• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പറക്കാം,500 രൂപ

  • By Soorya Chandran

കൊച്ചി: കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകാന്‍ എത്ര രൂപയാകും? ബസ്സിലാണെങ്കില്‍ ഇത്ര, ട്രെയിനിലാണെങ്കില്‍ ഇത്ര എന്നൊന്നും ആലോചിക്കേണ്ട. വെറും അഞ്ഞൂറ് രൂപക്ക് ബാംഗ്ലൂരിലേക്ക് പറക്കാം.

അതെ, വിമാനത്തില്‍ തന്നെ പോകാം. അഞ്ഞൂറ് രൂപക്ക്. പുതിയതായി സര്‍വ്വീസ് തുടങ്ങിയ എയര്‍ ഏഷ്യയുടെ ഇനീഷ്യല്‍ ഓഫര്‍ ആണിത്. മള്‍ട്ടി ആക്‌സില്‍ ആഡംബര ബസ്സുകളില്‍ ആയിരത്തിന് മുകളില്‍ ചാര്‍ജ്ജ് വരുമ്പോഴാണ് എയര്‍ഏഷ്യ 500 രൂപക്ക് വിമാനയാത്ര ഒരുക്കുന്നത്.

ഒക്ടോബര്‍ 25 വരെയാണ് ഈ ഓഫര്‍. എല്ലാ നികുതികളും അടക്കമാണ് 500 രൂപ. എന്നാല്‍ പരിമിതമായ സീറ്റുകളില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

ഒരുപാട് മലയാളികളാണ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നത്. ട്രെയിനില്‍ ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ പലരും വന്‍തുക മുടക്കി സ്വകാര്യ എയര്‍ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ബസ്സിനേക്കാളും ട്രെയിനിനേക്കാളും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എയര്‍ ഏഷ്യ വിമാന യാത്ര ഒരുക്കുന്നത്.

ആഭ്യന്തര വിമാന യാത്രക്കാരെ ക്യാന്‍വാസ് ചെയ്യുക എന്നതാണ് എയര്‍ ഏഷ്യുടെ ലക്ഷ്യം. കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ സര്‍വ്വീസുകള്‍ തുടങ്ങിയത്. ചെന്നൈ-ബാംഗ്ലൂര്‍ റൂട്ടിലും കുറഞ്ഞ നിരക്കാണ് ഇവര്‍ മുന്നോട്ട് വക്കുന്നത്. വെറും 990 രൂപക്ക് ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പറക്കാം.

സ്ഥിരം യാത്രക്കാരെ മാത്രമല്ല കമ്പനി ലക്ഷ്യമിടുന്നത്. വിമാന യാത്ര എന്നത് സ്വപ്‌നമായി കാണുന്ന സാധാരണക്കാരെക്കൂടി മുന്നില്‍ കണ്ടാണ് ഇത്തരം ഓഫറുകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.

English summary
AirAsia India announced Bangalore-Kochi flights for Rs 500
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more