാമ്പത്തിക സേവനങ്ങളിലേക്കും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു "സൂപ്പർ ആപ്പ്" കഴിഞ്ഞ വർഷമാണ് സർവീസ് എയർ ഏഷ്യ ആരംഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ഒരു അവസരമായി കണ്ട് ബിസിനസ്സ് പുനഃസ്ഥാപിക്കുന്നതിനും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലഭിച്ച അവസരമാണ് ഇതെന്നും വീണ്ടും കമ്പനി സിഇഒ പറഞ്ഞു. അതേ സമയം ഏപ്രിലിൽ സ്വന്തമായി ഇ-ഹെയ്‌ലിംഗ് സേവനങ്ങൾ ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എയർ ഏഷ്യയെന്നും ഫെർണാണ്ടസ് പറഞ്ഞു. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഫ്ലൈയിംഗ് ടാക്സികൾക്ക് നാല് സീറ്റുകളാണുള്ളത്. ക്വാഡ്കോപ്റ്ററാണ് ഇത് നിർമിച്ച് നൽകുന്നത്.

നഗരങ്ങളിൽ ഡ്രോൺ ഡെലിവറി സേവനം വികസിപ്പിക്കുന്നതിനായി മലേഷ്യൻ ഗ്ലോബൽ ഇന്നൊവേഷൻ ആന്റ് ക്രിയേറ്റിവിറ്റി സെന്റർ എന്ന ഏജൻസിയുമായി തങ്ങൾക്ക് പങ്കാളിത്തമുണ്ടെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ എയർ ഏഷ്യ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള കൂടുതൽ അവസരങ്ങൾ കണ്ടെത്തുന്നുണ്ടെങ്കിലും വാക്സിനേഷൻ പ്രോഗ്രാമുകൾ ആരംഭിക്കുന്നതോടെ വിമാന യാത്ര ഉടൻ സാധാരണ രീതിയിൽ പുനരാരംഭിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഫെർണാണ്ടസ്. ഏഷ്യ- പസഫിക് മേഖലയിലെ 22 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന വിമാന സർവീസ് നടത്തുന്ന എയർ ഏഷ്യ കുറഞ്ഞ നിരക്കിലാണ് സേവനങ്ങൾ നൽകുന്നത്. മലേഷ്യയ്ക്കുള്ളിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആഭ്യന്തര യാത്ര ആരംഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും തുടർന്ന് ജൂലൈയിലോ ഓഗസ്റ്റിലോ രാജ്യാന്തര സർവീസ് ആരംഭിക്കാൻ കഴിയുമെന്നുമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

English summary
AirAsia CEO says company may launch flying-taxi business in 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X