കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സര്‍വീസുമായി എയര്‍ ഏഷ്യ: ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദില്‍ നിന്നും നേരിട്ട് സര്‍വീസ്!

ബെംഗളൂരു, ഭുവനേശ്വര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് റാഞ്ചിയിലേയ്ക്കാണ് പ്രതിദിന സര്‍വീസ്

Google Oneindia Malayalam News

ദില്ലി: പ്രധാന നഗരങ്ങളിലേയ്ക്ക് നേരിട്ട് വിമാന സര്‍വ്വീസുമായി എയര്‍ ഏഷ്യ. ബെംഗളൂരു, ഭുവനേശ്വര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് റാഞ്ചിയിലേയ്ക്കാണ് എയര്‍ ഏഷ്യ പ്രതിദിന വിമാന സര്‍വ്വീസ് ആരംഭിക്കാനിരിക്കുന്നത്. ​ഒക്ടോബര്‍ ഏഴുമുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. എയര്‍ ഏഷ്യയുടെ വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ബെംഗളൂരുവില്‍ നിന്നും ഭുവനേശ്വറില്‍ നിന്നും ഹൈദരാബാദില്‍ നിന്നും റാഞ്ചിയിലേയ്ക്ക് സഞ്ചരിക്കുന്നവര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസരവും നിലവില്‍ ലഭ്യമാണ്. പരിമിത കാല പ്രമോഷണല്‍ ഓഫറും എയര്‍ ഏഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴ് മുതല്‍ നവംബര്‍ 21വരെയുള്ള തിയ്യതികള്‍ക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. 2,299 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

airasia

ആ സ്കീമില്‍ എയര്‍ ഏഷ്യ റാഞ്ചി ഭുവനേശ്വര്‍, എന്നിവിടങ്ങളിലേയ്ക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റുകള്‍ 2,299 രൂപയ്ക്ക് ലഭിക്കും. ഭൂവനേശ്വര്‍ - റാഞ്ചി വിമാനത്തിനുള്ള ടിക്കറ്റ് ബുക്കിംഗ് ഒക്ടോബര്‍ ഏഴ് മുതലാണ് ആരംഭിക്കുന്നത്. www.airasia.com വഴി ടിക്ക്രറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ടിക്കറ്റ് നിരക്കിലുള്ള ഇളവ് ലഭിക്കുകയെന്ന് വ്യക്തമാക്കിയ എയര്‍ ഏഷ്യ നിശ്ചയിക്കപ്പെട്ട സമയത്തിന് മുമ്പ് ഓഫര്‍ ലഭിക്കില്ലെന്നും വെബ്സൈറ്റില്‍ എയര്‍ ഏഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

ഫെസ്റ്റീവ് സെയില്‍- 1,199 രൂപയ്ക്ക് താഴെ എയര്‍ ഏഷ്യ ഫെസ്റ്റീവ് സെയിലും ആരംഭിച്ചിട്ടുണ്ട്. 2017 സെപ്തംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറിന്‍റെ ആനുകൂല്യം ലഭിക്കുക. കൊച്ചി- ബെംഗളൂരു, ഹൈദരാബാദ് - ബെംഗളൂരു, ഗോവ- ബെംഗളൂരു തുടങ്ങിയ റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഏഷ്യയുടെ ഓഫര്‍ ഉപയോഗപ്പെടുത്താം.

English summary
AirAsia India is set to launch daily direct flights connecting Ranchi. The airline will operate daily flights from Bengaluru, Bhubaneswar and Hyderabad to Ranchi from October 7, 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X