Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത..എയര്‍ ഏഷ്യയുടെ ഓഫര്‍ കാലാവധി നീട്ടി..

24 മണിക്കൂര്‍ നേരത്തേക്കു പ്രഖ്യാപിച്ച എയര്‍ ഏഷ്യയുടെ ഓഫര്‍ കാലാവധി അടുത്ത 24 മണിക്കൂര്‍ നേരത്തേക്കു കൂടി നീട്ടി. വിദേശടിക്കറ്റുകള്‍ 5,990 രൂപ മുതല്‍ എന്ന ഓഫറാണ് എയര്‍ ഏഷ്യ നീട്ടിയത്. പുതിയ ഓഫര്‍ പ്രകാരം വിദേശയാത്രികര്‍ക്ക് ഇന്നു കൂടി ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍ സ്വന്തമാക്കാം. ഈ മാസം വിദേശയാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഓഫര്‍. എയര്‍ ഏഷ്യയുടെ വൈബ്‌സൈറ്റില്‍ ഓഫര്‍ നിരക്കുകള്‍ കാണാം.

സിഡ്‌നി,ഗോള്‍ഡ് കോസ്റ്റ്, ക്വലാലംപൂര്‍,ജക്കാര്‍ത്ത,സിംഗപ്പൂര്‍,ഓക്ക്‌ലാന്റ്,സിയോള്‍ എന്നിവയടക്കമുള്ള വിദേശസ്ഥലങ്ങളിലേക്ക് ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാനാകും. ഓഫര്‍ അനുസരിച്ച് ദില്ലിയില്‍ നിന്നും ക്വലാലംപൂരിലേക്കുള്ള യാത്രക്ക് വെറും 5,990 രൂപയും മുംബൈയില്‍ നിന്നും ക്വലാലംപൂരിലേക്കുള്ള യാത്രക്ക് 6,990 രൂപയുമാണ്. മുംബൈയില്‍ നിന്നും ആസ്ട്രലിയയിലേക്ക് 11,029 രൂപക്ക് പോകാം.

airasia

എയര്‍ ഏഷ്യയുടെ ഇന്ത്യന്‍ ഘടകമായ എയര്‍ ഏഷ്യ ഇന്ത്യയും ആഭ്യന്തരയാത്രക്ക് ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. 'ഹോട്ട് ഡീല്‍സ്, കൂള്‍ ഫെയേഴ്‌സ്' എന്ന പേരിലാണ് ഓഫര്‍. എയര്‍ ഏഷ്യ ഇന്ത്യയുടെ ഓഫറുകള്‍ ജൂണ്‍ 4 വരെ ലഭ്യമാകും. 1,699 രൂപയിലാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ഓഫറുകള്‍ ആരംഭിക്കുന്നത്. ബംഗലൂരു, ഗോവ, കൊച്ചി, ഗുവാഹത്തി, ദില്ലി, പൂനെ എന്നീ സ്ഥലങ്ങളിലേക്കുള്ള വിമാന യാത്രക്കാണ് ഓഫറുകള്‍. കഴിഞ്ഞ കുറേക്കാലങ്ങളായി ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ,ഗോ എയര്‍, വിസ്താര എന്നീ വ്യോമയാന സര്‍വ്വീസുകളെല്ലാം ആകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്താറുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+