അവധിക്കാല യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത, ഉഗ്രന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ
അവധിക്കാല വിമാന യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത. ആഭ്യന്തര യാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും ഉഗ്രന്‍ ഓഫറുമായി വിമാനക്കമ്പനി എയര്‍ ഏഷ്യ എത്തുന്നു. പുതിയ ഓഫര്‍് പ്രകാരം 1,299 രൂപക്കാണ് എയര്‍ ഏഷ്യയുടെ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്. ഇത് ആഭ്യന്തര യാത്രകള്‍ക്കാണ്. അന്താരാഷ്ട്ര യാത്രകള്‍ക്ക് 2,399 രൂപ മുതലാണ് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് വില്‍പന ആരംഭിക്കുന്നത്.
ഒക്ടോബര്‍ 2 മുതല്‍ ഓഫര്‍ നിരക്കിലുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഒക്ടോബര്‍ 15 വരെ ഓഫര്‍ വില്‍പന നടക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബര്‍ 2 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ യാത്ര ചെയ്യാം. ബെംഗളൂരു, റാഞ്ചി, ഹൈദരാബാദ്, പൂനെ, കല്‍ക്കത്ത, കൊച്ചി, ദില്ലി, എന്നീ സ്ഥലങ്ങളിലേക്കുള്ള ആഭ്യന്ത യാത്രകള്‍ക്ക് ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.

എയര്‍ ഏഷ്യയുടെ വെബ്‌സൈറ്റില്‍ ഓഫറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ കാണാം. ടാറ്റ സണ്‍സ്, മലേഷ്യ എയര്‍ കാരിയറായ എയര്‍ ഏഷ്യ എന്നിവരുടെ സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ചാര്‍ജ്ജ് കാര്‍ഡ് എന്നിവയുപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ക്ക് പ്രൊസസിങ്ങ് ചാര്‍ജ്ജും ഈടാക്കും. ഇത് നോണ്‍-റീഫണ്ടബിളാണ്.












Click it and Unblock the Notifications